അന്‍ജുമന്‍ ഇശാഅത്ത് ഇസ്്ലാം കേരള, ഒരു പരിചയം

ഇശാഅത്ത് ഉദ്്ഭവം
ബ്രിട്ടീഷ് സാമ്രാജ്യത്വം കോളനിയാക്കിയ ഇന്ത്യയിലെ നാട്ടു രാജ്യങ്ങളില്‍ അവര്‍ക്കെതിരെ അതിശക്തമായ പോരാട്ടം നടന്നിരുന്നു. ടിപ്പു സുല്‍ത്താനും നവാബ് സിറാജുദ്ദൗലയും ഝാന്‍സിറാണിയും താന്തിയാതോപ്പിയുമൊക്കെ അതിന് നേതൃത്വം നല്‍കി രക്തസാക്ഷ്യം വരിച്ചവരില്‍ ഉള്‍പ്പെടുന്നു.
1857 ല്‍ ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം അരങ്ങേറി. ഡല്‍ഹിയില്‍ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുകയായിരുന്നു ലക്ഷ്യം. അതിനിഷ്ഠൂരമായാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവസാനത്തെ മുകള്‍ രാജാവിനെ റംഗൂണിലെ തടവറയില്‍വെച്ചു പീഢിപ്പിച്ചുകൊന്നത്. പട്ടിണിക്കിട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തടവറയുടെ വാതില്‍ തുറന്നു വെച്ചുനീട്ടീയ ഭക്ഷണത്തളിക തുറന്നപ്പോള്‍ തന്റെ മൂത്ത പുത്രന്റെ അറുത്തെടുത്ത തലയായിരുന്നു അതിലുണ്ടായിരുന്നത്. ഇത് പലപ്പോഴും ആവര്‍ത്തിച്ചതോടെ മുഗള്‍ സാമ്രാജ്യത്വത്തിന്റെ അവസാന രാജകുമാരനും രക്തസാക്ഷ്യം വരിക്കുകയായിരുന്നു. നേരത്തെ പ്ലാസിയില്‍ സിറാജുദ്ദൗലയുമായി ഏറ്റുമുട്ടിയപ്പോഴും വളരെ നിന്ന്യമായ രീതിയിലാണ് അവര്‍ അദ്ദേഹത്തോട് പെരുമാറിയത്.
സ്വാതന്ത്ര്യസമരാനന്തരം ബ്രിട്ടീഷ് റാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്റ് അംഗങ്ങളുടെയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പ്രധാന പുരോഹിതന്മാരുടെയും യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍, ഇന്ത്യയില്‍ അധികാരം സ്ഥാപിക്കുന്നതില്‍ ഏറ്റവും വലിയ തടസ്സം മുസ്ലിം സമൂഹമാണെന്നും അവര്‍ക്കെതിരില്‍ ബുദ്ധിപൂര്‍വകമായ നിലപാടെടുക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ഹിന്ദുക്കളും സിക്കുകാരുമായ പല നാട്ടുരാജാക്കന്മാരും എളുപ്പം കീഴടങ്ങിയപ്പോള്‍ അവധിലും ഡല്‍ഹിയിലും മുര്‍ഷിദാബാദിലും മൈസൂരിലുംനിന്നുള്ള അനുഭവങ്ങളാണ് ഈ തീരുമാനമെടുക്കാന്‍ പ്രേരണയായത്. മാതൃഭൂമിക്കുവേണ്ടിയുള്ള യുദ്ധം ജിഹാദും അതുവഴിയുണ്ടാവുന്ന മരണം ശഹാദത്തും പ്രതിഫലം സ്വര്‍ഗവുമാണെന്ന് മനസ്സിലാക്കുന്ന ഒരു സമൂഹത്തെ തോല്‍പിക്കുക പ്രയാസമാണല്ലോ.
ഇതിന് കണ്ട പരിഹാരം മുസ്്ലിംകളെ ഭിന്നിപ്പിക്കാനും ജിഹാദീചിന്ത ഇല്ലാതാക്കാനുംവേണ്ടി ഒരു ‘അപ്പോസ്തല്‍ പ്രൊഫറ്റി’നെ കണ്ടെത്തുകയെന്നതായിരുന്നു. അക്കാര്യം ഇന്ത്യയില്‍ നിയുക്തരായ പാതിരിമാരെ ചുമതലപ്പെടുത്തി. സിയാല്‍ക്കോട്ടിലെ ആര്‍ച് ബിഷപ്പായിരുന്ന ഫാദര്‍ എം.എ ബട്ലര്‍ നേരത്തെ തന്നെ താനുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന മതവിഷയങ്ങളില്‍ തല്പരനും താര്‍ക്കികനുമൊക്കെയായ ഖാദിയാന്‍ സ്വദേശി മിര്‍സ ഗുലാം അഹ്മദുമായി ഇക്കാര്യം സംസാരിക്കുകയും അവര്‍ രഹസ്യധാരണയിലെത്തുകയും ചെയ്തു.
പഞ്ചാബിലെ ബട്ല താലൂക്കിലെ ഖാദിയാന്‍ അടക്കമുള്ള അഞ്ച് ഗ്രാമങ്ങളുടെ സമീന്ദറായിരുന്ന ഗുലാം മുര്‍തസയുടെ മകന്‍ മീര്‍സ ഗുലാം അഹ്മദ് ഖാദിയാനി പിതാവിന്റെ പ്രിവിപേഴ്സ് തുക 700 രൂപ തഹ്സില്‍ദാര്‍ ഓഫീസില്‍നിന്ന് വാങ്ങി നാടുവിടുകയും സിയാല്‍കോട്ട് കച്ചേരിയില്‍ ഗുമസ്തനായി ജോലി ചെയ്യുകയുമായിരുന്നു അപ്പോള്‍.
1864 മുതല്‍ 1869 വരെയുള്ള കാലഘട്ടങ്ങളില്‍ സിയാല്‍കോട്ടില്‍ ജോലി ചെയ്തിരുന്ന മീര്‍സാ ഖാദിയാനി തിരിച്ചു നാട്ടിലെത്തുകയും തന്റെ പ്രവാചകത്വ വാദത്തിനുള്ള അണിയറ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ആര്യസമാജക്കാരുടെ ‘ഘര്‍വാപസി’ പരിപാടിയും ക്രിസ്ത്യന്‍ പാതിരിമാരുടെ പ്രചാരണവും ഊര്‍ജിതമായിരുന്ന കാലഘട്ടത്തില്‍ നേതൃത്വമോ വിജ്ഞാനമോ ഇല്ലാത്ത മുസ്ലിംകളായിരുന്നു ഏറെയും അതിന് ഇരയായിത്തീര്‍ന്നത്. അവര്‍ ഹിന്ദുക്കളുടെ സംസ്‌കാരവും ആചാരവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ദയാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ മുക്തി പ്രസ്ഥാനം കരുത്താര്‍ജിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഇസ്ലാമിന്റെ സംരക്ഷകനും മുസ്ലിംകളുടെ ആത്മീയനേതാവുമൊക്കെ ചമഞ്ഞാണ് മീര്‍സാ ഖാദിയാനി രംഗത്തുവരുന്നത്.
1880 മുതല്‍ 1884 വരെയായി ‘ബറാഹിലെ അഹ്മദിയ’ എന്ന ഗ്രന്ഥത്തിന്റെ നാലുഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഇസ്ലാമിന്റെ സത്യതക്കുള്ള തെളിവുകളുമായി മുസ്ലിം സമൂഹത്തെ അദ്ദേഹം വരുതിയിലാക്കാന്‍ ശ്രമിച്ചു. നവോത്ഥാന പ്രസ്ഥാനമെന്ന നിലക്ക് ചിലയിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അഹ്ലെ ഹദീസിന്റെ ഉലമാക്കള്‍ ഈ ചതി മനസ്സിലാക്കാന്‍ വൈകിപ്പോയി. അവര്‍ ആദ്യം മീര്‍സായെ പിന്തുണക്കുകയും പുസ്തകത്തിന് പ്രചാരം നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വന്ന ഭാഗങ്ങളില്‍ അല്ലാഹുവില്‍നിന്ന് ലഭിച്ചുവെന്നവകാശപ്പെടുന്ന വെളിപാടുകള്‍ നിറഞ്ഞുനിന്നതോടെ അവര്‍ എതിര്‍ക്കാന്‍ തുടങ്ങി. ആദ്യം മുഹമ്മദ് ഹുസൈന്‍ ബട്ടാലവിയും പിന്നീട് അബുല്‍ വഫാ സനാഉല്ല അമൃതസരിയും അതിശക്തമായി ഖാദിയാനിസത്തെ നേരിടുകയും അതിനെ കൂച്ചുവിലങ്ങിടുകയും ചെയ്തു.
1889 ല്‍ അഹ്മദിയാ ജമാഅത്ത് സ്ഥാപിച്ചു അനുയായികളില്‍നിന്ന് ബൈഅത്ത് സ്വീകരിക്കുകയും തന്റെ ദൗത്യത്തിന്റെ പ്രാധാന ഉദ്ദേശ്യമെന്ന നിലയില്‍ ബ്രിട്ടീഷുകാരെ അനുസരിക്കല്‍ ഈമാനിന്റെ ഭാഗമാണെന്നും ഇസ്ലാമിന്റെ പാതിയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അവര്‍ക്കെതിരെ സായുധയുദ്ധം ‘ജിഹാദ്’ ഹറാമാക്കുകയും ചെയ്തു. ഇതിനായി നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു ‘ഗവ. അന്‍ഗ്രേസി ഔര്‍ ജിഹാദ്’ എന്ന ലഘുകൃതിയില്‍ ജിഹാദ് പൂര്‍ണമായി നിരോധിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് തന്റെ എല്ലാ ഗ്രന്ഥങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇതിനായി വന്‍ പ്രചാരണം നടത്തി. മിര്‍സയുടെ തന്നെ വാക്കുകളില്‍ അവ ഒരുമിച്ചുകൂട്ടിയാല്‍ 50 അലമാരികള്‍ നിറയാന്‍ മാത്രം. അവ ഇസ്ലാമിക രാജ്യങ്ങളില്‍ മുഴുക്കെ പ്രചരിപ്പിക്കാനായി ആവുന്നതൊക്കെ ചെയ്തു.
മാസത്തില്‍ 10 രൂപ പോലും വരുമാനമില്ലാതിരുന്ന ഒരാള്‍ എങ്ങിനെ ഇതിനായി വന്‍തുക ചെലവഴിച്ചുവെന്ന ചോദ്യത്തിന് ഒന്നേ മറുപടിയുള്ളു. ആര്‍ക്ക് വേണ്ടിയാണോ അദ്ദേഹം പ്രവാചകത്വവേഷം കെട്ടിയത്, അവര്‍ എല്ലാ വിധ സഹായവും നല്‍കുക സ്വാഭാവികമാണല്ലോ. മുസ്ലിംകളുടെ ഭാഗത്തുനിന്നുള്ള ഭീഷണി ചെറുക്കാന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക ശ്രദ്ധയുമുണ്ടായി. തനിക്കെതിരെയുള്ള പലകേസ്സുകളും കോടതി പ്രത്യേക താല്‍പര്യമെടുത്ത് അനുകൂലമായി തീര്‍പ്പാക്കി.
1889ല്‍ അഹ്മദിയാ ജമാഅത്തില്‍ ബൈഅത്ത് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം കാലത്തിന്റെ ഇമാമും പരിഷ്‌കര്‍ത്താവുമൊക്കെയായിരുന്നു. 1891 ല്‍ അദ്ദേഹം മഹ്ദിയും മസീഹുമാണെന്ന് വാദിച്ചു. തുടര്‍ന്ന് തന്റെ പ്രവാചകത്വവാദവും പ്രഖ്യാപിച്ചു. ഇവ്വിധം മുസ്ലിംകളുടെ നേതൃത്വമേറ്റെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അവരുടെ ജിഹാദീ ആവേശം ഇല്ലാതാക്കാമെന്ന് അദ്ദേഹം കരുതി. ബ്രിട്ടീഷ് സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ലഭിച്ചെങ്കിലും ആ ദീനിന്റെ വെളിച്ചത്തെ ഊതിക്കെടുത്താന്‍ അദ്ദേഹത്തിനെന്നല്ല ആര്‍ക്കും സാധിക്കുകയില്ലല്ലോ.
ഖാദിയാനിസം കേരളത്തില്‍
മിര്‍സാ ഖാദിയാനിയുടെ ജീവിതകാലത്ത് തന്നെ 1902 ല്‍ കേരളത്തില്‍ ഖാദിയാനിസം വന്നെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ഖാദിര്‍ കുട്ടി ബര്‍മയില്‍ വ്യാപാരിയായിരിക്കെ ഖാദിയാനിസത്തില്‍ ബൈഅത്ത് ചെയ്തു. തുടര്‍ന്ന് കേരളത്തില്‍ വന്ന് സ്വന്തക്കാരെയും നാട്ടുകാരെയും പ്രബോധനം ചെയ്യുകയും ചിലരെ ഒപ്പം കൂട്ടുകയും ചെയ്തു. ആദ്യമായി ജമാഅത്ത് സ്ഥാപിതമായത് കണ്ണൂരിലായിരുന്നു.
കൊടിയത്തൂരില്‍
1937 ല്‍ കൊടിയത്തൂര്‍ സ്വദേശിയായ മംഗലശ്ശേരി അബൂബക്കര്‍ നാടുവിട്ട് കണ്ണൂരിനടുത്ത് പഴയങ്ങാടിയെത്തുകയും അവിടെ അഹ്മദിയാപള്ളിയില്‍ രാത്രി താമസിക്കാനിടവരികയും ചെയ്തു. തുടര്‍ന്ന് ഖാദിയാനിസത്തിന്റെ വഴി സ്വീകരിച്ച് ഖാദിയാനിയില്‍ ചെന്ന് പഠിക്കുകയും പ്രബോധനകനും അധ്യാപകനുമൊക്കെയായി കൊടിയത്തൂരിലെത്തുകയും ചെയ്തു.
കൊടിയത്തൂരില്‍ സ്വന്തം സഹോദരനും കുടുംബവും അഹ്മദിയാമതം സ്വീകരിക്കുകയും പ്രചാരണത്തി
ലേര്‍പ്പെടുകയും ചെയ്തപ്പോള്‍ അബൂബക്കര്‍ ഖാദിയാനിയിലേക്ക് തിരിച്ചുപോയി. അവിടെവെച്ച് മരണപ്പെട്ടു.
സഹോദരന്‍ അഹമ്മദ്കുട്ടി ഖാദിയാനിസം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉമറാക്കളുടെയും ഉലമാക്കളു
ടെയും തീരുമാനപ്രകാരം സാമൂഹ്യബഹിഷ്‌ക്കരണം നേരിടേണ്ടി വന്നു. ഏറെ പ്രയാസമനുഭവിച്ചപ്പോള്‍ താന്‍ ഖാദിയാനിസം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചു. പക്ഷേ അദ്ദേഹം മനസാ ഖാദിയാനി തന്നെയായി
രുന്നു. രഹസ്യപ്രബോധനത്തിലൂടെ ചിലരെ അഹ്മദിയാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ചില പ്രമുഖ കുടുംബാംഗങ്ങള്‍ അഹ്മദിയായതോടെ കൊടിയത്തൂരില്‍ അത് ചര്‍ച്ചാ വിഷയമായി.
അഹ്മദിയാ ചീഫ് മിഷ്യനറിയായിരുന്ന ബി. അബ്ദുല്ലാ എഛ്.എ യുടെ നിരന്തര പര്യടനത്തിലൂടെ കൊടിയത്തൂര്‍ ടാര്‍ഗറ്റ് ചെയ്തു. പള്ളിയില്‍ വെച്ച്, എം.സി.സി. സഹോദരന്മാരുമായി സംവാദം നടത്തി. കെ.സി. അബ്ദുല്ല മൗലവി, എടവണ്ണ അലവി മൗലവി, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എ.പി. അഹ്മദ്കുട്ടി മുസ്ല്യാര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഖാദിയാനിസത്തിനെതിരെ ഒറ്റക്കും കൂട്ടായും ശക്തമായ ഉപരോധമേര്‍പ്പെടുത്തി, തദ്ഫലമായി ഖാദിയാനിസം കേരളത്തിലും വിശേഷിച്ച് കൊടിയത്തൂരിലും മുരടിച്ചുനിന്നു.
1964ല്‍ കൊടിയത്തൂരില്‍ അഹ്മദിയാ ജമാഅത്തിന്റെ സംസ്ഥാന സമ്മേളനം നടന്നു. അന്ന് ചിലര്‍ ഖാദിയാനിയായി ബൈഅത്ത് ചെയ്തു. അല്പകാലം കഴിഞ്ഞതോടെ കൊടിയത്തൂര്‍ ഖാദിയുടെ പുത്രനും അധികാരിയുടെ മകനും ഉള്‍പ്പടെ ചിലര്‍ ഖാദിയാനി മതം സ്വീകരിച്ചു. അതോടെ കൊടിയത്തൂരില്‍ ഖാദിയാനിസം ചര്‍ച്ചാ വിഷയമായി. കെ.സി. അബ്ദുല്ല മൗലവിക്കൊപ്പം ഖാദി അബ്ദുല്‍ അസീസ് മൗലവിയും സജീവമായി രംഗത്ത് വന്നു.
1970 കളില്‍ ഖാദിയാനിസത്തെ നേരിടാന്‍ സജീവമായി രംഗത്തുവന്നത് ഉസ്താദ് അബുല്‍ഖൈര്‍ മൗലവിയായിരുന്നു. കൊടിയത്തൂരില്‍ മുദരിസായിരുന്ന അദ്ദേഹം ദേവ്ബന്ദില്‍ പഠിച്ച പണ്ഡിതനായതിനാല്‍ ഉര്‍ദു പേര്‍ഷ്യന്‍ ഭാഷകളിലും പ്രാവിണ്യം നേടിയിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ഖണ്ഡന പ്രസംഗങ്ങളിലൂടെ ഖാദിയാനിസം കൊടിയത്തൂരില്‍ അര്‍ദ്ധ പ്രാണനായി.
1980 വരെയുള്ള ചില വര്‍ഷങ്ങള്‍ കൊടിയത്തൂരില്‍ ഖാദിയാനിസത്തിന്റെ നല്ല കാലമായിരുന്നു. കാര്യമായി എതിര്‍പ്പുകളില്ലാത്ത അക്കാലത്താണ് ഖാദിയാനിസത്തിന് വളര്‍ച്ചയുണ്ടായത്. അതിന് എന്തൊക്കെ കാരണങ്ങളും പ്രതിബന്ധങ്ങളും നിരത്തിയാലും ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
അന്‍ജുമന്‍ ഇശാഅത്തെ ഇസ്ലാമിന്റെ രൂപീകരണം.
1981 ആദ്യത്തിലാണ് ഇശാഅത്ത് രൂപീകരിച്ചത്. 16 വര്‍ഷത്തിലേറെക്കാലം അഹ്മദിയായി ജീവിച്ച വി. മുഹമ്മദ് സാഹിബ് അവരുടെ പ്രസംഗകനും ഖതീബുമൊക്കെയായിരുന്നു. അദ്ദേഹം ഒരു ലഘുകൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനേല്‍പിച്ച യാദൃശ്ചിക സംഭവമാണ് ഇശാഅത്ത് രൂപീകരിക്കാന്‍ നിമിത്തമായത്.
‘ഹമാരേ അഖാഇദ്’ എന്ന കൃതി ലാഹോരി വിഭാഗത്തിന്റേതാണ്. അതില്‍ മിര്‍സാ ഖാദിയാനിയുടെ ഗ്രന്ഥങ്ങളില്‍നിന്ന് അദ്ദേഹം പ്രവാചകത്വം വാദിച്ചിട്ടില്ലെന്നും മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വം അംഗീകരിച്ചിരിന്നുവെന്നും വ്യക്തമാക്കുന്ന ഉദ്ധരണികള്‍ ചേര്‍ത്തിരുന്നു. ഒറിജിനല്‍ ഗ്രന്ഥങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അവ ഖാദിയാനിയില്‍പോലും ലഭ്യമല്ലെന്ന് മനസ്സിലായത്. എവിടെനിന്നോ തപ്പിയെടുത്ത് ‘ഹഖീഖത്തുല്‍ വഹ്യ്’ മുഹമ്മദ് സാഹിബ് വാങ്ങി കൊണ്ടുവന്നപ്പോള്‍ അതിലുള്ള ഉദ്ധരണികളുമായി ഒത്തുനോക്കി ശരിയാണെന്ന് മനസ്സിലായി. എന്നാല്‍ ലാഹോരി വാദത്തിന് വിരുദ്ധമായി മീര്‍സ ഖാദിയാനി പ്രവാചകത്വം വാദിച്ചത് പ്രസ്തുത കൃതിയില്‍തന്നെ വായിക്കാനാവും. ഈ കാര്യങ്ങള്‍ കൊടിയത്തൂരില്‍ പൊതുസ്റ്റേജില്‍ അവതരിപ്പിച്ചതോടെ ഖാദിയാനികള്‍ക്ക് ഉത്തരം മുട്ടി. ഖാത്തമുന്നബിയ്യിന് അന്ത്യപ്രവാചകന്‍ എന്ന് അര്‍ഥം എഴുതിയതും ഈസാ(അ) ജീവിച്ചിരിക്കുന്ന ഖുര്‍ആന്റെ സാക്ഷ്യസഹിതം വ്യക്തമാക്കിയതും പൊതുസമൂഹത്തിന് മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചു. ഖാദിയാനിസത്തിന്റെ കോട്ടകള്‍ക്ക് വിള്ളലേല്‍പിക്കാനും തെറ്റിദ്ധരിച്ച ആളുകള്‍ക്ക് തിരിച്ചുവരാനും ഇത് പര്യാപ്തമാക്കുമെന്ന് മനസ്സിലാക്കി ചെറിയൊരു കൃതി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചപ്പോഴാണ് ഒരു സംഘടനയുടെ ആവശ്യത്തെ
പ്പറ്റി ആലോചിച്ചത്.
എങ്കില്‍ ഖാദിയാനിസത്തിനെതിരെ ഒരു കൂട്ടായ്മയാകാമെന്നുകരുതി കേരളത്തിലെ മുസ്ലിം സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് അന്‍ജുമന്‍ ഇശാഅത്തെ ഇസ്ലാം കേരള രൂപീകരിച്ചത്. എ.എം. അബ്ദുല്‍ വഹാബ് പ്രസിഡണ്ടും പി.പി. അബ്ദുറഹ്മാന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു സ്ഥാപക സമയത്തെ ഭാരവാഹികള്‍. പി.പി. അബ്ദുല്ല, കാക്കിരി അബ്ദുല്ല, എം. അബ്ദുറഹ്മാന്‍ മദനി, കെ.സി.സി. മുഹമ്മദ് അന്‍സാരി, ഇ.എന്‍. ഇബ്രാഹീം മൗലവി, കെ. അബ്ദുറഹീം എന്നിവരായിരുന്നു എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍.
ആദ്യ പുസ്തകം ‘മീര്‍സാ സാഹിബ് സ്വന്തം കൃതികളില്‍’ പ്രസിദ്ധീകരിച്ചതോടെ, ഖാദിയാനിസത്തെ അതിന്റെ സാഹിത്യങ്ങളിലൂടെ പരിചയപ്പെടുത്തുന്ന രീതിക്ക് കേരളത്തില്‍ തുടക്കമിട്ടു. അതാകട്ടെ ഖാദിയാനികള്‍ക്ക് ഏറെ പ്രയാസകരവുമായി. മറുപടി പറയാനും എഴുതാനുമാകാതെ അവര്‍ പൊറുതികെട്ടു. ഇശാഅത്തിന്റെ പ്രവര്‍ത്തനം കൊടിയത്തൂരിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ഈ പുസ്തകം നിമിത്തമായി. നിലമ്പൂരിലും കരുളായിയിലും പത്തപ്പിരിയത്തും പൊതുപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്ന് കണ്ണൂര്‍ സിറ്റിയിലും ജില്ലയിലെ പഴയങ്ങാടി, കടലായി, മട്ടന്നൂര്‍ തുടങ്ങിയ ഖാദിയാനി പോക്കറ്റുകളിലും പരിപാടി നടത്തി. ഖാദിയാനികള്‍ക്ക് മറുപടി പറയാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അത്ര കണിശമായിരുന്നു ഖാദിയാനി ഗ്രന്ഥങ്ങളില്‍നിന്ന് ഇശാഅത്ത് പ്രഭാഷകര്‍ തെളിവുകള്‍ നിരത്തിയത്.
തുടര്‍ന്ന് സി.പി. മൊയ്തീന്‍കുട്ടി എന്ന ഖാദിയാനി മുബല്ലിഗ് ‘മൗദൂദികളുടെ നിഴല്‍ യുദ്ധം’ എന്ന പേരില്‍ പുസ്തകത്തിന് മറുപടിയെഴുതി പ്രസിദ്ധീകരിച്ചു. അത് പക്ഷേ, അവരുടെ അവശേഷിച്ച സ്ഥൈര്യവും ചോര്‍ത്തിക്കളഞ്ഞു. പ്രസ്തുത പുസ്തകം പിന്‍വലിക്കാനും ഗ്രന്ഥകാരനെ അഹ്മദിയാ ജമാഅത്തില്‍ നിന്ന് പുറത്താക്കാനും വരെ കാര്യങ്ങള്‍ എത്തി. പുസ്തകത്തില്‍ അതിന് മാത്രം വിഡ്ഢിത്തങ്ങള്‍ എഴുതി
വെച്ചിരുന്നു അദ്ദേഹം.
കരുളായിയില്‍ നടന്ന പൊതുയോഗത്തില്‍ പരസ്യസംവാദത്തിനുള്ള വെല്ലുവിളി സ്വീകരിച്ചു ഖാദിയാനികളുമായി നിബന്ധനാ ചര്‍ച്ച നടന്നു. ഒടുവില്‍ ഇശാഅത്തുകാരുമായി പരസ്യചര്‍ച്ചക്ക് തയ്യാറല്ലെന്ന് കേരള അഹ്മദിയാ തബ്ലീഗ് സെക്രട്ടറി തീര്‍ത്ത് പറഞ്ഞു.
എന്നാല്‍ കൊടിയത്തൂരിലെ പ്രവര്‍ത്തകര്‍ക്ക് ഇതൊരു കീഴടങ്ങലായി തോന്നി. അവര്‍ വാദപ്രതിവാദത്തിന് സന്നദ്ധരായി. പക്ഷേ എല്ലാ ഒരുക്കങ്ങള്‍ക്കും ശേഷം 11-ാം മണിക്കൂറില്‍ അവര്‍ ക്രമസമാധാനത്തിന്റെ പേര് പറഞ്ഞു പോലീസില്‍ സമ്മര്‍ദം ചെലുത്തി ഒഴിഞ്ഞുമാറി. നേരത്തെ എഴുതി തയ്യാറാക്കിയ ലേഖനങ്ങളും ചോദ്യോത്തരങ്ങളുമൊക്കെ ചേര്‍ത്ത് ഇശാഅത്തിന്റെ രണ്ടാമത്തെ പുസ്തകം ‘മീര്‍സ ഖാദിയാനി പ്രവാചകനോ?’ പ്രസിദ്ധീകരിച്ചു.
കേരളത്തിലുടനീളം ഖാദിയാനി പോക്കറ്റുകളില്‍ ജൈത്രയാത്ര നടത്തി മുന്നേറുമ്പോള്‍ ഒരു ചെറിയ പ്രശ്നം കീറാമുട്ടിയായി നിന്നിരുന്നു. 1894-ല്‍ റമദാന്‍ മാസത്തില്‍ സൂര്യചന്ദ്രഗ്രഹണങ്ങളുണ്ടായത് ലോകത്ത് ആദ്യ സംഭവമാണെന്നും അത് മഹ്ദിയുടെ അടയാളമാണെന്നും ഖാദിയാനികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ ഹദീസിന്റെ ദൗര്‍ബല്യവും ദുര്‍വ്യാഖ്യാനവുമൊക്കെ കാണിച്ച് ഖണ്ഡിച്ചുവെങ്കിലും ഗോള ശാസ്ത്ര വിഷയമെന്ന നിലക്ക് തൃപ്തികരമായ മറുപടി നല്‍കാനായിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് അരീക്കോട് സ്വദേശി എന്‍.വി. ബീരാന്‍ സാഹിബിനെ ഈ വിഷയത്തില്‍ ക്ലാസെടുക്കാന്‍ കൊണ്ടുവന്നത്. ഒടുവില്‍ അദ്ദേഹം വളരെ വ്യക്തമായിതന്നെ എന്താണ് ഗ്രഹണങ്ങളന്നും അത് പ്രപഞ്ചത്തില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണെന്നും പഠിപ്പിച്ചു. അക്കാര്യം ലഘുകൃതിയായി എഴുതിതരികയും ചെയ്തു. ‘ഖാദിയാനി പ്രവാചകനും ഗ്രഹണങ്ങളും’ എന്ന ഇശാഅത്തിന്റെ മൂന്നാമത്തെ പുസ്തകം അങ്ങിനെയാണ് പ്രസിദ്ധീകരിച്ചത്. ഇതിന് മറുപടിയെഴുതാന്‍ ഖാദിയാനികള്‍ക്കായില്ലെന്ന് മാത്രമല്ല, ഒരു സര്‍വസാധാരണ പ്രകൃതി പ്രതിഭാസത്തെ സ്വന്തം അടയാളമായി സമര്‍പിച്ച മിര്‍സ ഖാദിയാനിയുടെ വിവരക്കേട് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഖാദിയാനിസത്തിനെതിരെ നിരവധി ലഘുലേഖകളും ഇശാഅത്ത് പുറത്തിറക്കിയി
രിക്കുന്നു. സൗജന്യമായി അവ ഖാദിയാനി കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ഖാദിയാനി ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയെന്നത് ഏറെ പ്രയാസകരമാണെന്ന് അതിന് ശ്രമിച്ചപ്പോഴാണ് മനസ്സിലായത്. ഖാദിയാനി കേന്ദ്രങ്ങളിലോ പള്ളികളിലോ ഇരിക്കട്ടെ, സംസ്ഥാന ഓഫീസുകളിലും എന്നല്ല ഖാദിയാനികളില്‍പോലും ആ പുസ്തകങ്ങള്‍ ലഭ്യമായിരുന്നില്ല. ആ ഉദ്ദേശ്യത്തോട് കൂടിയായിരുന്നു ഇശാഅത്തിന്റെ ആറംഗസംഘം 1984 ല്‍ ഖാദിയാനി സന്ദര്‍ശിച്ചത്.
എന്നാല്‍ പാകിസ്ഥാനില്‍ നിന്നും ലണ്ടനില്‍നിന്നും കുറച്ചൊക്കെ സംഘടിപ്പിക്കാന്‍ പില്‍ക്കാലത്ത് സാധിച്ചു. ഉമര്‍ മൗലവി കോഴിക്കോട് ഐ.എസ്.ടി. ലൈബ്രറിയില്‍ കൊടുത്ത ചില ഗ്രന്ഥങ്ങളും ലഭിച്ചു. തുടര്‍ന്ന് ‘ഖാദിയാനിസം ഒരു സമഗ്രപഠനം’ തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. തയ്യാറാക്കിയ
പ്പോള്‍ അത് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന് (ഐ.പി.എച്ച്) നല്‍കാന്‍ തീരുമാനിച്ചു.
ഖാദിയാനി ചീഫ് മുബല്ലിഗായിരുന്ന ബി.അബ്ദുല്ല മൗലവി, എച്ച.എ. എഴുതിയ ‘അന്നുബുവ്വ ഫില്‍ ഖുര്‍ആനില്‍’ 15 ഖുര്‍ആന്‍ സുക്തങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് പ്രവാചകത്വം തുടരുമെന്ന് തെളിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കേരള ഖാദിയാനികളുടെ തുരുപ്പുശീട്ടാണ് പ്രസ്തുത കൃതി. ഇ.എന്‍. ഇബ്രാഹീം മൗലവി ഇതിന് അക്കമിട്ട് ഖണ്ഡിച്ചുകൊണ്ട് ‘പ്രവാചകത്വ സമാപ്തി’ യെന്ന ഗ്രന്ഥം രചിച്ചു. ഇശാഅത്ത് പ്രസിദ്ധീകരണങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണിത്. ഖാദിയാനികളുടെ അടിസ്ഥാനപരമായ വാദത്തെ ഖുര്‍ആനും ഹദീസുംകൊണ്ട് ഖണ്ഡിക്കുന്ന പ്രസ്തുത കൃതി ഏറെ പ്രയോജനപ്രദമാണ്.
അതോടൊപ്പം പ്രസിദ്ധീകരിച്ച മറ്റൊരു ഗ്രന്ഥമാണ് പ്രശസ്ത പണ്ഡിതന്‍ കെ.സി. അബ്ദുല്ലമൗലവിയുടെ ‘ഖാദിയാനിസത്തിന്റെ വേരുകള്‍’ ഖാദിയാനിസം ഉദ്ഭവിച്ചത് എപ്രകാരമെന്ന് വിശദീകരിക്കുന്ന ഈ കൃതി ഇപ്പോള്‍ ഐ.പി.എച്ച്. ആണ് പ്രസിദ്ധീകരിക്കുന്നത്.
ഖാദിയാനി ഗ്രന്ഥങ്ങളില്‍നിന്ന് അവരുടെ വാദത്തിന് വിരുദ്ധമായി ഉദ്ധരണികള്‍ എടുത്തുചേര്‍ക്കുമ്പോള്‍ പ്രസംഗങ്ങളിലായാലും പ്രബന്ധങ്ങളിലായാലും യഥാവിധി മറുപടി പറയാനാവാതെ ഖാദിയാനി വിഭാഗം പറയാറുള്ളത് ‘ഇശാഅത്തുകാര്‍ തലയും വാലും മുറിച്ച് ഖാദിയാനികളുടെ വചനങ്ങള്‍ വികലമാക്കി അവതരിപ്പിക്കുകയാണ്’ എന്നാണ്. ഇതിന് എത്ര മറുപടി കൊടുത്താലും അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് ഖാദിയാനി ഗ്രന്ഥങ്ങളിലെ പ്രസക്തമായ പേജുകള്‍ പൂര്‍ണമായി സ്‌കാന്‍ ചെയ്തു ഉള്‍പ്പെടുത്തി 96 രേഖകള്‍ തയ്യാറാക്കിയത്. ‘ഖാദിയാനിസത്തിനെതിരെ 96 രേഖകള്‍’ എന്ന കൃതി ആ സ്വഭാവത്തില്‍ ആദ്യത്തേതായിരുന്നു. ഓരോ തെളിവിനും ഖാദിയാനി ഗ്രന്ഥങ്ങളിലെ പേജുകള്‍ ഉള്‍പ്പെടുത്തിയതോടെ ഖാദിയാനിസത്തിനെതിരില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകര്‍ക്ക് ഏറെ പ്രയോജനപ്രദമായി. ഈ ഗ്രന്ഥം 2001 ല്‍ വെളിച്ചം കണ്ടതോടെ ഖാദിയാനികളുടെ ചെറുത്ത് നില്‍പ് പൂര്‍ണമായും ഇല്ലാതായി. ഇശാഅത്തിന്റെ അജയ്യമായ മുന്നേറ്റത്തിന് അത് ആക്കം കൂട്ടി.
മുബാഹല

ഖാദിയാനികളുടെ കള്ളക്കണക്ക്

സ്വന്തം അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു അനുയായികളെ കബളിപ്പിക്കുന്ന ഒരേയൊരു പ്രസ്ഥാനമേ à´ˆ ലോകത്തുള്ളൂ അതാണ് ഖാദിയാനിസം ….
വൈജ്ഞാനികമായും ആത്മീയമായും സമൂഹത്തെ പരിവര്‍ത്തിക്കാന്‍ കഴിയാത്ത ഖാദിയാനി നേതൃത്വത്തിനു പിടിച്ചു നില്‍ക്കാന്‍ അവര്‍ മെനഞ്ഞുണ്ടാക്കുന്ന കള്ളക്കണക്കാണ് ഖാദിയാനി അംഗ സംഖ്യ.
ലോകത്ത് ഒരു ഏജന്‍സിയും പ്രത്യാകം തരം തിരിച്ചു ഖാദിയാനികളുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ല എന്ന തിരിച്ചറിവാണ് വായില്‍ വന്ന അംഗ സംഖ്യ പറയാന്‍ അവരെ പ്രേരിപ്പിച്ചത്.

എന്നാല്‍ അവരുടെ വര്ഷം തിരിച്ചുള്ള കണക്ക് അവരുടെ തന്നെ കൃതികളില്‍ നിന്നും, പത്ര കുറിപ്പുകളില്‍ നിന്നും, ഗസറ്റുകളില്‍ നിന്നും നമ്മള്‍ മനസ്സിലാകുമ്പോഴാണ് ഈ കള്ള കണക്കുകളുടെ യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യമാവുക.

വളരെ സമര്‍ത്ഥമായാണ് ഖാദിയാനി നേതാകന്മാര്‍ അനുയായികളെ പറ്റിക്കുന്നത്. മില്ല്യന്‍ കണക്കിന് ആളുകള്‍ ഖാദിയനിസത്തിലെക്ക് വരുന്നുണ്ട് എന്ന് തെറ്റിദ്ദരിപ്പിച്ചാല്‍ മാത്രമേ മുസ്ലിംകളുടെ സകാത്തിന് പകരമായി കൊണ്ട് വന്ന ‘ചന്ദ ആം’ എന്ന പദ്ധതിക്ക് ആളുകള്‍ പണം നല്‍കുകയുള്ളൂ വരുമാനത്തിന്റെ 6 ശതമാനമാണ് ചന്ദ ആം , à´ˆ തട്ടിപ്പിലൂടെയാണ് മിര്‍സയും ശേഷം വന്ന ഖാദിയാനി ‘ഖലീഫമാരും’ ആളുകളുടെ പോക്കറ്റടിക്കുന്നത്.

നമുക്ക് ഏതാനും ചില കണക്കുകള്‍ പരിശോദിക്കാം ..

‘മിര്‍സ താഹിര്‍ ആഹ്മദിന്റെ 21 വര്‍്ഷത്തെ നേതൃത്വത്തില്‍ 175 രാഷ്ട്രങ്ങളില്‍ അഹ്മദിയ്യ ജമാഅത്തിന്റെ വിത്ത് പാകി, 10 മില്ല്യനില്‍ നിന്നും 180 മില്ല്യനായി à´…à´‚à´— സംഖ്യ ഉയര്‍ത്തി.. 19 ഏപ്രില്‍ 2003, 74 വയസ്സില്‍ അദ്ദേഹം മരിച്ചു ‘ (Inroduction to Khalifathul Masih III സോവനീര്‍ 2003)

മിര്‍സാ താഹിറിന്റെ നേതൃത്വം 1982 ജൂണ്‍ 10 മുതല്‍ 2003 ഏപ്രില്‍ 2003 വരെയാണ്.. അഥവാ 1982 ല്‍ 10 മില്ല്യന്‍ ഖാദിയാനികള്‍ ഉണ്ട് എന്ന് അവകാശപ്പെടുന്നു.

1995 ജൂണില്‍ പുറത്തിറക്കിയ ഗസറ്റില്‍ 11 മില്ല്യന്‍ അംഗങ്ങളുണ്ടെന്നു അവകാശ വാദം ഉന്നയിക്കുന്നു.. (13 വര്ഷം കൊണ്ട് ഒരു മില്ല്യന്‍ അംഗങ്ങളുടെ വര്ധനവ്)

‘2000 ജൂലൈ 30, ഉച്ചക്ക് ഒരു മണിക്ക് നടന്ന അന്തര്‍ ദേശീയ സംഗമത്തില്‍ വച്ച് 4 മില്ല്യന്‍ (40,138,975) ആളുകള്‍ ബൈഅത്ത് ചെയ്ത് അംഗങ്ങളായി’ (The life of Hadrath Mirza thahir Ahmad Souvenir P28)

ഇപ്പോള്‍ ആകെ à´…à´‚à´— സംഖ്യ 11+4 = 15 മില്ല്യന്‍ …

2001 പ്രസിദ്ദീകരിച ‘ WELCOME TO AHMADIYYAT THE TRUE ISLAM’ എന്ന പുസ്തകത്തില്‍ പുതിയ അവകാശ വാദവുമായി വരുന്നു ..

‘അവസാന വര്‍ഷം (2000 ) 81 മില്ല്യനില്‍ അധികം ആളുകള്‍ അഹ്മദിയ്യത്തില്‍ പുതിയ അംഗങ്ങളായി’
അഥവാ 15+81 = 96 മില്ല്യന്‍.

2003 ല്‍ ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നത് കാണുക ‘ 200 മില്ല്യന്‍ അംഗങ്ങളുള്ള അഹമദിയ്യ കമ്മ്യൂണിറ്റി 174 രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടക്കുന്നു’

അഥവാ രണ്ടു വര്‍ഷം കൊണ്ട് 104 മില്ല്യന്‍ പുതിയ അംഗങ്ങള്‍ ചേര്‍ന്നു ..
കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഒരു ദിവസം 2,84,931 ആളുകള്‍ ഖാദിയാനിസത്തില്‍ അംഗങ്ങളാകുന്നു …
(ഇതിലും വലിയ ഒരു കളവുണ്ടോ ഖാദിയാനികളെ)…

ഇനി വേറെ ചില കണക്കുകള്‍ നമുക്ക് പരിശോദിക്കാം ..

2008 ജൂണ്‍ 14 നു ടൈംസ് ഓണ്‍ലൈനിന് നല്‍കിയ പത്രകുറിപ്പില്‍ പറയുന്നു.. ‘അല്ലാഹു അദ്ദേഹത്തിന് (മിര്‍സ മസ്രൂറിനു) ശക്തി നല്കി, അദ്ദേഹം പറയുന്നു അടുത്ത ദിവസം എന്റെ ഭയം അകന്നു, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചു. 180 രാഷ്ട്രങ്ങളിലെ 70 മില്ല്യന്‍ അംഗങ്ങളുള്ള അഹ്മദിയ്യ ജമാഅത്തിന്റെ നേതാവായി’
ഇത് 2003 ല്‍ മിര്‌സ മസ്രൂര്‍ നേത്രത്വം ഏട്ടെടുതപ്പോള്‍ ഉള്ള കണക്കാണ്…

അപ്പോള്‍ 2003 ല്‍ മൂന്ന് വ്യത്യസ്ഥ കണക്ക് നാം കണ്ടു കഴിഞ്ഞു…

19 ഏപ്രില്‍ 2003, മിര്‌സാ തഹിരിന്റെ മരണ സമയം 18 മില്ല്യന്‍.
9 സെപ്റ്റംബര്‍ 2003 ല്‍ ഇറക്കിയ പത്രകുറിപ്പില്‍ 200 മില്ല്യന്‍
14 ജൂണ്‍ 2008 നു ടൈംസ് ഓണ്‍ലൈനിന് നല്കിയ പത്ര കുറിപ്പില്‍ 2003 ല്‍ 70 മില്ല്യന്‍

ഇതില്‍ ഏതാണ് ശരി ഖാദിയാനികളെ ….

ഇനിയും പരിശോദിക്കാം …

2008 ല്‍ ‘THE HINDU’ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ മിര്‍സാ മസ്രൂര്‍ പറയുന്നു.
‘മുംബൈയില്‍ നിരപരാതികള്‍ക്ക് നേരെ നടന്ന ആക്രമത്തെ ഞാന്‍ അപലപിക്കുന്നു. എന്നിട്ടദ്ദേഹം അവകാശപ്പെട്ടു 190 രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 170 മില്ല്യന്‍ അഹമദിയ്യ അംഗങ്ങളിലാരും ഒരു തരത്തിലുള്ള തീവ്ര വാദ പ്രവര്‍ത്തനങ്ങളിലും ഇതു വരെ പങ്കാളികളായിട്ടില്ല’ (THE HINDU 2-12-2008)

അപ്പോള്‍ അഞ്ചു വര്‍ഷം കൊണ്ട് 30 മില്ല്യന്‍ അംഗങ്ങള്‍ എവിടെ പോയി ഖാദിയാനികളെ !!

2008 ല്‍ ശ്രീലങ്കന്‍ അഹ്മദിയ്യ ജമാഅത്ത് ഇറക്കിയ പത്ര കുറിപ്പില്‍ ‘ 190 രാഷ്ട്രങ്ങളില്‍ 220 മില്ല്യന്‍ അംഗങ്ങളുണ്ട് എന്ന് അവകാശ വാദം ഉന്നയിക്കുന്നു’

രാജാവിനെക്കാള്‍ വലിയ രാജ്യ ഭക്തി !!!!!!!!

ഇതില്‍ ഏതു വിശ്വസിക്കും ….????

2009 ഓഗസ്റ്റ് 17 നു പ്രസിദ്ദീകരിച്ച പത്രക്കുറിപ്പില്‍ പറയുന്നു ‘ അഹ്മദിയ്യ ജമാഅത്ത് 192 രാഷ്ട്രങ്ങളിലായി 80 മില്ല്യന്‍ അംഗങ്ങളുള്ള ഒരു സംഘടനയാണ്
അപ്പോള്‍ 2008 ല്‍ നിന്നും 2009 ആയപ്പോഴേക്കും 90 മില്ല്യന്‍ ആളുകള്‍ക്ക ് എന്തു പറ്റി ?

അല്‍ ഫസല്‍ 4 ജൂണ്‍ 2012, 200 മില്ല്യന്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്നു,

അല്‍ ഫസല്‍ ഒക്ടോബര്‍ 2013 ലെ കണക്കനുസരിച്ചു 150 മില്ല്യന്‍ .. ഒരു വര്‍ഷം കൊണ്ട് 50 മില്ല്യന്‍ ആളുകള്‍ കൊഴിഞ്ഞ് പോയി….

അവസാനം 2014 ലണ്ടനില്‍ വച്ച് നടന്ന അഹമദിയ്യ പീസ് സിമ്പോസിയത്തില്‍ വച്ച് മിര്‌സ മസ്രൂര്‍ പറയുന്നു ബ്രിട്ടണില്‍ 30,000 ഖാദിയാനികള്‍ ഉണ്ടെന്ന് .. അഥവാ ബ്രിട്ടണ്‍ ഖാദിയാനി ആസ്ഥാന മന്ദിരം നിലകൊള്ളുന്ന സ്ഥലമാണ് അവിടെ 100 വര്‍ഷം കൊണ്ട് അവരുടെ à´…à´‚à´— സംഖ്യ ഇതാണെങ്കില്‍ ബാക്കിയുള്ള സ്ഥലങ്ങളിലെ ഖാദിയാനികള്‍ എത്രയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം…

ഖാദിയാനികളെ , നിങ്ങള്‍ ഇത് വായിച്ചു സത്യം ഗ്രഹിക്കാന്‍ തയ്യാറാവുക..

ഖാദിയാനി പീഢനവും മൌദൂദിയും

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച മുഴുവന്‍ ആരോപണങ്ങളും പറഞ്ഞുകഴിഞ്ഞത് കൊണ്ടാകും പാകിസ്ഥാനിലെ അഹമ്ദികളുടെ പീഢനവും അതിന് ഇവിടെയുള്ള ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ കവര്‍ സ്റ്റോറി നല്‍കാത്തതുമൊക്കെ വലിയ വിഷയമായി ഉയര്‍ന്ന് വരുന്നത്. അഹ്മദിയാ ജമാഅത്ത് പ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ അനുഭവിക്കുന്ന മുഴുവന്‍ പീഢനങ്ങളുടെയും കാരണം ജമാഅത്തെ ഇസ്്‌ലാമി സ്ഥാപകനായ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയാണെന്ന നിലയില്‍ ബ്ലോഗില്‍ കണ്ട പോസ്റ്റാണ് ഈ കുറിപ്പിന് പ്രേരകം. അന്ധമായ ജമാഅത്ത് വിരോധം അലങ്കാരമായി കൊണ്ടുനടക്കുകയും തന്റെ ഐഡന്റിറ്റിയായി അത് അദ്ദേഹവും നാടും അംഗീകരിക്കുകയും ചെയ്തത് കൊണ്ട് ഇനി ആഴ്ചയിലൊരിക്കലെങ്കിലും ജമാഅത്തിനെ വിമര്‍ശിക്കുന്ന ലേഖനം അദ്ദേഹത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പുറത്ത് വന്ന ലേഖനം സുശീല്‍ തന്റെ ബ്ലോഗില്‍ പോസ്റ്റായി നല്‍കിയിരിക്കുന്നു. അതിന്റെ വസ്തുതകള്‍ പറയാതിരുന്നാല്‍ ചിലരെങ്കിലും അത് ശരിയെന്ന് ധരിക്കാന്‍ ഇടയുണ്ട്. ഏതൊരും പ്രസ്ഥാനത്തിനും പൂര്‍ണ വിശുദ്ധി അവകാശപ്പെടാനാവില്ലല്ലോ എന്ന സാമാന്യയുക്തിയും തെറ്റിദ്ധാരണക്ക് കാരണമായേക്കും. അതിനാല്‍ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

1951 ല്‍ കറാച്ചിയില്‍ മൗലാനാ സയ്യിദ് സുലൈമാന്‍ നദ് വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഖിലകക്ഷി പണ്ഡിത സമ്മേളനമാണ് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആദ്യമായി ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ ഇസ്‌ലാമിക ഭരണഘടനയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രസ്തുത കോണ്‍ഫറന്‍സില്‍ മൗലാനാ മൗദൂദിയും സംബന്ധിച്ചിരുന്നു. എന്നാല്‍ ഭരണഘടന മുഖ്യ ഇഷ്യൂ ആയി എടുത്ത ആ കോണ്‍ഫറന്‍സില്‍ ഖാദിയാനി പ്രശ്‌നം ഉന്നയിക്കുന്നതിനെ മൗദൂദി എതിര്‍ക്കുകയുണ്ടായി. പക്ഷെ അദ്ദേഹത്തിന്റെ ഭിന്നാഭിപ്രായം വകവെക്കാതെ സമ്മേളനം, അഹ്മദികളെ അമുസ്ലിംകളായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശത്തോട് മൗദൂദിയും യോജിച്ചു.

പിന്നീടാണ് പഞ്ചാബില്‍ അഹ്മദികള്‍ക്കെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അത് സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയായിരുന്നില്ല; മറിച്ച് തീവ്രവാദികളായ ‘അഹ് രാരി’കള്‍ എന്ന വിഭാഗമായിരുന്നു അതിന് നേതൃത്വം നല്‍കിയത്. പ്രക്ഷോഭത്തില്‍നിന്ന് പൂര്‍ണമായും ജമാഅത്തെ ഇസ്‌ലാമി വിട്ടുനിന്നു. മാത്രമല്ല പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മൗദൂദി തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. അതാണ് ‘ഖാദിയാനി മസ്അല’ (Quadiyani Problem) എന്ന ലഘുകൃതി. ഖാദിയാനികള്‍ക്കെതിരെയുള്ള മുഴുവന്‍ പ്രക്ഷോഭത്തിനും കാരണം à´ˆ കൃതിയായിരുന്നുവെന്നത് ഒരു വ്യാജപ്രാചരണം മാത്രമാണ്. അധ്യാപകന്റെ കൈവെട്ടാന്‍ മൗദൂദി കൃതിയാണ് സഹായകമായത് എന്ന് പ്രതികളില്‍ ചിലരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത (കുറച്ചൊക്കെ വായന സംസ്കാരമുള്ള മിക്കാവാറും കേരളീയ വീടുകളിലും ഒന്നോ രണ്ടോ മൗദൂദി കൃതികള്‍ ലഭിച്ചേക്കും) à´šà´¿à´² മൗദൂദി കൃതികള്‍ കണ്ടെടുത്തതുമായി ചേര്‍ത്ത് വെച്ച് ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചാലുള്ള ആധികാരികത പോലും മേല്‍ പറഞ്ഞ വാദത്തിനില്ല.   കാരണം ഖാദിയാനി മസഅല എഴുതിയത് à´† പ്രക്ഷോഭങ്ങള്‍ക്കിടയിലാണ്. ഖാദിയാനികളെ മുസ്ലിംകളില്‍നിന്ന് വേര്‍പ്പെട്ട ഒരു പ്രത്യേക സമുദായമായി പ്രഖ്യാപിക്കണമെന്ന് അതില്‍ ആവശ്യപ്പെടുന്നു. à´ˆ വാദം ന്യായമാണെന്ന് ഇസ്‌ലാമിനെക്കുറിച്ചും ഖാദിയാനികളുടെ പുത്തന്‍വാദത്തെക്കുറിച്ചും അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. 1974 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ഭരണകാലത്ത് അംഗീകരിക്കപ്പെട്ട ഭരണഘടനയില്‍ ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി നാഷണന്‍ അസംബ്ലി ഏകകണ്ഠമായി അംഗീകരിച്ചു. മൗദൂദിയുടെ ഒരൊറ്റ പുസ്തകം കാരണമാണ് അതൊക്കെ സംഭവിച്ചത് എന്നാണ് വാദമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് അതില്‍ പ്രയാസമുണ്ടാകേണ്ട കാര്യമില്ല. പക്ഷെ ബാക്കിയുള്ളവര്‍ അത് അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല. കാരണം ഇസ്‌ലാമിക ലോകം മുഴുവന്‍ ഖാദിയാനികളെ മുസ്‌ലിംകളായി അംഗീകരിക്കുന്നില്ല.

ഒരു രാജ്യത്തില്‍ ന്യൂനപക്ഷവിഭാഗത്തെ പ്രഖ്യാപിക്കുന്നത് അവര്‍ക്കെതിരെ അന്യായം പ്രവര്‍ത്തിക്കാനാണ് എന്ന ചിന്ത ജമാഅത്തെ ഇസ്‌ലാമിക്ക് വെച്ചുപുലര്‍ത്താനാവില്ല. ഒരു രാജ്യത്തിലെ ഏതൊരു പൗരനും അവന്‍ ഭൂരിപക്ഷവിഭാഗത്തില്‍ പെട്ടവനാകട്ടേ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവനാകട്ടെ നീതിലഭിക്കണമെന്നും. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കണമെന്നും ഇസ്‌ലാമിക ഭരണഘടന അനുശാസിക്കുന്നു. മൗദൂദി അത് വ്യക്തമായി നിര്‍വചിച്ചിട്ടുമുണ്ട്. (മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍ എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പുസ്തകം മലയാളത്തില്‍ ലഭ്യമാണ്‌) എന്നിരിക്കെ പാകിസ്ഥാനില്‍ അഹമദികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് കാരണം മൗദൂദിയാണ് എന്ന് പറയുന്നതില്‍ ഒരു ന്യയവുമില്ല. പാകിസ്ഥാനില്‍ വ്യത്യസ്ഥ ഭരണകൂടങ്ങള്‍ വരുമ്പോള്‍ പലരും അന്യായമായ മര്‍ദ്ദനങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഇരയായിരുന്നു. അതിന് കൂടുതലും ഇരയായതില്‍ ജമാഅത്തെ ഇസ്‌ലാമിയും പെടും. ഖാദിയാനി മസ്അലയുടെ പേരിലാണ് മൗദൂദിയെ ജയിലിലടച്ചതും തൂക്കിക്കൊല്ലാന്‍ വിധിച്ചതും. അവസാനം മുസ്ലിം ലോകത്തിന്റെ പ്രതിഷേധത്തിനുമുന്നില്‍ ഭരണകൂടത്തിന് അദ്ദേഹത്തെ മോചിപ്പിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.

ഇനി എന്തുകൊണ്ടാണ്. ഇസ്‌ലാമിനെ വേണ്ടി വാദിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബിയെ അംഗീകരിക്കുന്ന ഖാദിയാനികളെ ഇസ്‌ലാമില്‍ നിന്ന് പുറം തള്ളുന്നത് എന്ന് സംശയം ചിലര്‍ക്ക് ന്യായമായും ഉണ്ട്. മറ്റുമതങ്ങളെ പോലെ ഇസ്ലാം സഹിഷുണതാപരമല്ലാത്തതും മറ്റുമൊക്കെ ഇതിന് കാരണമായി കാണുന്നവരുണ്ടാകാം. എന്നാല്‍ ഇസ്‌ലാമികാദര്‍ശം പുലര്‍ത്തുന്ന കണിശമായ ചട്ടക്കൂടാണ് അതിന് പ്രധാന കാരണം. ഏകദൈവത്വം, പ്രവാചകത്വം, പരലോകവിശ്വാസം തുടങ്ങിയ അതിന്റെ അടിസ്ഥാന ശിലകളില്‍ നേരിയ വ്യത്യാസം പോലും ശ്രദ്ധിക്കപ്പെടും. കാരണം ഖുര്‍ആനും നബി ചര്യയുമാണ് അവയുടെ അടിസ്ഥാനം. അവ രണ്ടും യാതൊരു മാറ്റവും സംഭവിക്കാതെ നിലനില്‍ക്കുന്നു. പ്രവാചകത്വത്തിലുള്ള വിശ്വാസം മുഹമ്മദ് നബി പ്രവാചകനാണ് എന്നതില്‍ ഒതുങ്ങുന്നില്ല. അദ്ദേഹം അന്ത്യപ്രവാചകനാണ് എന്നതും കൂടിയാണ്. അദ്ദേഹത്തിന് ശേഷം ഇനിയൊരാള്‍ ഞാന്‍ ദിവ്യസന്ദേശം ലഭിക്കുന്ന പ്രവാചകനാണ് എന്ന് പറഞ്ഞാല്‍ ഒരു മുസ്ലിമിന് അത് അംഗീകരിക്കാന്‍ മുസ്ലിമായിരിക്കെ കഴിയില്ല. കാരണം ഇനിയൊരു പ്രവാചകന്റെ ആഗമനം അംഗീകരിക്കുന്നതോടെ അദ്ദേഹത്തെ പൂര്‍ണമായി പിന്‍പറ്റല്‍ നിര്‍ബന്ധമായി മാറും. അദ്ദേഹത്തെ പിന്‍പറ്റാതെ ഇരിക്കുന്നവര്‍ മുഴുവന്‍ പിന്നീട് മുസ്‌ലിംകള്‍ എന്ന് അവസ്ഥയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും.

മിര്‍സാ ഗുലാം അഹമ്മദിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അങ്ങനെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു പ്രവാചകനായി ബോധ്യപ്പെടാവുന്ന തെളിവുകളൊന്നും ലഭ്യമല്ല. മാത്രമല്ല പ്രവാചകന്‍ മുഹമ്മദ് നബി ഞാന്‍ അല്ലാഹുവിന്റെ അന്ത്യദൂതനാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനും അത് പ്രഖ്യാപിക്കുന്നു. അഹമ്മദ് ഒരു മുജദ്ദിദ് (പരിഷ്‌കര്‍ത്താവ്  ) എന്ന നിലക്കാണ് ആരെങ്കിലും അംഗീകരിക്കുന്നതെങ്കില്‍ അവരെ ഇസ്ലാമില്‍തന്നെ മനസ്സിലാക്കപ്പെടുമായിരുന്നു. അതിനാല്‍ മുസ്ലിം ലോകത്തിന്റെ മുന്നില്‍ രണ്ട് ഓപ്ഷനാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും ഖുര്‍ആന്‍ സുക്തങ്ങളും മുഖവിലക്കെടുത്ത് മിര്‍സാഗുലാം അഹ്മദിന്റെ പ്രവാചകത്വവാദം തിരസ്‌കരിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തെ പൂര്‍ണമായി പിന്‍പറ്റി തങ്ങളുടെ അതുവരെ തുടര്‍ന്നുവന്ന ഇസ്‌ലാമിനെ നിരാകരിക്കുക. മുസ്ലിം ലോകം ഇതില്‍ ആദ്യത്തേത് തെരഞ്ഞെടുത്തു. അതിന് അവര്‍ക്ക് ശക്തമായ ന്യായവുമുണ്ടായിരുന്നു. അതിനെതിരെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്നോളം തൃപ്തികരമായ മറുപടി ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. മൗദൂദി എഴുതിയ ‘പ്രവാചകത്വ പരിസമാപ്തി’ എന്ന പുസ്തകം à´† ന്യായങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇനി ഇതിനെ ഖാദിയാനികള്‍ എങ്ങനെ കാണുന്നു എന്ന് നോക്കാം. മുകളില്‍ കൊടുത്ത് വസ്തുതകളെ അവര്‍ അംഗീകരിക്കുന്നു. മുസ്‌ലിം ലോകം അഹ്മദിന്റെ പ്രവാചകത്വത്തോട് പുറം തിരിഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ വിശ്വാസം കൊണ്ടവര്‍ തങ്ങളെ അഹ്മദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് മാറിനില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ചെയ്തത്. മുസ്ലിംകള്‍ അവരില്‍നിന്ന് മാറിനില്‍ക്കുന്നതിനേക്കാളേറെ അവര്‍ മറ്റുമുസ്ലിംകളില്‍നിന്നും മാറിനില്‍ക്കുന്നു. പാകിസ്ഥാനിലെ ഒന്നാമത്തെ സെന്‍സസില്‍ തങ്ങളെ ഒരു പ്രത്യേക വിഭാഗമായി രേഖപ്പെടുത്തണം എന്ന് അവരുടെത്തന്നെ ഒരു ആവശ്യമായിരുന്നുവെന്ന് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ മുസ്‌ലിംകള്‍ തങ്ങളാണെന്ന വാദം അവര്‍ക്കുണ്ട് താനും. അപ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ മറ്റുള്ളവരെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ഥവുമില്ല.

പാക്കിസ്ഥാനില്‍ ഖാദിയാനികള്‍ മാത്രമല്ല മുഹാജിറുകളെ പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയും പീഢിപ്പിക്കപ്പെടുന്നുണ്ട്. ഡോ. നദീര്‍ അഹ്മദിനെ പോലുള്ള പ്രഗല്‍ഭരായ ജമാഅത്ത് നേതാക്കളും മുഹമ്മദ് സലാഹുദ്ദിനെ പോലുള്ള പ്രശസ്ത പത്രപ്രവര്‍ത്തകരും മാഫിയകളുടെ പിടിയിലമര്‍ന്ന് ആ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഖാദിയാനി പീഢനത്തിന് മാത്രം വമ്പിച്ച അന്താരാഷ്ട്ര പ്രചാരണം നല്‍ക്കുന്നതിന് പിന്നില്‍ ഇംപീരിയലിസ്റ്റ്-സയണിസ്റ്റ്-ഖാദിയാനി കൂട്ടുകെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അത് മാത്രമായി ഏറ്റുപാടാന്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ തയ്യാറാകാത്തത് യുക്തിവാദികളുടെയും ഹമീദിന്റെയും ബുദ്ധിശൂന്യത അവര്‍ക്കില്ലാത്തത് കൊണ്ടായിരിക്കും. ഖാദിയാനികള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍കൂടി സംവരണം ചെയ്യപ്പെട്ട പാകിസ്ഥാനില്‍ അവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നുവെന്ന് പോലും പ്രചാരണം നടത്തുന്നവരെക്കുറിച്ചെന്ത് പറയാന്‍ ‍.

അവര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുന്ന യുക്തിവാദികള്‍ക്ക് എന്ത് പ്രവാചകന്‍ , എന്ത് ദൈവം. കലക്കവെള്ളത്തില്‍ അല്‍പം മീന്‍പിടിക്കാന്‍ കഴിയുമോ എന്ന് മാത്രമേ അവര്‍ നോക്കുന്നുള്ളൂ. മാത്രമല്ല തങ്ങളുടെ മുഖ്യപ്രതിയോഗികളായി കാണുന്ന ജമാഅത്തിനെ അടിക്കാനുള്ള വടി ഇവിടെയെവിടെയെങ്കിലുമുണ്ടോ എന്ന അന്വേഷണം മാത്രമാണ് യുക്തിവാദികളുടെ ഈ ഖാദിയാനി സ്‌നേഹപ്രകടനത്തിന് പിന്നിലുള്ളത്. എന്നാല്‍ ഇവിടെയും അവര്‍ വസ്തുതകള്‍ ബോധ്യമാകുന്നതോടെ പുതിയ ആരോപണം കണ്ടെത്തേണ്ടി വരും.

ഖാദിയാനിസം: അബുല്‍ കലാം ആസാദിന്റെ നിലപാട്

ഏറെക്കാലമായി ഖാദിയാനികള്‍ കൊണ്ടാടുന്ന ഒരു കാര്യമാണ്, മൗലാനാ അബുല്‍ കലാം ആസാദ് ‘വകീല്‍’ പത്രത്തില്‍ ഖാദിയാനീ പ്രവാചകന്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ വിയോഗാനന്തരം എഴുതിയെന്ന് പറയപ്പെടുന്ന അനുസ്മരണം. ലഘുലേഖകളിലും ഫ്‌ളക്‌സ് ബോര്‍ഡുകളിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 1908 മെയ് 26 നാണ് മിര്‍സാ ഖാദിയാനി മരിച്ചത്. മെയ് 30 ന് പ്രസിദ്ധീകരിച്ച അമൃതസറിലെ ‘വകീല്‍’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:

”മാന്ത്രിക ശക്തിയുള്ള തൂലികയും ഐന്ദ്രജാലികമായ നാവും അത്ഭുതകരമായ ധിഷണയും കാഹളധ്വനിയായ ശബ്ദവും വൈദ്യുത് കമ്പികളായ മുഷ്ടികളുമായി 30 വര്‍ഷക്കാലം ഇസ്‌ലാമിന് വേണ്ടി, അതിന്റെ ശത്രുക്കള്‍ക്കെതിരെ പടനയിച്ച മഹദ്‌വ്യക്തിത്വമായിരുന്നു മിര്‍സാ ഖാദിയാനി. ആര്യസമാജക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ രചനകള്‍ പൊതുജനാംഗീകാരം നേടിയവയാകുന്നു. ക്രിസ്തുമതത്തിന്റെ ജീവനാഡി അറുക്കുന്നതും ആര്യസമാജക്കാരുടെ വിഷപ്പല്ലുകള്‍ തകര്‍ക്കുന്നതുമായിരുന്നു à´…à´µ.”

ഖുര്‍ആന്‍ വ്യാഖ്യാതാവ്, അറബി, പേര്‍ഷ്യന്‍, ഉറുദു ഭാഷകളില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ അഗ്രേസരനായ മൗലാനാ ആസാദ് സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടും ദേശീയ നേതാവും പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ഈ രണ്ട് നിലകളിലും ഉന്നത ശീര്‍ഷനായ വ്യക്തിത്വത്തിന്റെ തൂലിക മേല്‍ വാക്യങ്ങള്‍ കുറിച്ചിടുമെന്ന് വിശ്വസിക്കാനാവില്ല. ഇസ്‌ലാമിന്റെ അടിത്തറയായ മുഹമ്മദീയ പ്രവാചകത്വത്തിന്റെ പരിപൂര്‍ത്തിയും ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുകയും വിശുദ്ധ ഖുര്‍ആന്‍ ഹിദായത്തിനുള്ള അവസാന ഗ്രന്ഥമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തിനും നവീകരണത്തിനും വേണ്ടി നിയുക്തനായ ദൈവദൂതനാണ് താനെന്ന് വാദിച്ച ഒരാളെപ്പറ്റി, അയാള്‍ ഇസ്‌ലാമിന് സേവനം ചെയ്ത ആളാണെന്ന് എഴുതിവെക്കുമോ? തീര്‍ച്ചയായും വിശ്വസിക്കാനാവില്ല.

മറുവശത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ അഞ്ചാംപത്തിയുടെ അപ്പോസ്തലനെ, ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് നിഷിദ്ധമാക്കുകയും അവരോടുള്ള അനുസരണം അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ നിര്‍ബന്ധവും ഇസ്‌ലാമിന്റെ പകുതിയുമാണെന്ന് പ്രഖ്യാപിക്കുകയും 1857 ലെ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനായി അമ്പത് അശ്വഭടന്മാരെ നല്‍കി സഹായിച്ച പിതാവിന്റെ ചെയ്തിയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു ദേശവിരുദ്ധനെ കുറിച്ച് മൗലാനാ ആസാദ് പുകഴ്ത്തിപ്പറഞ്ഞെന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല. ഒന്നുകില്‍ ആസാദ് എഴുതിയതാവില്ല à´† അനുസ്മരണം. അല്ലെങ്കില്‍ മറ്റെന്തിലുമെന്നപോലെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജമാരോപിക്കുകയാണ് ഖാദിയാനികള്‍. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 1897ല്‍ മിര്‍സാ ഖാദിയാനിയെ ബൈഅത്ത് ചെയ്തിരുന്നുവെന്ന് പ്രചരിപ്പിക്കുന്നവരാണ് അഹ്മദിയാ ജമാഅത്തിന്റെ വിഘടിതവിഭാഗമായ ലാഹോറികള്‍. ഖാദിയാനിസത്തിനനുകൂലമായി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ ലേഖനത്തിന് സലക്ഷ്യം മറുപടിയെഴുതിയ ഇഖ്ബാല്‍ ഖാദിയാനിയായിരുന്നുവെന്ന് പരിചയപ്പെടുത്തുന്നവര്‍ക്ക് ആസാദിനെക്കുറിച്ച് എന്താണ് പറഞ്ഞുകൂടാത്തത്! മഹ്ദീ വാദി മിര്‍സാ ഖാദിയാനിയുടെ ജീവചരിത്രം എഴുതിയ മകന്‍ ബശീര്‍ അഹ്മദ് ‘സീറതുല്‍ മഹ്ദി’ എന്ന ഗ്രന്ഥത്തില്‍ മിര്‍സയുടെ മരണാനന്തരം, അന്നത്തെ വിവിധ പത്രങ്ങളിലെ അനുശോചനക്കുറിപ്പുകള്‍ എടുത്തെഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍ മേലുദ്ധരിച്ച ‘വകീലി’ന്റെ വചനങ്ങളുമുണ്ട്. ‘ഇതിലെ പരാമര്‍ശങ്ങള്‍ വായനക്കാര്‍ക്ക് ഏറെ താല്‍പര്യജനകമാവും. എത്ര തന്നെ എതിര്‍പ്പുണ്ടായിട്ടും അഹ്മദികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എവ്വിധം കണ്ടിരുന്നുവെന്നതിന് തെളിവാണ് à´ˆ കുറിപ്പ്’ എന്ന ആമുഖത്തോടെയാണ് അത് എടുത്ത് ചേര്‍ത്തത്. എന്നാല്‍ അതിലൊന്നും തന്നെ കുറിപ്പെഴുതിയത് അബുല്‍ കലാം ആസാദാണെന്ന് പറഞ്ഞിട്ടില്ല. ആസാദിന്റേതായിരുന്നു à´ˆ വരികളെങ്കില്‍ ഖാദിയാനി പുത്രന്‍ അക്കാര്യം വലിയ അക്ഷരങ്ങളില്‍ എഴുതുമായിരുന്നു! (സീറത്തുല്‍ മഹ്ദി, ഭാഗം 1, പേജ് 283 കാണുക).

മൗലാനാ ആസാദിന്റെ ആത്മകഥയായ ‘ആസാദ് à´•à´¿ കഹാനി ഖുദ് ആസാദ് à´•à´¿ സബാനി’ എന്ന ഗ്രന്ഥവും കത്തുകളുടെ സമാഹാരമായ ‘ഖുത്തൂതെ ആസാദും’ എനിക്ക് വായിക്കാനായത് അടുത്ത കാലത്താണ്. അവയില്‍ ഖാദിയാനിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിന്ന് ഖാദിയാനിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ നിലപാട് വ്യക്തമായി മനസ്സിലാക്കാം.

”പഞ്ചാബ് യാത്രക്കിടെ ഞാന്‍ ഖാദിയാനിലും പോയി. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ വാദത്തെക്കുറിച്ച് കേട്ടിരുന്നു. à´šà´¿à´² കൃതികള്‍ വായിക്കുകയും ചെയ്തിരുന്നു. ഏത് പുതിയ കാര്യവും അറിയാനും മനസ്സിലാക്കാനുമുള്ള അഭിവാഞ്ഛ പ്രകൃത്യാ ഉണ്ടായിരുന്നതിനാല്‍ ഖാദിയാനും സന്ദര്‍ശിക്കാമെന്ന് കരുതി. ബട്ടാലയില്‍ നിന്ന് ഖാദിയാനിലേക്കുള്ള ദുര്‍ഘടമായ വഴിയും കടുത്ത ചൂടും ഏറെ പ്രയാസപ്പെടുത്തി.

ഖാദിയാന്റെ ഗ്രാമത്തിന് പുറത്ത് ഒരു തോട്ടത്തിലാണ് മിര്‍സാ സാഹിബും അനുയായികളും താമസിച്ചിരുന്നത്. കാന്‍ഗഡയില്‍ കടുത്ത ഭൂകമ്പം ഉണ്ടായതിനെത്തുടര്‍ന്ന് സുരക്ഷിതത്വമോര്‍ത്താണ് അദ്ദേഹം കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് തോട്ടത്തില്‍ തമ്പടിച്ചത്.”

ഏറെ വിനാശം വിതച്ച ഈ ഭൂകമ്പമുണ്ടായത് 1905 ലായിരുന്നു. ആസാദ് ഖാദിയാന്‍ സന്ദര്‍ശിച്ചത് തന്റെ 17ാം വയസ്സിലായിരുന്നുവെന്ന് മനസ്സിലാക്കാം. അദ്ദേഹം തുടര്‍ന്നെഴുതുന്നു:

”മഗ്‌രിബിന് ശേഷമാണ് അവിടെയെത്തിയത്. കുതിരവണ്ടിക്കാരന്‍ മിര്‍സാ സാഹിബിന്റെ അനുയായിരുന്നതിനാല്‍ ലക്ഷ്യത്തിലെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. നേരത്തെ അന്‍ജുമന്‍ ഹിമായതെ ഇസ്‌ലാമിന്റെ സമ്മേളനത്തില്‍ വെച്ച് അല്‍ഹകം എഡിറ്റര്‍ മൗലവി യാക്കൂബ് അലിയുമായി പരിചയപ്പെട്ടിരുന്നു. ഖാദിയാനിലേക്ക് ക്ഷണിക്കുകയും വരുന്ന വിവരം അറിയിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. എങ്കിലും ഞാന്‍ മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നില്ല.

ഒരു മരച്ചുവട്ടില്‍ കട്ടിലിലിരിക്കുകയായിരുന്നു മൗലവി അബ്ദുല്‍ കരീം. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ എന്റെ പിതാവിന്റെ ശിഷ്യന്മാരായിരുന്നു. ഞാന്‍ ആഗമനോദ്ദേശ്യം പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആതിഥേയത്വം നമ്മുടെ കടമയാണല്ലോ എന്നു പറയുകയും ചെയ്തു.

ഇശാ നമസ്‌കാരം മൗലവി അബ്ദുല്‍ കരീമിന് പിന്നില്‍ നിര്‍വഹിച്ച ശേഷം ഒരു മരച്ചുവട്ടില്‍ കിടന്നു. കുതിര വണ്ടിയിലുള്ള യാത്രയുടെ ക്ഷീണം എന്നെ വേഗത്തില്‍ ഉറക്കി. രാവിലെ ഉണര്‍ന്നപ്പോള്‍ സുബ്ഹ് നമസ്‌കാരത്തിനുള്ള തയാറെടുപ്പ് കണ്ടു. നമസ്‌കാര ശേഷം മിര്‍സാ സാഹിബ് കട്ടിലില്‍ ഇരുന്നു. ചിലര്‍ അദ്ദേഹത്തിന്റെ കാലുകള്‍ തിരുമ്മാന്‍ തുടങ്ങി. മൗലവി നൂറുദ്ദീനെ വിളിച്ചുവരുത്തി. തുടര്‍ന്ന് കൂടി നിന്നവര്‍ക്ക് തലേന്ന് രാത്രി ഉണ്ടായ ഇല്‍ഹാമുകള്‍ കേള്‍പ്പിക്കാന്‍ തുടങ്ങി. ‘ഇയ്യാക നഅ്ബുദു à´µ ഇയ്യാക നസ്തഈന്‍’ എന്ന് രാത്രി ഇല്‍ഹാമുണ്ടായെന്നും അതിന്റെ ആശയം പിടികിട്ടിയില്ലെന്നും നൂറുദ്ദീനോടു പറയുന്നത് കേട്ടു. അദ്ദേഹം പറഞ്ഞ മറുപടി കേള്‍ക്കാനായില്ല.

തുടര്‍ന്ന് എന്നോട് വിശേഷങ്ങള്‍ തിരക്കി. ‘താങ്കള്‍ വന്നസ്ഥിതിക്ക് ചുരുങ്ങിയത് നാല്‍പത് ദിവസം ഇവിടെ താമസിക്കണം. പെട്ടെന്ന് വന്ന് പോയത് കൊണ്ട് യാതൊരു ഫലവുമില്ല’ എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോയി. മൗലവി അബ്ദുല്‍ കരീം എന്നെ ഉന്നതര്‍ക്ക് പരിചയപ്പെടുത്തി. മൗലവി നൂറുദ്ദീന്‍, മാലിയന്‍ കോട്‌ലയിലെ നവാബ് മുഹമ്മദലി തുടങ്ങിയവരെ കണ്ടു. ജുമുഅയും അവിടെ മൈതാനത്ത് തന്നെ നടന്നു. എന്നെ ഒന്നാമത്തെ നിരയില്‍ ഇരുത്തി.

മിര്‍സാ സാഹിബ് വന്നു ഇമാമിന്റെ മുസല്ലയില്‍ ഇരുന്നു. മൗലവി അബ്ദുല്‍ കരീം ഖുത്വ്ബ നിര്‍വഹിച്ചു. ”മുന്‍ പ്രവാചകന്മാര്‍ക്കൊന്നും നല്‍കാത്ത അനുഗ്രഹങ്ങള്‍ നല്‍കി ആദരിക്കപ്പെട്ടിരിക്കുന്നു മിര്‍സാ സാഹിബ്. റെയില്‍വേ, ടെലഗ്രാം, തപാല്‍, പ്രസ്, പ്രസിദ്ധീകരണങ്ങള്‍ ഇവയൊന്നും മുന്‍പ്രവാചകന്മാര്‍ക്ക് ലഭിക്കാത്തതാണ്. കിഴക്കും പടിഞ്ഞാറും പ്രവാചകന്റെ ശബ്ദമെത്തിക്കാന്‍ ഇപ്പോള്‍ നമുക്ക് സാധിക്കും.” അദ്ദേഹം പറഞ്ഞു.

ഇമാമായി നിന്നത് മൗലവി അബ്ദുല്‍ കരീം തന്നെയായിരുന്നു. വലതു വശത്ത് രണ്ടിഞ്ച് പിറകിലായി മിര്‍സാ സാഹിബ് തനിച്ച് നിന്നു. മറ്റുള്ളവര്‍ പിന്നില്‍ സ്വഫ്ഫായും അണിനിരന്നു. നമസ്‌കാര ശേഷം എന്നോട് അവിടെ കുറച്ച് ദിവസം തങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്റെ ഒഴിവില്ലായ്മ ബോധ്യപ്പെടുത്തി. അവിടത്തെ കാര്യങ്ങള്‍ കാണുക മാത്രമായിരുന്നു യഥാര്‍ഥത്തില്‍ എന്റെ ഉദ്ദേശ്യം. മിര്‍സാ സാഹിബ് തന്റെ വാദങ്ങള്‍ നിരത്താനും തെളിവുകള്‍ സമര്‍ഥിക്കാനും തുടങ്ങി. കേള്‍ക്കുന്നവര്‍ക്ക് പലതും നിഷേധിക്കാനും മറു തെളിവുദ്ധരിക്കാനും പറ്റുന്ന വിവരണങ്ങള്‍. പക്ഷെ ഞാന്‍ നിശ്ശബ്ദനായി കേട്ടിരുന്നു.

‘എന്റെ എല്ലാ കൃതികളും വായിച്ചിട്ടുണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വായിച്ചവയുടെ പേര് പറഞ്ഞു. ‘ബദര്‍’ പത്രാധിപരോട് à´šà´¿à´² പുസ്തകങ്ങള്‍ എനിക്ക് തരാന്‍ വേണ്ടി നിര്‍ദേശിച്ചു. തുടര്‍ന്ന് ഈസാ നബി മരിച്ചുവെന്നും അതാണ് കുരിശുടക്കുകയെന്നതിന്റെ പ്രഖ്യാപനമെന്നും പറഞ്ഞു. അപ്പോള്‍ മാത്രം ഞാന്‍ മറുപടി പറഞ്ഞു: ”താങ്കള്‍ പ്രഖ്യാപിക്കും മുമ്പ് ‘അസ്‌റാറുല്‍ ഗൈബ്’ എന്ന തഫ്‌സീറെഴുതിയ മുഫസ്സിറും മൗലവി ചിറാഗ് അലിയും സര്‍ സയ്യിദുമൊക്കെ അത് ഉച്ചൈസ്തരം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ?”

എന്റെ വാക്കുകള്‍ അദ്ദേഹത്തിന് ഒട്ടും രസിച്ചില്ല. ”ചിറാഗ് അലിയും സര്‍ സയ്യിദുമൊക്കെ ഭൗതികമായ നിലയിലാണ് അക്കാര്യം പറഞ്ഞത്-ഞാനത് ആത്മീയ വര്‍ണത്തില്‍ തെളിയിച്ചതാണ്.” മിര്‍സാ സാഹിബ് അപ്പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഒരു തര്‍ക്കത്തിന് ഞാന്‍ ഒരുക്കമല്ലായിരുന്നു. അത്തരം ഒരു വികാരം എന്നെ പ്രേരിപ്പിച്ചതുമില്ല. എന്റെ ചിന്തകള്‍ അക്കാലത്ത് സര്‍ സയ്യിദിനെയായിരുന്നു പിന്‍പറ്റിയിരുന്നത്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ മിഷ്യനുമായി എനിക്ക് താല്‍പര്യം തോന്നിയിരുന്നില്ല. മൗലവി നൂറുദ്ദീനുമായി അല്‍പം സംസാരിച്ചു. നവാബ് മുഹമ്മദ് അലി, ബട്ടാല വരെ സ്വന്തം വാഹനം എനിക്കായി അയച്ചു തന്നു. ദുര്‍ഘടമായ വഴിതാണ്ടാന്‍ എനിക്കത് ഏറെ ആശ്വാസമേകി.” (ആസാദ് à´•à´¿ കഹാനി ഖുദ് ആസാദ് à´•à´¿ സബാനി, പേജ് 339-342)

‘നദ്‌വതുല്‍ ഉലൂം ലഖ്‌നൗ’വില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്നദ്‌വയുടെ എഡിറ്ററായിരുന്ന കാലത്താണ് à´ˆ യാത്ര. പത്രപ്രവര്‍ത്തകനായ പതിനേഴുകാരന്റെ ജിജ്ഞാസയാണ് ആസാദിനെ ഖാദിയാനിലെത്തിച്ചത്. പുതിയൊരു കള്‍ട്ടിനെക്കുറിച്ച് അടുത്തറിയുകയായിരുന്നു ലക്ഷ്യം. 1906 ല്‍ ലാഹോറില്‍ അന്‍ജുമാന്‍ ഹിമായത്തുല്‍ ഇസ്‌ലാമിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവേ, സര്‍ സയ്യിദിന്റെ സംഘത്തില്‍പ്പെട്ട ശൈഖ് ഗുലാം മുഹമ്മദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി, അദ്ദേഹം അമൃതസറില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘വകീല്‍’ പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ à´† വര്‍ഷാവസാനം സഹോദരന്‍ മരിച്ചതോടെ പിതാവിന്റെ നിര്‍ബന്ധപ്രകാരം മൗലാന കല്‍ക്കത്തയില്‍ തിരിച്ചെത്തുകയും അവിടെ ‘ദാറുസ്സല്‍ത്തനത്തി’ന്റെ എഡിറ്ററായി നിയമിതനാവുകയും ചെയ്തു. പിന്നീട് വകീല്‍ പത്രവുമായി ബന്ധപ്പെട്ടതിന് ചരിത്ര രേഖകളുടെ പിന്‍ബലമില്ല.

ആസാദിന്റെ ഖാദിയാന്‍ യാത്രാവിവരണമാണ് നാം വായിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബി(à´¸)യും ഖലീഫമാരുമൊക്കെ കാണിച്ചു തന്ന ഒരു മാതൃകയുണ്ടല്ലോ. ഇമാമും ഖത്തീബും ഖാദിയുമൊക്കെ അവര്‍ തന്നെയായിരുന്നു. ഖാദിയാനികളുടെ പ്രവാചകന്‍ മറ്റൊരാളെ ഇമാമും ഖതീബുമായി നിശ്ചയിക്കുകയും ‘അസിസ്റ്റന്റ് ഇമാം’ എന്ന പുതിയ തസ്തികയില്‍ സ്വയം അവരോധിതനാവുകയും ചെയ്തുവെന്നാണ് ആസാദിന്റെ സാക്ഷ്യം. മുന്‍പ്രവാചകന്മാരോട് മിര്‍സാ ഖാദിയാനിക്ക് സാമ്യത തേടുന്നവരാണ് യഥാര്‍ഥത്തില്‍ വിഡ്ഢികള്‍. തനിക്കവതരിച്ച വഹ്‌യിന്റെ ആശയം അനുയായികളോട് അന്വേഷിക്കുന്നത് ആദ്യമായല്ല. പലതവണ ആവര്‍ത്തിച്ചതാണത്. അത് വഴി ഒരുപാട് നഷ്ടങ്ങള്‍ അദ്ദേഹത്തിന് സംഭവിച്ചതുമാണ്.

ഈസാ(അ) മരിച്ചുവെന്ന പ്രഖ്യാപനത്തിലൂടെ, കുരിശുടക്കുകയെന്ന വാഗ്ദത്ത മസീഹിന്റെ ദൗത്യം താന്‍ പൂര്‍ത്തീകരിച്ചുവെന്ന അവകാശവാദം പക്ഷേ ആസാദിനെപ്പോലെ ഒരു പണ്ഡിതന്റെ മുമ്പില്‍ വിലപ്പോവില്ല. മിര്‍സയെക്കാള്‍ പ്രശസ്തരും പ്രഗത്ഭരുമായ സര്‍ സയ്യിദ് അഹ്മദ് ഖാനും മൗലവി ചിറാഗ് അലിയും ചില മുഫസ്സിറുകളും ഇക്കാര്യം ഉച്ചൈസ്തരം പ്രഖ്യാപിച്ചതാണല്ലോ എന്ന മറുപടി മിര്‍സയുടെ നെറ്റി ചുളിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

മൗലാന ആസാദിന്റെ, ഖാദിയാനിസത്തോടുള്ള നിലപാട് വ്യക്തമാക്കുന്ന ഒന്ന് രണ്ട് കത്തുകള്‍ കൂടി വായിക്കുക.

ബാലിഗഞ്ച്, സര്‍കുലര്‍ റോഡ്
കല്‍കത്ത, 18-03-1936
വന്ദ്യനായ ഹകീം സഅദുല്ലാ ഗയാവി, അസ്സലാമു അലൈക്കും.

താങ്കളുടെ എഴുത്തു കിട്ടി. അഹ്മദീ ജമാഅത്തില്‍ എത് വിഭാഗമാണ് സത്യപ്രസ്ഥാനം എന്നാണല്ലോ ചോദ്യം. ഖാദിയാനികളും ലാഹോറികളും സത്യമാര്‍ഗത്തിലല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഖാദിയാനി വിഭാഗം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്ന് ബഹുദൂരം മാറിപ്പോയിരിക്കുന്നു. വിശ്വാസിയാകാനും മോക്ഷം നേടാനും ഇസ്‌ലാമിന്റെ സര്‍വാംഗീകൃത വിശ്വാസം പോരെന്നും, മിര്‍സാ ഖാദിയാനിയുടെ പ്രവാചകത്വും കൂടി അംഗീകരിക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. ലാഹോറികളാകട്ടെ അദ്ദേഹത്തിന്റെ പ്രവാചകത്വം അംഗീകരിക്കുന്നില്ല. ഈമാന്‍ കാര്യത്തില്‍ അത് എണ്ണുന്നുമില്ല. എന്നാല്‍ മിര്‍സാ ഖാദിയാനിയെക്കുറിച്ച് അടിസ്ഥാനരഹിതമായ വിശ്വാസമാണ് അവര്‍ മുമ്പോട്ട് വെക്കുന്നത്.

മിര്‍സാ സാഹിബിന്റെ വാദത്തെപ്പറ്റിയാണെങ്കില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനം അറിയാവുന്ന സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഒരു നിമിഷത്തേക്ക് പോലും അംഗീകരിക്കാന്‍ സാധ്യമല്ല.

ഈ വിഷയത്തില്‍ താങ്കള്‍ക്ക് ഉണ്ടായ അങ്കലാപ്പിന് പരിഹാരമായി ഞാനൊരു കാര്യം പറയാം. ഇതില്‍ ശ്രദ്ധ ചെലുത്തിയാല്‍ താങ്കളുടെ സംശയം തീരും.

ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നും മനുഷ്യന്റെ മോക്ഷപ്രാപ്തിക്ക് ആവശ്യമായ എല്ലാ വിശ്വാസകാര്യങ്ങളും ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞതാണെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
മോക്ഷത്തിനാധാരമായ ഒരു കാര്യവും അത് വിട്ടുപോയിട്ടില്ലെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ഏതെങ്കിലും പുതിയ നിയോഗത്തില്‍ വിശ്വസിക്കാന്‍ അത് കല്‍പ്പിക്കുമായിരുന്നുവല്ലോ. നമസ്‌കാരവും സകാത്തും കല്‍പിച്ചത് പോലെത്തന്നെ അത് ഖുര്‍ആനില്‍ കാണുമായിരുന്നു.

ശരി, ഖുര്‍ആനില്‍ ഒരായത്തെങ്കിലും കാണുമോ, ഏതെങ്കിലും കാലത്ത് ഒരു നബിയോ മസീഹോ മുജദ്ദിദോ നിയുക്തനാകുമെന്നും അയാളില്‍ വിശ്വസിക്കണമെന്നും ഉണര്‍ത്തിക്കൊണ്ട്? ഇല്ലെങ്കില്‍ എന്തിന് താങ്കള്‍ ഇത്തരം കലഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം?

രണ്ട് രൂപങ്ങളേ ഇക്കാര്യത്തിലുള്ളൂ. ഒന്നുകില്‍ മോക്ഷത്തിനാവശ്യമായ എല്ലാ വിശ്വാസകാര്യങ്ങളും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും അത് മതിയാവുമെന്നും വിശ്വസിക്കുക. ഇനിയും പുതിയതെന്തെങ്കിലും മോക്ഷത്തിനായി ആവശ്യമെങ്കില്‍ ഖുര്‍ആന്‍ അപൂര്‍ണമാണെന്ന് വിശ്വസിക്കേണ്ടി വരും. മൂന്നാമതൊരു നിലപാട് ഇക്കാര്യത്തിലില്ല.

മുസ്‌ലിമിന് ഈ രണ്ട് മാര്‍ഗങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഒന്നുകില്‍ ഖുര്‍ആന്‍ സമ്പൂര്‍ണമെന്ന് കരുതി, അതില്‍ പറഞ്ഞ ഈമാന്‍ കാര്യങ്ങള്‍ അംഗീകരിക്കുക. അല്ലെങ്കില്‍ അതിന് സമ്പൂര്‍ണത കല്‍പ്പിക്കാതിരിക്കുക.

-അബുല്‍ കലാം.

1936 ജൂണ്‍ 5 നെഴുതിയ കത്തില്‍ മൗലാനാ ആസാദ് ഇക്കാര്യം ഒന്ന്കൂടി വിശദീകരിക്കുന്നു:

ബഹുമാനപ്പെട്ട ഹകീം സഅദുല്ല ഗയാവി, അസ്സലാമു അലൈക്കും. നേരത്തേ അയച്ച കത്തില്‍ വ്യക്തമായി എഴുതിയ കാര്യങ്ങളില്‍ ഒന്നുകൂടി ശ്രദ്ധചെലുത്തുക. എങ്കില്‍ ഇനിയും താങ്കളുടെ ചോദ്യം പ്രസ്‌കതമല്ലെന്ന് മനസ്സിലാകും.

ഓരോ നൂറ്റാണ്ടിലും ഓരോ മുജദ്ദിദ് നിയുക്തരാവുമെന്നും അവരില്‍ വിശ്വസിക്കണമെന്നും ഖുര്‍ആനില്‍ എവിടെ, ഏത് ആയത്തിലാണ് പറഞ്ഞിട്ടുള്ളത്? മുഹമ്മദ് നബി കൊണ്ടുവന്ന ഖുര്‍ആനില്‍ അത് കാണാനാവില്ല. എങ്കില്‍ പിന്നെ താങ്കള്‍ എന്തിന് തല പുണ്ണാക്കണം?

മുജദ്ദിദ് എന്താണെന്ന് എനിക്കറിയില്ല. അല്ലാഹുവിന്റെ പരിപൂര്‍ണവും അന്തിമവുമായ മാര്‍ഗം വന്നു കഴിഞ്ഞു. അതാണ് ഖുര്‍ആന്‍. അതിന്റെ പ്രബോധകനാണ് മുഹമ്മദ് നബി(സ). അതില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ പരലോക മോക്ഷാര്‍ഹനായി. ഒട്ടും കൂടുതല്‍ വേണ്ട, കുറവും പാടില്ല.

ഏതെങ്കിലും മുജദ്ദിദില്‍ വിശ്വസിക്കാതെ രക്ഷയില്ലെന്ന് പറയുന്നവന്‍ ഇസ്‌ലാമിനെതിരില്‍ കള്ളം കെട്ടിപ്പറയുകയാണ്.

ഇനിയുള്ളത് മസീഹിന്റെ ഇറക്കത്തെക്കുറിച്ചാണ്. മോക്ഷവും രക്ഷയും ആ വിശ്വാസം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം ഖുര്‍ആന്‍ തന്നെ പറയേണ്ടതാണ്. എന്നാല്‍ ഖുര്‍ആനിലൊരിടത്തും അത് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഹഖീഖിയോ ബുറൂസിയോ ആയ ഒരു മസീഹും വരില്ലെന്നാണ് നമ്മുടെ വിശ്വാസം. കാരണം ഖുര്‍ആന്‍ അവതരിച്ചു കഴിഞ്ഞു. അത് ദീനിനെ സമ്പൂര്‍ണമാക്കുകയും ചെയ്തു. താങ്കള്‍ അത് വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇത്തരം ഏടാകൂടത്തിലൊന്നും ചാടരുത്.

-അബുല്‍ കലാം.

മിര്‍സാ ഖാദിയാനി കള്ളവാദി തന്നെ

അബ്‌ദുറഹ്‌മാന്‍ മദനി കൊടിയത്തൂര്‍

1896-ല്‍ അദ്ദേഹം എഴുതുന്നു “ഏഴ്‌ വര്‍ഷത്തിനകം അല്ലാഹു എന്റെ ഇസ്‌ലാമിക സേവനങ്ങളുടെ വ്യക്തമായ ഫലം പ്രത്യക്ഷപ്പെടുത്തുകയും വാഗ്‌ദത്ത മസീഹിന്റെ കൈകളാല്‍ ഇസ്‌ലാമൊഴികെയുള്ള മതങ്ങള്‍ ഉന്മൂലനം ചെയ്യുകയും ക്രിസ്‌ത്യാനികളുടെ മനുഷ്യദൈവത്തെ ഇല്ലാതാക്കുകയും ഇസ്‌ലാമിന്റെ മഹത്വം വിശ്വോത്തരമായി ലോകത്തില്‍ സമൂലമായ പരിവര്‍ത്തനം സാധിപ്പിക്കുകയും ചെയ്യാത്തപക്ഷം ഞാന്‍ അല്ലാഹുവിനെ സത്യം ചെയ്‌തുകൊണ്ട്‌ പറയുന്നു, എന്നെ കള്ളവാദിയായി കണക്കാക്കിക്കൊള്ളുക. പക്ഷേ ഞാന്‍ സത്യവാദിയാണെന്ന കാര്യം അല്ലാഹുവിന്നറിയാം.
ഈ ഏഴ്‌ വര്‍ഷം ഹ്രസ്വമായ കാലാവധി ആണെന്നും ഇത്ര വലിയൊരു വിപ്ലവം ഈ കാലയളവില്‍ സാധിച്ചെടുക്കാന്‍ മനുഷ്യകരങ്ങള്‍ക്ക്‌ കഴിയില്ലെന്നും നമുക്കറിയാം. എങ്കിലും ഇത്‌ സംഭവിച്ചില്ലെങ്കില്‍ ഞാന്‍ ദൈവനിയുക്തനല്ലെന്ന്‌ ഞാന്‍ വീണ്ടും വീണ്ടും സത്യം ചെയ്യുന്നു. (സമീമയേ അന്‍ജാമെ ആദം പേ. 31, -35). ഖാ.സ. പഠനം ഭാഗം 4. പേ. 54, 55) അദ്ദേഹം പ്രവചിച്ച ഏഴ്‌ വര്‍ഷത്തെ കാലാവധി കഴിഞ്ഞ്‌ 1903-ല്‍ “സൂറില്‍ ഊതപ്പെട്ടോ”?
1906 ജൂലൈ 19ലെ ` ബദറില്‍ മിര്‍സാ സാഹിബ്‌ തന്റെ നിയോഗലക്ഷ്യം വിശദീകരിക്കുന്നു.
“യേശുവിനെ ആരാധിക്കുന്നത്‌ നിര്‍ത്തലാക്കി ത്രിയേകത്വത്തിനു പകരം ഏകദൈവ വിശ്വാസം സ്ഥാപിക്കുക, നബി (സ്വ) യുടെ മഹത്വം പ്രശോഭിക്കുന്നതോടൊപ്പം സ്വന്തമായി ഒരു കോടി അടയാളങ്ങള്‍ കാണിക്കുക എന്നീ ലക്ഷ്യങ്ങള്‍ പ്രാപിക്കാന്‍ കഴിയാതെ ഞാന്‍ മരിച്ചുപോകുന്നുവെങ്കില്‍ എന്നെ കള്ളവാദിയായി കരുതിക്കൊള്ളുക. ഇസ്‌ലാമിന്റെ സംരക്ഷണാര്‍ത്ഥം വാഗ്‌ദത്ത മസീഹിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന എന്റെ ലക്ഷ്യപ്രാപ്‌തിക്ക്‌ അല്‍പകാലമെങ്കിലും നിങ്ങള്‍ക്ക്‌ കാത്തിരുന്നുകൂടേ?. ഈ ലക്ഷ്യം നേടാതെ ഞാന്‍ മരണപ്പെടുന്നുവെങ്കില്‍ എന്റെ വാദം കളവായിരുന്നുവെന്നതിന്‌ നിങ്ങള്‍ സാക്ഷികളാവുക.
വാഗ്‌ദത്ത മസീഹിന്റെ കാലത്ത്‌ സൂറില്‍ ഊതപ്പെടുമെന്നതിന്റെ വിവക്ഷ എല്ലാ സമുദായങ്ങളെയും ഇസ്‌ലാമില്‍ സമ്മേളിപ്പിക്കുമെന്നാണ്‌.” (ശഹാദത്തുല്‍ ക്വുര്‍ആന്‍ പേ. 55 ക്വാദിയാനിസം ഒരു സമഗ്ര പഠനം 4 പേ. 55, 56)
പരിശുദ്ധ ക്വുര്‍ആനില്‍ പതിനൊന്ന്‌ സ്ഥലങ്ങളില്‍ ഇദാനുഫിഖ ഫിസ്സുര്‍ യുന്‍സഖു ഫിസ്സുര്‍ എന്ന്‌ പ്രയുക്തമായിട്ടുണ്ട്‌.
അവിടെ എല്ലാം അന്ത്യനാളിന്റെ കാഹളം വിളിയാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. തുടര്‍ ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ വിവരിക്കപ്പെട്ടത്‌. ഈ വിധം നിസ്സങ്കോചം, നിര്‍ലജ്ജം പരിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളെ ദുര്‍വ്യാഖ്യാനം നടത്തി സമര്‍ത്ഥിച്ചിട്ടും മിര്‍സാഖാദിയാനിയുടെ സ്വപ്‌നത്തിലുള്ള ആഗോളവിജയം പൂവണിയാതെ പോയി. ഇന്നും തഥൈവ.
മസീഹ്‌ നാല്‍പത്‌ വര്‍ഷം ജീവിക്കും
ഈസാ നബി (അ) പുനരാഗമനശേഷം നാല്‍പത്‌ വര്‍ഷം ഈ ഭൂമിയില്‍ ജീവിക്കുമെന്ന്‌ നബി (സ്വ) അരുളിയിട്ടുണ്ട്‌. ഈ പ്രവചനവും മിര്‍സാ ഖാദിയാനിയില്‍ പുലര്‍ന്നിട്ടില്ല. മസീഹ്‌ വാദമുന്നയിച്ച 1891 മുതല്‍ മരണപ്പെട്ട 1908 വരെ 17 വര്‍ഷമാണ്‌ അദ്ദേഹം ജീവിച്ചത്‌. 68 ഓ 69 ഓ കൊല്ലമാണ്‌ അദ്ദേഹം ജീവിച്ചത്‌. വയസ്സ്‌ വര്‍ദ്ധിപ്പിച്ച്‌ കിട്ടാന്‍ പ്രാര്‍ത്ഥിക്കുകയും പലരോടും പ്രാര്‍ത്ഥിപ്പിക്കുകയുംചെയ്‌തു. വയസ്സ്‌ വര്‍ദ്ധിപ്പിച്ചുകൊടുക്കാമെന്ന്‌ `മിര്‍സയുടെ അല്ലാഹു’ വാക്ക്‌ കൊടുക്കുകയും ചെയ്‌തു. അതനുസരിച്ച്‌ ഞാന്‍ ഇത്രവര്‍ഷം ജീവിച്ചിരിക്കുമെന്നും, അത്‌ തന്റെ പ്രവാചകത്വത്തിന്റെ മഹത്തായ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജനന വര്‍ഷം അല്ലാഹുവിന്‌ മാത്രമേ അറിയൂ. തനിക്കറിയില്ലെന്നാണ്‌ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്‌. ജനനവര്‍ഷം പോലുമറിയാത്ത അദ്ദേഹം ഇത്രകാലം ജീവിച്ചിരിക്കുമെന്ന്‌ പ്രവചിച്ചത്‌ എങ്ങിനെയാണെന്ന ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നു.
തന്റെ പ്രവാചകത്വത്തിന്‌ തെളിവായി മുഅ്‌ജിസത്തു കളൊന്നും അവതരിപ്പിക്കാനില്ലാത്ത മിര്‍സ മറ്റു പ്രവാചകന്മാരുടെ മുഅ്‌ജിസത്തുകളെല്ലാം സാധാരണ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്‌ കാണാം. തന്റെ പ്രവാചകത്വത്തിന്റെ പ്രധാന തെളിവുകള്‍ പ്രവചനങ്ങളാണെന്നാണ്‌ മിര്‍സയുടെ ഭാഷ്യം. എന്നാല്‍ അവയില്‍ ഒന്നുപോലും പുലര്‍ന്നിട്ടുമില്ല. അക്കൂട്ടത്തില്‍പ്പെട്ട ഒരു പ്രവചനമാണ്‌ വയസ്സ്‌ സംബന്ധിച്ച പ്രവചനം.
“എന്റെ പ്രവചനങ്ങള്‍ ഈ കാലഘട്ടത്തിലേക്ക്‌ മാത്രമല്ല, ഭാവിയിലെ ആളുകള്‍ക്കും അടയാളമാകണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നു. ഞാന്‍ നിനക്ക്‌ 80 വയസ്സോ അല്‍പം കൂടുതലോ അല്‍പം കുറവോ ആയുസ്സ്‌ നല്‍കും. എന്ന മഹത്തായ പ്രവചനം അക്കൂട്ടത്തില്‍പ്പെടുന്നു. (തിരിയാഖുല്‍ ഖുലൂബ്‌. പേ. 14 ഹാശിയ) ഖാദിയാനിസം ഒരു സമഗ്രപഠനം വാ. 2. പേ. 143)
കൂടുതലും കുറവും അദ്ദേഹം തന്നെ വിശദീകരിക്കുന്നു. `എണ്‍പത്‌ വയസ്സ്‌ അല്ലെങ്കില്‍ നാലഞ്ച്‌ വയസ്സ്‌ കുറവ്‌ എന്നാണ്‌ അല്ലാഹുവിന്റെ വാഗ്‌ദാനം’ (ഹഖീഖതുല്‍ വഹ്‌യ്‌ പേ. 96. അതേ പുസ്‌തകം പേ. 144).
മിര്‍സായെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ “അല്ലാഹു” വിന്നും നല്ലകൃത്യതയൊന്നുമില്ല. ഈ വാഗ്‌ദാനപ്രകാരം അദ്ദേഹം 75നും 85നും ഇടയില്‍ വയസ്സ്‌ ജീവിക്കണം. ഇതിനുപുറമെ അദ്ദേഹത്തിന്റെ ഉത്തമ അനുയായി ആയിരുന്ന മൗലവി മര്‍വാന്‍ അലി തന്റെ പ്രായത്തില്‍ നിന്ന്‌ 5 വര്‍ഷം മിര്‍സാക്ക്‌ സംഭാവന ചെയ്‌തതായി `ഈസാലെ ഔഹാമില്‍’രേഖപ്പെടുത്തിയിട്ടുണ്ട്‌. (അതേ പൂസ്‌തകം പേ. 144)
ഇയാളുടെ അഞ്ചുംകൂടി കൂട്ടിയാല്‍ 90 വയസ്സായി, വയസ്സ്‌ വര്‍ദ്ധിപ്പിക്കാമെന്ന്‌ അല്ലാഹു കൊടുത്ത ഉറപ്പ്‌ പോരാത്തതുകൊണ്ടായിരിക്കാം ഒരു സാത്വികനെ കൊണ്ട്‌ പ്രാര്‍ത്ഥിപ്പിച്ചത്‌.
മിര്‍സാ പറയുന്നു “ഞാന്‍ ഒരു സാത്വികന്റെ ഖബറിന്നടുത്തിരിക്കുന്നു. അദ്ദേഹം എന്റെ മുമ്പിലുണ്ട്‌. എന്റെ പ്രാര്‍ത്ഥനകള്‍ക്ക്‌ `ആമീന്‍’ പറയുകയാണയാള്‍. എന്റെ വയസ്സ്‌ വര്‍ദ്ധിപ്പിച്ച്‌ കിട്ടാന്‍വേണ്ടി പ്രാര്‍ത്ഥിച്ചാലോ എന്ന്‌ ഞാന്‍ ചിന്തിച്ചു. എന്റെ ആയുസ്സ്‌ 95 വയസ്സ്‌ വരെ നീട്ടിക്കിട്ടാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷെ അദ്ദേഹം ആമീന്‍ പറഞ്ഞില്ല. ഞാന്‍ കാരണം ചോദിച്ചെങ്കിലും പറയാന്‍ കൂട്ടാക്കിയില്ല. അവസാനം ഞാനദ്ദേഹവുമായി ഒരു മല്‍പിടുത്തംതന്നെ നടത്തി. അപ്പോള്‍ അദ്ദേഹം ആമീന്‍ പറയാമെന്ന്‌ സമ്മതിച്ചു. ഞാന്‍ പ്രാര്‍ത്ഥിച്ചു. അദ്ദേഹം ആമീന്‍ ചൊല്ലി.” (അല്‍ഹകം. 24, 12.1903, മുകാശഫാത്തെ മിര്‍സാ പേ. 34.) അതേപുസ്‌തകം പേ. 144)
സമ്മര്‍ദ്ദവും ബലവും പ്രയോഗിച്ച്‌ പ്രാര്‍ത്ഥിപ്പിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. വരാനിരിക്കുന്ന തലമുറകള്‍ക്കുപോലും തെളിവാകാന്‍ വേണ്ടി വയസ്സ്‌ നീട്ടിത്തരാമെന്ന്‌ വാക്ക്‌ കൊടുത്ത മിര്‍സായുടെ ദൈവം വാക്ക്‌ പാലിച്ചതുമില്ല. അദ്ദേഹത്തിന്റെ മരണം 1908ല്‍ സംഭവിച്ചുവെന്നതില്‍ തര്‍ക്കമില്ല. കാരണം അതിനെപ്പറ്റി പറയാനും എഴുതാനും പിന്നെ അദ്ദേഹമില്ലായെന്നത്‌ തന്നെ. ജനന വര്‍ഷങ്ങളെപ്പറ്റി അദ്ദേഹം തന്റെ രചനകളില്‍ പലപ്പോഴായി എഴുതിയത്‌ അതിനേക്കാള്‍ രസാവഹമാണ്‌. ആ വര്‍ഷങ്ങള്‍ ഇങ്ങിനെ വായിക്കാം.
1. ഹിജ്‌റാബ്‌ദം. 1301. `മുന്‍ പ്രവാചകന്മാരുടെ കശ്‌ഫുകളില്‍ വാഗ്‌ദത്ത മസീഹ്‌ പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ജനിക്കുകയെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. (അര്‍ബഈന്‍. നമ്പര്‍ 2. പേ. 23)
ആ മസീഹ്‌ താനാണെന്ന്‌ വാദിക്കുന്ന മിര്‍സാ അപ്രകാരം ഹി. 1301ല്‍ ജനിച്ചിരിക്കണം.
2. ഹി. 1289, ആദമിന്‌ ശേഷം ആറായിരം വര്‍ഷം തികയാന്‍ പതിനൊന്ന്‌ വര്‍ഷം ബാക്കിയുള്ളപ്പോഴാണ്‌ ഞാന്‍ ജനിച്ചത്‌.” (ഇഹ്‌ഫയേ ഗോള്‍ഡവിയ്യ പേ. 95)
“1300 ആയപ്പോള്‍ ആദമിനുശേഷം ആറായിരം വര്‍ഷങ്ങള്‍ പൂര്‍ത്തിയായി” (ലക്‌ച്ചര്‍സിയാല്‍ക്കോട്ട്‌. പേ. 6)
3. ഹി. 1268, “എന്നെപ്പറ്റി പ്രവചിച്ച നിരവധി ഔലിയാക്കളുണ്ട്‌. ചിലര്‍ ജനനവര്‍ഷംപോലും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹിജ്‌റാബ്‌ദം 1268 ആണത്‌. (അല്‍ഹകം 10.4.1904)
4. ഹി. 1261, എനിക്ക്‌ നാല്‍പത്‌ വയസ്സ്‌ പൂര്‍ത്തിയായപ്പോള്‍ പതിനാലാം നൂറ്റാണ്ട്‌ പിറവികൊണ്ടു. (തിരിയാഖുല്‍ ഖുലൂബ്‌ പേ. 68)
5. ഹി. 1250 ദൈവനിയുക്തര്‍ നാല്‍പതാം വയസ്സില്‍ നിയമിതരാവുകയെന്നത്‌ അല്ലാഹുവിന്റെ സുന്നത്താണ്‌ (തുഹ്‌ഫ യേഗോള്‍ഡവിയ 107) ഹിജ്രാബ്‌ദം 1290-ല്‍ തന്നെ അല്ലാഹു എനിക്ക്‌ വഹ്‌യ്‌ അറിയിക്കാന്‍ തുടങ്ങിയിരുന്നു. (ഹക്വീക്വത്തുല്‍ വഹ്‌യ്‌ പേ. 199) 1290ല്‍ നാല്‍പത്‌ വയസ്സാകണമെങ്കില്‍ 1250ല്‍ ജനിക്കണമല്ലോ.
6. ഹി. 1235, “ഈ വിനീതന്റെ ആത്മീയ ജനനത്തിന്റെയും വിവേകോദയത്തിന്റെയും പുനര്‍ജന്മത്തിന്റെയും വര്‍ഷമാണ്‌ ഹിജ്രാ ബ്‌ദം 1275”(ആയീനെകമാലാതേ ഇസ്‌ലാം പേ. 220) 1275ല്‍ നിന്ന്‌ 40 വര്‍ഷം കുറക്കുമ്പോള്‍ 1235 ലഭിക്കുന്നു. (ഖാദിയാനിസം ഒരു സമഗ്രപഠനം വാ. 2 പേ. 146)
തന്റെ ജനനവര്‍ഷത്തെ സംബന്ധിച്ച്‌ പോലും ഇത്രമാത്രം വൈരുദ്ധ്യങ്ങള്‍ പ്രകടിപ്പിച്ച മിര്‍സാഖാദിയാനി മസീഹാണോ, പ്രവാചകനാണോ? മേലുദ്ധരിച്ച പ്രസ്‌താവനകള്‍ തമ്മില്‍ 65 വര്‍ഷത്തെ വ്യത്യാസമുണ്ട്‌. ഈ വൈരുധ്യമത്ര നിസ്സാരമാണോ? ഇത്രമാത്രം വൈരുദ്ധ്യം സംഭവിക്കാനുള്ള കാരണം അദ്ദേഹം തന്നെ തന്റെ പ്രവാചകത്വത്തിന്‌ തെളിവായി സമര്‍ത്ഥിച്ച രണ്ട്‌ മഞ്ഞപ്പുതപ്പുകള്‍ തന്നെ. അത്‌അദ്ദേഹം വ്യക്തമാക്കുന്നു.
“സത്യസന്ധനും ബുദ്ധിമാനും ശുദ്ധഹൃദയനുമായ ഒരാളുടെ വാക്കുകളില്‍ ഒരിക്കലും വൈരുദ്ധ്യം കാണുകയില്ല. മുഖസ്‌തുതിക്കാരന്റെ റാന്‍മൂളലിലും ഭ്രാന്തന്റെ ജല്‍പനങ്ങളിലും പക്ഷെ വൈരുദ്ധ്യങ്ങള്‍ സ്വാഭാവികമാണ്‌. (സത്‌ബചന്‍ പേ. 30) (അതേ പുസ്‌തകം വാ.2.പേ. 147)
മുകളില്‍പ്പറഞ്ഞ മൂന്ന്‌ ഗുണങ്ങളും ഇല്ലായെന്നത്‌ തന്നെ കാരണം. വയസ്സിന്റെ കാര്യത്തില്‍ ഈ വയ്യാവേലിക്കൊന്നും അദ്ദേഹം മെനക്കെടേണ്ടിയിരുന്നില്ല. മരിക്കുന്നതുവരെ ഒരാള്‍ക്കും താങ്കള്‍ 40 വയസ്സ്‌ വരെ ജീവിച്ചല്ലോ എന്ന്‌ ആക്ഷേപിക്കാന്‍ കഴിയില്ലല്ലോ. 40 കൊല്ലം ജീവിക്കാതെ മരണപ്പെട്ടാല്‍ പിന്നെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ട ബാധ്യതയുമില്ലല്ലോ. പിന്നെ അനുയായികള്‍ മറുപടി പറഞ്ഞുകൊള്ളും എന്ന്‌ വെച്ചാലും മതി.

ഖാദിയാനില്‍ വെളുത്തമിനാരം പണിതതെന്തിന്‌?

ഇ. കെ. എം. പന്നൂര്‍ ഈസബ്‌നുമര്‍യം

ഡമസ്‌കസിന്റെ കിഴക്ക്‌ ഭാഗത്തുള്ള വെളുത്ത മിനാരത്തിലിറങ്ങുമെന്ന ഹദീഥ്‌ ഖാദിയാനി ഗ്രന്ഥകാരന്‍ മിര്‍സാ ഗുലാമിന്നുബാധകമാക്കിയതില്‍ ചിരിക്കു വക നല്‍കുന്ന ചിലത്‌ കാണാം. സാധാരണയായി ഒരു അപരിചിതന്ന്‌ ഇറങ്ങേണ്ട സ്ഥലം ഒരു കെട്ടിടമോ പാലമോ ഓഡിറ്റോറിയമോ ബസ്റ്റാന്റോ പാര്‍ക്കോ സൂചിപ്പിച്ചു അതിന്റെ ഇന്നഭാഗത്ത്‌ വരിക എന്നാണ്‌. ഉദാഹരണം: തിരുവനന്തപുരത്തുനിന്ന്‌ ജമാല്‍ സുബൈറിനെ കാണാന്‍ വരുന്നു. സുബൈര്‍ പറഞ്ഞത്‌ ഞാന്‍ കോഴിക്കോട്‌ ബസ്റ്റാന്റിന്റെ വടക്കുഭാഗത്തുള്ള വെളുത്ത പെയിന്റടിച്ച കെട്ടിടത്തിന്റെ അടുത്തുണ്ടാവും എന്നാണ്‌. ജമാല്‍ കോഴിക്കോട്ടിറങ്ങി. പറഞ്ഞ കെട്ടിടത്തിന്റെയടുത്തെത്തിയപ്പോള്‍ സുബൈറിനെ കാണുന്നില്ല. ജമാല്‍ ഏറെ നേരത്തെ കാത്തിരിപ്പിന്‌ ശേഷം സുബൈറിനെ ഫോണില്‍ വിളിക്കുന്നു: നീ എവിടെയാണ്‌ സുബൈര്‍? ഞാന്‍ നീ വരാന്‍ പറഞ്ഞ സ്ഥലത്തെത്തിയിട്ടുണ്ട്‌. അപ്പോള്‍ സുബൈര്‍ പറയുന്നത്‌ `ഞാന്‍ കാസര്‍ക്കോട്ടാണ്‌. കാസര്‍ക്കോട്‌ കോഴിക്കോടിന്റെ വടക്കുഭാഗത്താണ്‌. à´ˆ രീതിയില്‍ ഇറങ്ങേണ്ട ഒരു സ്ഥലം പരിചയപ്പെടുത്തുന്നവനെ ഭ്രാന്തനായാണ്‌ ജനങ്ങള്‍ കണക്കാക്കുക. ഭ്രാന്തില്ലെങ്കില്‍ വഞ്ചകനായും. ഈസാനബി ഇറങ്ങുന്ന സ്ഥലത്തെപ്പറ്റിയുള്ള ഹദീഥുദ്ധരിച്ചുകൊണ്ട്‌ ഖാദിയാനി പണ്‌ഡിതന്‍ നടത്തുന്ന വ്യാഖ്യാനം മേല്‍പറഞ്ഞ വിഡ്‌ഢിത്തം ഉള്‍ക്കൊള്ളുന്നതാണ്‌. ഹദീഥ്‌: `മസീഹ്‌ മൗഊദ്‌ ദിമശ്‌ക്വിന്നു കിഴക്കുഭാഗത്തുള്ള വെളുത്ത മിനാരത്തിന്നടുത്ത്‌ ഇറങ്ങുന്നതാണ്‌.’ വ്യാഖ്യാനം: `ഹസ്‌റത്ത്‌ അഹമ്മദിന്റെ ജന്മദേശമായ പഞ്ചാബിലെ ഖാദിയാന്‍ കൃത്യമായും ദിമശ്‌ഖിന്ന്‌ കിഴക്കാണെന്നുള്ള സംഗതി നാം മനസ്സിലാക്കണം. അതായത്‌, ദിമശ്‌ഖിന്നു നേരെ കിഴക്ക്‌ ദിമശഖ്‌ നില്‍ക്കുന്ന അതേ അക്ഷരേഖയില്‍ ആണ്‌ ഖാദിയാന്‍ സ്ഥിതി ചെയ്യുന്നത്‌. ആകയാല്‍ ഖാദിയാന്‍ ദിമശ്‌ഖിന്ന്‌ കിഴക്കാണെന്നുള്ള കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല’ (സന്‍മാര്‍ഗ ദര്‍ശിനി. രണ്ടാം പതിപ്പ്‌. പേ. 119) ഇപ്പറഞ്ഞത്‌ കോഴിക്കോട്ടെ ബസ്റ്റാന്റിന്റെ വടക്കുഭാഗത്തുള്ള വെളുത്ത കെട്ടിടത്തിന്നടുത്തുവന്നാല്‍ എന്നെക്കാണാമെന്ന്‌, കാസര്‍ക്കോട്ട്‌ നില്‍ക്കുന്ന ആള്‍ പറഞ്ഞതുപോലെയാണ്‌്‌. ഇത്‌ ആളെപ്പറ്റിക്കല്‍ തന്നെ. ഇനി വെളുത്തമിനാരത്തിന്നടുത്ത്‌ എന്ന്‌ ഹദീഥില്‍ വന്നതിന്നും വേണമല്ലോ ഒരു ഒപ്പിക്കല്‍. കേട്ടോളൂ à´† രസം. `ഇനിയുള്ളത്‌ മിനാരമെന്ന പ്രയോഗമാണ്‌. അതിന്റെ സാരം ഗതാഗതസൗകര്യം സമ്പര്‍ക്കാധിക്യം എന്നിവയാല്‍ അതായത്‌ ട്രെയിന്‍, തീക്കപ്പല്‍, തപാല്‍, കമ്പി, അച്ചടിയന്ത്രം മുതലായതിന്റെ കാരണത്താല്‍ മതപ്രചാരവേല അത്യധികം എളുപ്പമായിത്തീരുന്ന ഒരു കാലത്തായിരിക്കും മസീഹ്‌ മൗഊദുവരിക എന്നാകുന്നു. ആകയാല്‍ അദ്ദേഹത്തിന്റെ പ്രചാരവേല ഒരാള്‍ ഒരു മിനാരത്തിന്റെ മുകളില്‍ നിന്നുകൊണ്ട്‌ പ്രസംഗിക്കുകയും വെളിച്ചം കാണിക്കുകയും ചെയ്‌താല്‍ അയാളുടെ ശബ്‌ദം ദൂരം വരെ കേള്‍ക്കുകയും അയാള്‍ കാണിക്കുന്ന പ്രകാരം ലോകത്ത്‌ അതിവേഗം പരക്കുകയും ചെയ്യുമെന്നതു പോലെയായിരിക്കും (സന്‍മാര്‍ഗദര്‍ശിനി. പേ. 119) ഖണ്‌ഡനം à´ˆ വാദം മുഖവിലക്കെടുത്താല്‍ ഖാദിയാനികളുടെ ഇപ്പോഴത്തെ ഖലീഫയാണ്‌ ഈസാനബിയെന്നും മിര്‍സാഗുലാം ഒരു വെറും പഞ്ചാബുകാരനാണെന്നും ഖാദിയാനികള്‍ക്ക്‌ പറയേണ്ടി വരും. കാരണങ്ങള്‍: 1. ഖാദിയാനി ഖലീഫയുടെ പ്രസംഗം ഇന്റര്‍നെറ്റിലൂടെ ലോകത്തിന്റെ ഏതുഭാഗത്തും എത്തുന്നുണ്ട്‌. 2. മിര്‍സാഗുലാം അഹ്‌മദുല്‍ ഖാദിയാനിയുടെ പ്രസംഗം കേള്‍ക്കണമെങ്കില്‍ അദ്ദേഹത്തിന്റെ സദസ്സില്‍ പോയി ഇരിക്കണമായിരുന്നു. 3. നബിയോ മുജദ്ദിദോ പണ്‌ഡിതനോ ഒന്നുമല്ലാത്ത ആളുടെ പോലും സംസാരം അയാളുടെ രൂപമടക്കം ലോകത്തെവിടെയുമെത്തിക്കാന്‍ ഇന്ന്‌ സംവിധാനമുണ്ട്‌. 4. ഖാദിയാനി പ്രവാചകന്റെ കാലത്ത്‌ സാങ്കേതികവിദ്യ ഒട്ടും വികാസം പ്രാപിച്ചിരുന്നില്ലാത്തതിനാല്‍ അയാളുടെ ഗ്രാമത്തിലെ ജനങ്ങളെപോലും ഒരേസമയത്ത്‌ കേള്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ വെളുത്തമിനാരം എന്ന ഹദീഥ്‌ പ്രയോഗം ആശയ പ്രചാരണത്തിന്റെ അത്ഭുത സാധ്യതയായി വ്യാഖ്യാനിച്ചു ഈസാനബിയായി ആള്‍മാറാട്ടം നടത്താന്‍ മിര്‍സാഗുലാമിന്ന്‌ കഴിയില്ല. മിര്‍സാഗുലാം അഹ്‌മദുല്‍ ഖാദിയാനി ഒരു മോട്ടോര്‍ ബൈക്കുപോലും ഓടിച്ചിരുന്നില്ല. അദ്ദേഹത്തിന്ന്‌ ഇന്ത്യയിലെ `à´ ‘ വട്ടത്തില്‍ കറങ്ങാനേ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഈസാനബി ഇറങ്ങുന്ന കാലത്ത്‌ മോട്ടോര്‍ ബൈക്കിന്ന്‌ ചിറകു പിടിപ്പിച്ചു ആകാശയാത്ര ചെയ്‌തു ഒരു മാസം കൊണ്ട്‌ ലോകരാഷ്‌ട്രങ്ങള്‍ മുഴുവന്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന അവസ്ഥ വന്നേക്കാം. അത്ര ദ്രുതഗതിയിലാണ്‌ കണ്ടുപിടുത്തങ്ങള്‍ പുരോഗമിക്കുന്നത്‌. ഹദീഥിന്ന്‌ വ്യാഖ്യാനമെഴുതിയ മുന്‍ഗാമികള്‍ ഈസാ (à´…) വെളുത്ത മിനാരത്തിലിറങ്ങുമെന്നതിന്‌ ഖാദിയാനി ഗ്രന്ഥകാരന്‍ പറഞ്ഞതുപോലുള്ള വ്യാഖ്യാനം നല്‍കിയതായി കാണിച്ചു തരാമോ? സന്‍മാര്‍ഗദര്‍ശിനിക്കാരന്‍ തന്റെ ബുദ്ധിയിലുദിച്ചത്‌ പറയുകയല്ലാതെ à´† വ്യാഖ്യാനത്തിന്‌ ആരുടെയും പിന്‍ബലം സ്ഥാപിക്കുന്നില്ല. ഈസാ നബി രണ്ടുമഞ്ഞപ്പുതപ്പ്‌ അണിഞ്ഞുകൊണ്ടായിരിക്കും ദിമശ്‌കിലെ വെളുത്ത മിനാരത്തിലിറങ്ങുക എന്ന ഹദീഥില്‍ പറഞ്ഞത്‌ ആള്‍മാറാട്ടത്തിന്ന്‌ പഴുതില്ലാതിരിക്കാനും ജനങ്ങള്‍ക്ക്‌ അദ്ദേഹത്തെ തിരിച്ചറിയാനുമാണ്‌. അപ്പോള്‍ പ്രദര്‍ശനയോഗ്യമായ അടയാളമേ അദ്ദേഹത്തിന്ന്‌ നല്‍കുകയുള്ളൂ. രണ്ടുമഞ്ഞപ്പുതപ്പുകള്‍ എന്നത്‌ തലകറക്കം മൂത്ര വാര്‍ച്ച എന്നീ രോഗങ്ങളാണെന്ന്‌ മിര്‍സാഗുലാം പറഞ്ഞിട്ടുണ്ട്‌. മൂത്രവാര്‍ച്ച ആര്‍ക്കെങ്കിലും കാണിച്ചു കൊടുക്കാന്‍ പറ്റിയതല്ലല്ലോ. കാണിച്ചു കൊടുക്കാന്‍ പറ്റാത്ത അടയാളം കൊണ്ട്‌ എന്തുകാര്യം? ഇത്തരത്തിലുള്ളതാണ്‌ ഇവരുടെ ദുര്‍വ്യാഖ്യാനം. അതിനാല്‍ à´ˆ പംക്തി ഇനി നീട്ടേണ്ടതില്ല. ഇത്രയും പറഞ്ഞതില്‍ നിന്നുതന്നെ ഖാദിയാനി വാദം പ്രമാണങ്ങള്‍ക്കും സാമാന്യ ബുദ്ധിക്കും നിരക്കുന്നതല്ലെന്ന്‌ വ്യക്തമായല്ലോ.

മൊറീഷ്യസില്‍ പുതിയ ഖാദിയാനി ‘പ്രവാചകന്‍

കൊടിയത്തൂര്‍: അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി ഗ്രൂപ്പില്‍ പുതിയൊരു പ്രവാചകത്വവാദി കൂടി രംഗപ്രവേശം ചെയ്തത് വിവാദമായി. മൊറീഷ്യസുകാരനായ മുനീര്‍ അഹ്മദ് അസീമാണ് താന്‍ ദൈവദൂതനും പതിനഞ്ചാം ശതകത്തിന്റെ പരിഷ്‌കര്‍ത്താവുമാണെന്ന വാദവുമായി രംഗത്തുവന്നത്. തനിക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, അറബി തുടങ്ങിയ നിരവധി ഭാഷകളില്‍ ദിവ്യബോധനം ലഭിക്കുന്നുവെന്നും അതില്‍ ഈ കാലഘട്ടത്തിലെ നിഷേധികള്‍ക്കുള്ള മുന്നറിയിപ്പുകളാണെന്നും അദ്ദേഹം തുടങ്ങിയ വെബ്‌സൈറ്റിലൂടെ വിളംബരപ്പെടുത്തിയിട്ടുണ്ട്. അസിം സ്ഥാപിച്ച ജമാഅത്തുസ്സഹിഹുല്‍ ഇസ്‌ലാമില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും നിരവധി അഹ്മദികള്‍ ബൈഅത്ത് ചെയ്തു ചേര്‍ന്നിട്ടുണ്ട്. കേരളത്തിലും അതിന്റെ പ്രാദേശിക ഘടകങ്ങള്‍ സ്ഥാപിതമായി. കരുനാഗപ്പള്ളി, ആലപ്പുഴ,കണ്ണൂര്‍, മാത്ര എന്നിവിടങ്ങളിലായി ഇരുപതിലധികം അഹ്മദികള്‍ അതില്‍ ചേര്‍ന്നതായി അമീര്‍ കൊല്ലം സ്വദേശി ജമാലുദ്ദീന്‍ റാവുത്തര്‍ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയും ഖാദിയാനി ഗ്രന്ഥകാരനുമായ ഇ.താഹിറും കുടുംബവും അവരില്‍ പെടും.
ഇപ്പോള്‍ മൊറീഷ്യസില്‍ പ്രത്യക്ഷപ്പെട്ട പ്രവാചകത്വ വാദി ഖാദിയാനി പ്രവാചകനെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് താന്‍ ഈ നൂറ്റാണ്ടിലേക്ക് നിയുക്തനാണെന്ന് വാദിക്കുന്നത്.
കേരളത്തിലെ അമീറിന്റെ യുവാവായ മകന്റെ ആകസ്മിക മരണം, പുതിയ പ്രവാചകനെ സ്വീകരിച്ചതിനാലാണെന്ന ഖാദിയാനി മിഷനറിയുടെ അവകാശവാദത്തിന് മറുപടിയായി അദ്ദേഹത്തെ മുബാഹലക്ക് (ശാപ പ്രാര്‍ഥന) വെല്ലുവിളിച്ചതായും വെബ്‌സൈറ്റില്‍ കാണാം.

ഖാദിയാനിസത്തെ മനസ്സിലാക്കാന്‍ ഒരെളുപ്പവഴി

മുഹമ്മദ്‌നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ‘ഇജ ്മാഉം’ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നത് മുസ്‌ലിംകളുടെ വിശ്വാസപൂര്‍ണതയുടെ ഭാഗവും സമുദായഭദ്രതയുടെ ആണിക്കല്ലുമാണ്. ഇതിനെ തകര്‍ക്കുന്ന ഒന്നിനോടും രാജിയാകുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. ഇനി വാദത്തിനുവേണ്ടി പ്രവാചകപരമ്പര സമാപിച്ചിട്ടില്ലെന്ന് സങ്കല്‍പിച്ച് സംസാരിച്ചാല്‍പോലും ഗുലാം അഹമ്മദ് ഖാദിയാനിയെപ്പോലുള്ള ഒരു വ്യക്തിക്ക് ‘നബി’യെന്ന പദവി നല്‍കാന്‍ പറ്റുമോയെന്ന് നമുക്ക് ചിന്തിക്കാം.

ഇതിലേക്കായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ നാല് അടിസ്ഥാനതത്വങ്ങള്‍ വിവരിക്കാം. à´† നാലു കാര്യങ്ങളില്‍ മനസ്സിരുത്തി ചിന്തിച്ചാല്‍ ഗുലാം അഹ്മദ് ഖാദിയാനി ആരാണെന്ന് നമുക്ക് മനസ്സിലാകും. അതിലൂടെ അദ്ദേഹം സ്ഥാപിച്ച ‘അഹ്മദീ മുസ്‌ലിം ജമാഅത്ത്’ എന്തെന്നും ഗ്രഹിക്കാന്‍ കഴിയും.

ഒന്ന്: പ്രവാചകന്മാരെല്ലാവരും ഒരേ ആദര്‍ശകുടുംബത്തിലെ അംഗങ്ങളാണെന്നിരിക്കേ, ഏതൊരു സത്യപ്രവാചകനും തനിക്കു മുമ്പുവന്ന മുഴുവന്‍ പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാതിരിക്കില്ല. തങ്ങളുടെ പ്രബോധനത്തിലും പ്രവര്‍ത്തനങ്ങളിലും ആളുകള്‍ക്ക് à´† മുന്‍ഗാമികളായ പ്രവാചകന്മാരോടു മതിപ്പും ആദരവും ബഹുമാനവും ജനിപ്പിക്കും. കാരണം സമസ്ത പ്രവാചകന്മാരും അല്ലാഹുവിന്റെ സന്ദേശവാഹകരായ അവന്റെ ഇഷ്ടദൂതന്മാരാണ്. പ്രവാചകന്മാരില്‍ ഒരാളെപ്പോലും അവഗണിക്കാനോ അവഹേളിക്കാനോ അല്പമെങ്കിലും ഈമാനുള്ള ഒരു സാധാരണക്കാരനു പോലും സാധ്യമല്ല. എങ്കില്‍ പിന്നെ ഒരു പ്രവാചകനെന്ന് പറയുന്ന വ്യക്തിക്ക് അതിന് കഴിയുമോ? ഇല്ലെന്ന് ഇസ്‌ലാമിക വിശ്വാസസംഹിതയും ഓരോ മനുഷ്യന്റെ ശുദ്ധപ്രകൃതിയും നമ്മളെ പഠിപ്പിക്കുന്നു. എന്നാല്‍ നോക്കൂ: ‘ഉലുല്‍അസ്മ'(നിശ്ചയദാര്‍ഢ്യമുള്ളവര്‍) എന്ന് വി ഖുര്‍ആന്‍ വിശേഷിപ്പിച്ച പ്രവാചകരില്‍പ്പെട്ട ആദരണീയനായ ഈസബ്‌നുമര്‍യം(à´…)മിനെക്കുറിച്ചും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളിലൂടെ അപദാനം നടത്തിയ à´† പ്രവാചകന്റെ മാതാവിനെക്കുറിച്ചും വളരെ നിന്ദ്യവും നീചവും നികൃഷ്ടവുമായ രീതിയിലാണ് ഗുലാം അഹമ്മദ് ഖാദിയാനി തന്റെ ‘ദാഫിഉല്‍ബലാഇ’ ന്റെ അവസാനപേജില്‍ എഴുതിയിരിക്കുന്നത്. ‘സമീമയേ അന്‍ജാമെആഥം’ എന്ന കൃതിയുടെ ഏഴാം പേജിലും അതുണ്ട്. ‘ഫത്ഹുല്‍ മുബീന്‍'(പേ:48) ‘ചശ്മയേ മസീഹി'(പേ:9) ‘മക്തൂബാതെ അഹ്മദയ്യ'(ഭാഗം:3 പേജ്:49) തുടങ്ങിയ സ്ഥലങ്ങളിലും മറ്റു ധാരാളം പേജുകളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജൂതന്മാര്‍പോലും ഇത്ര വൃത്തികെട്ട രീതിയില്‍ ഈസാനബിയെ(à´…)യും മാതാവിനെയും കുറിച്ചു പറയാന്‍ മടിച്ച കാര്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഗുലാം അഹ്മദ് ഖാദിയാനി എഴുതിവിട്ടത്. അതിനെക്കുറിച്ച് അനുയായികളുടെ വിശദീകരണം ഇസ്‌ലാമിന്റെ ശത്രുക്കളായ പാതിരിമാരെ ഉത്തരംമുട്ടിക്കാന്‍ പറഞ്ഞതാണെന്നാണ്. 1400 വര്‍ഷമായി വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയോട് ഈസാനബിയുടെ ‘നുബുവ്വ’ത്തും അദ്ദേഹത്തിന്റെ മാതാവിന്റെ പാതിവ്രത്യവും തുറന്നു പ്രഖ്യാപിക്കുന്നു. അതു മനസ്സിലാക്കി ഇസ്‌ലാമിലേക്കു കടന്നുവന്ന ക്രിസ്ത്യാനികളായിരുന്നു സഹാബികള്‍ തൊട്ട് ഇന്നുവരെയുള്ള കോടിക്കണക്കിന് മുസ്‌ലിംകള്‍. മനുഷ്യരാശിയില്‍ à´ˆ നീണ്ട കാലത്തിനിടയ്ക്ക് ജൂതന്മാരും ഗുലാം അഹ്മദ് ഖാദിയാനിയുമല്ലാതെ ആരും മഹാനായ ഈസാനബിയെ(à´…)ക്കുറിച്ച് ഇപ്രകാരം അസഭ്യവും ദുരാരോപണവും നടത്തിയിട്ടില്ല. ഈസാനബി(à´…)യെ ഇകഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സഭ്യേതരമായ വരികള്‍ തുടങ്ങുന്നതിങ്ങനെയാണ്: ‘മസീഹിന്റെ സത്യസന്ധത അദ്ദേഹത്തിന്റെ കാലത്തെ മറ്റു സത്യസന്ധരേക്കാള്‍ കൂടുതലായിട്ടൊന്നും അറിയപ്പെട്ടിരുന്നില്ല. മറിച്ച് യഹ്‌യാ നബിക്ക് മസീഹിനേക്കാള്‍ à´šà´¿à´² ശ്രേഷ്ഠതകളൊക്കെയുണ്ടായിരുന്നു. കാരണം അദ്ദേഹം മദ്യപിച്ചിരുന്നില്ല……………………………………..അദ്ദേഹത്തെ ഏതെങ്കിലും ഒരു ചെറുപ്പക്കാരി പരിചരിച്ചതും അറിയില്ല. ഇക്കാരണത്താലാണ് അല്ലാഹു യഹ്‌യാനബിക്ക് ഖുര്‍ആനില്‍ ‘ഹസ്വൂര്‍'(ആത്മനിയന്ത്രണമുള്ളവന്‍-വി ഖു: 3/39) എന്ന പ്രശംസാനാമം നല്‍കിയത്. മസീഹിനു (ഈസാനബി) അത് നല്‍കാതിരുന്നതും.’

(ദാഫിഉല്‍ ബലാഅ്-പുറം:36, സമീമെ അന്‍ജാമെ ആഥം-പു: 6-7)

ഹൈഫനിട്ട ഭാഗം ബോധപൂര്‍വം വിട്ടുകളഞ്ഞതാണ്. കാരണം സംസ്‌കാരശൂന്യമായ വാക്കുകള്‍. എന്താണതെന്ന് അറിയണമെന്നുള്ളവര്‍ ഗുലാം അഹ്മദ് ഖാദിയാനിയുടെ ഉപരിസൂചിത ഗ്രന്ഥങ്ങള്‍ നോക്കുക.

വിശുദ്ധ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളില്‍, ശതക്കണക്കിനു പേജുകളില്‍ നന്മയുടെയും ത്യാഗത്തിന്റെയും മൂര്‍ത്തിമത് ഭാവമായി അല്ലാഹു വാനോളം വാഴ്ത്തിയ ഒരു പ്രവാചകപ്രവരനെയാണ് à´ˆ മനുഷ്യന്‍ ഇങ്ങനെ പരദൂഷണം പറഞ്ഞത്. അയാളാണ് ‘നബി’യാണെന്ന് വാദിക്കുന്നതും. അക്കാലത്തെ ക്രിസ്ത്യന്‍ പാതിരിമാരുടെ ഇസ്‌ലാമിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് ഇങ്ങനെ എഴുതിയതെന്നാണ് ഖാദിയാനികള്‍ ഇതിന് ‘ശറഹെ’ഴുതുന്നത്. പക്ഷേ, അങ്ങനെയായിരുന്നെങ്കില്‍ അല്ലാഹുവിനെയും വിശുദ്ധ ഖുര്‍ആനിനെയും ഇതിലേക്കു വലിച്ചിഴക്കുമായിരുന്നോ? യഹ്‌യാനബിയെ അല്ലാഹു ‘ഹസ്വൂറെ’ ന്ന് വാഴ്ത്തിയതും ഈസാനബി(à´…)നെ അങ്ങനെ വാഴ്ത്താതിരുന്നതും ദുര്‍നടപ്പ് കൊണ്ടായിരുന്നു എന്നു പറയുന്നതെന്തിന്? അതിന്റെ ‘ശറഹ്’ കൂടി പറയേണ്ടതല്ലേ? ഇനി വിവരംകെട്ട à´šà´¿à´² ക്രിസ്ത്യാനി പാതിരിമാര്‍ മുഹമ്മദ് നബി(à´¸)യെയും ഇസ്‌ലാമിനെയും സഭ്യേതരമായി ആക്രമിച്ചാല്‍ ഒരു മുസ്‌ലിമിന് ഈസാനബി(à´…)യെ അസഭ്യം പറയാമെന്നോ? ഇതാരു പറഞ്ഞു? അത്തരത്തിലുള്ളയാളെ ഒരു മുസ്‌ലിമായിട്ടുതന്നെ പരിഗണിക്കില്ല. എന്നിട്ടല്ലേ ഒരു വിവേകശാലിയായ പണ്ഡിതന്‍!! പിന്നെയല്ലേ അയാള്‍ ഒരു നബി!!!

രണ്ട്: അടുത്ത അടിസ്ഥാന തത്വമായി ഞാന്‍ കാണുന്നത് ഒരു പ്രവാചകനും തന്റെ മഹത്വത്തിന്റെയും വാദത്തിന്റെയും സത്യസന്ധത തെളിയിക്കാന്‍ ഒരിക്കലും കളവു പറയില്ല. എന്നാല്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി യാതൊരു ലജ്ജയും മടിയുമില്ലാതെ നൂറുകണക്കിന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. അതദ്ദേഹത്തിന്റെ വരമൊഴിയായി ഇന്നും കിടപ്പുണ്ട്. ഇനിയും അതിവിടെയുണ്ടാകും.(ഇങ്ങനെയുണ്ടോയെന്ന് നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ കൃതികള്‍ ചോദിക്കുന്നവരോട് അതിപ്പോള്‍ കിട്ടാനില്ല, പാകിസ്താനിലെ ‘റബ്‌വ’യില്‍ മാത്രമേ ലഭിക്കുകയുള്ളൂ, സ്മഗളിംഗ് ആയി കൊണ്ടുവരാന്‍ പറ്റില്ലല്ലോ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്ലാത്ത ഏതെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പകരം കൊടുക്കലുകൊണ്ടുമായില്ല.)

അദ്ദേഹം പറഞ്ഞ കളവുകള്‍ മുഴുവനും ഞാനിവിടെ രേഖപ്പെടുത്തുന്നില്ല. അങ്ങനെ മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും തെരഞ്ഞുനടക്കുന്ന പ്രകൃതവും എനിക്കില്ല. മറിച്ച് ഇതെല്ലാം ഇവിടെ പറയേണ്ടിവരുന്നത് ഇത്തരത്തിലുള്ള ഒരു വ്യക്തിയെ പ്രവാചകനാണെന്ന് ഞാനും നിങ്ങളും വിശ്വസിക്കണമെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും പറയുമ്പോള്‍ മാത്രമാണ്.

അദ്ദേഹം എഴുതിയിരിക്കുന്ന ഒന്നുരണ്ടു കളവുകള്‍ ഉദാഹരണത്തിനുമാത്രം ഇവിടെ രേഖപ്പെടുത്താം: ‘മൗലവി ദസ്തഗീ ഖുസൂരിയും മൗലവി ഇസ്മാഈല്‍ അലിഗഡിയും എന്നെ സംബന്ധിച്ച് ഇങ്ങനെ എഴുതി: ‘ഞാന്‍ കള്ളവാദിയാണെങ്കില്‍ അവര്‍ക്കുമുമ്പ് മരിച്ചുപോകും. തീര്‍ച്ചയായും മരിക്കുകതന്നെ ചെയ്യും. കാരണം അവന്‍ കള്ളനാണ്.’ പക്ഷേ, à´ˆ കൃതി പുറത്തിറങ്ങി ഭൂമുഖത്ത് പരന്നതോടെ എത്രയും പെട്ടെന്നു അവര്‍ രണ്ടുപേരും മരിച്ചുപോയി.’ ‘അല്‍അര്‍ബഈന്‍ നമ്പര്‍3 പു:11’

à´ˆ രണ്ടു മഹാന്മാരും തങ്ങളുടെ കൃതികളിലെവിടെയും ഇങ്ങനെ എഴുതിയിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ഗുലാംഅഹ്മദ് സാഹിബ് ജീവിച്ചിരുന്ന കാലത്ത് ഇതു കാണിച്ചുതരാന്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അനുയായികളോടും. പക്ഷേ, ഇന്നുവരെ അതിനു മറുപടിയുണ്ടായിട്ടില്ല. അടുത്ത ഉദാഹരണം വ്യക്തികളെക്കുറിച്ചുള്ള വിഷയമല്ല. അതിനേക്കാള്‍ എളുപ്പത്തില്‍ ആര്‍ക്കും എക്കാലത്തും മനസ്സിലാകുന്ന ഒന്നാണത്. അദ്ദേഹം എഴുതുന്നു: ‘തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫിലും ഹദീസിലും പറയപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ണമായും പുലരുക തന്നെ ചെയ്യും. അതായത് ‘മസീഹ് മൗഊദ്’ വെളിപ്പെടുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാരുടെ കരങ്ങളാല്‍ അദ്ദേഹം നിരവധി പീഡനങ്ങള്‍ക്ക് വിധേയനാകും. അദ്ദേഹം അവരില്‍നിന്ന് അനേകം ദു:ഖങ്ങളും കഷ്ടപ്പാടുകളും ഏറ്റുവാങ്ങും. അവര്‍ അദ്ദേഹത്തെ ‘കാഫിറെ’ന്ന് മുദ്രകുത്തും. വധിക്കാന്‍ ‘ഫത്‌വ’ നല്‍കും. അതിശക്തമായ ഭാഷയില്‍ നിന്ദിക്കും. അവര്‍ അദ്ദേഹത്തെ ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താക്കും. അദ്ദേഹത്തെക്കുറിച്ച് ‘ദീന്‍’ നശിപ്പിക്കാന്‍ വന്നതാണെന്ന് വിചാരിക്കും.'(അല്‍അര്‍ബഈന്‍-നമ്പര്‍ 3 പുറം:21) വിശുദ്ധ ഖുര്‍ആന്‍ എല്ലാ ഭവനങ്ങളിലുമുണ്ട്. ഹദീസും നമ്മുടെ കൈവശമുണ്ട്. അതു രണ്ടിലും ഒരിടത്തും ഇത്തരം ഒരു കാര്യം പറഞ്ഞിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.

മൂന്ന്: മറ്റൊരു അടിസ്ഥാനതത്വം അദ്ദേഹം നടത്തിയ ശതക്കണക്കിന് പ്രവചനങ്ങളാണ്. ആളുകള്‍ക്ക് താന്‍ സത്യവാനാണോ അസത്യവാദിയാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി അദ്ദേഹം തന്നെ നടത്തിയ പ്രവചനങ്ങളാണവ.

അല്ലാഹു അല്ലാതെ ഒരു തിരു’ഇലാഹ്'(ആരാധ്യന്‍) ഇല്ലെന്നും മുഹമ്മദ്‌നബി(à´¸) പ്രവാചകപരമ്പരയിലെ അവസാന കണ്ണി(ഖാതമുന്നബിയ്യീന്‍)യാണെന്നും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മനസ്സിലാക്കി വിശ്വസിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് ‘ദജ്ജാല്‍’ എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും, വ്യാജപ്രവാചകന്മാര്‍ ഏതു പ്രവചനം നടത്തി പുലര്‍ത്തിയാലും അവരുടെ വിശ്വാസത്തിനു ഒരു ഇളക്കവും ഉണ്ടാകില്ല. എന്റെ ശേഷം നിരവധി വ്യാജപ്രവാചകന്മാര്‍ വരും; ‘നബി’യും ‘റസൂലു’മാണെന്ന് അവരെല്ലാവരും വാദിക്കും എന്ന് മുഹമ്മദ് നബി(à´¸) പ്രവചിച്ചിട്ടുണ്ട്. à´† പ്രവചനം ഇവിടെ പുലര്‍ന്നിട്ടുമുണ്ട്. പ്രവാചക കാലം തൊട്ട് മുസൈലിമ, അസ്‌വദുല്‍അന്‍സി, തുലൈഹ:മുതല്‍ à´ˆ അടുത്ത് മൗറീഷ്യസില്‍ രംഗത്തുവന്ന ഹസ്രത്ത് മുഹ്‌യുദ്ദീന്‍ മുനീര്‍ അഹ്മദ് എന്ന പുതിയ ഖാദിയാനി വരെ ‘നബി’ത്വം വാദിച്ചത് മുഹമ്മദ് നബി(à´¸)യുടെ പ്രവചനം സാക്ഷാത്കരിച്ചു എന്നതിനു തെളിവാണ്. പ്രവാചക കുലത്തില്‍ എന്റെ ശേഷം ഒരു നബിയും ജനിക്കാനില്ല; ഞാനാണ് à´† കുലത്തില്‍ അവസാനം ജനിച്ചവന്‍ – എന്നു സുവ്യക്തമായി മുസ്‌ലിംകള്‍ പഠിപ്പിക്കപ്പെട്ടതുകൊണ്ട് ഒരാള്‍ പ്രവാചകത്വം വാദിച്ചുവന്നാല്‍ അതിനു പ്രവചനമായി തെളിവെന്തെന്ന് തെരയേണ്ട ആവശ്യമില്ല. പക്ഷേ, നാമിവിടെ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രവചനങ്ങള്‍ പരിശോധിക്കുന്നത് സത്യദൂതന്മാര്‍ നടത്തിയ പ്രവചനങ്ങള്‍ എല്ലാം പുലര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ വ്യാജദൂതന്മാരുടേതു മാത്രമേ പുലരാതിരുന്നിട്ടുള്ളൂ എന്നും കാണിക്കാനാണ്.

ചിലപ്പോള്‍ ജ്യോത്സ്യന്മാരും ഗണിതക്കാരും മഷിനോട്ടക്കാരുമെല്ലാം പറയുന്ന പ്രവചനങ്ങള്‍പോലും യാദൃശ്ചികമായി ഒത്തുവരാറുണ്ടെന്ന് പലരും പറയാറുണ്ട്. അദ്ദേഹം നടത്തിയ നിരവധി പ്രവചന കുതൂഹലങ്ങളില്‍ ഒന്നുമാത്രം ഇവിടെ വളരെ ചുരുക്കി വിവരിക്കാം. അത് പരിശോധനക്ക് വിധേയമാക്കാം:

ഗുലാം അഹ്മദ് ഖാദിയാനി സാഹിബിന്റെ ഒരു അകന്ന ബന്ധുവായിരുന്നു അഹ്മദ്‌ബേഗ്. അദ്ദേഹത്തിന്ഒരു പെണ്‍കുട്ടി വിവാഹപ്രായമെത്തി; മുഹമ്മദീബീഗം. ഗുലാം അഹ്മദ് സാഹിബിന് à´ˆ കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം ജനിച്ചു. പക്ഷേ, കുട്ടിയുടെ രക്ഷിതാക്കളും കുടുംബവും അതിനെതിരാണെന്ന് അദ്ദേഹം മനസ്സിലാക്കി. സാധാരണ ഒരു മാന്യനായ മനുഷ്യനാണെങ്കില്‍ പ്രശ്‌നത്തിന് അവിടെ പൂര്‍ണവിരാമമിടേണ്ടതായിരുന്നു. എന്നാല്‍ സങ്കീര്‍ണമായ സംഭവപരമ്പരയ്ക്ക് തുടക്കമിടുന്നത് ഇനിയാണ്. à´ˆ പ്രശ്‌നത്തിന്റെപേരില്‍ ഇവിടന്നങ്ങോട്ടു നടക്കുന്ന കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ തനിനിറം ലോകത്തിനു കാണാന്‍ സഹായകമായ നിരവധി പ്രശ്‌നങ്ങളില്‍ ഒന്നും. വിവാഹത്തിന് എല്ലാവരും എതിരാണെന്നു വന്നപ്പോള്‍ അദ്ദേഹം ഇത് ദൈവത്തിന്റെ കല്പനയാണെന്ന് കുടുംബത്തെ അറിയിച്ചു. എന്നിട്ടും നടക്കില്ലെന്നു കണ്ടപ്പോള്‍ 1891 ല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദീ ബീഗത്തെ തനിക്ക് ആകാശത്ത് വെച്ച് അല്ലാഹു’നിക്കാഹ്’ ചെയ്തു തന്നിരിക്കുന്നു. ഇനി à´ˆ പെണ്‍കുട്ടിയെ എനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തുകൊടുത്താല്‍ വരന്‍ രണ്ടരവര്‍ഷത്തിനുള്ളില്‍ മരിക്കും. ആറുമാസത്തിനുശേഷം കുട്ടിയുടെ പിതാവ് അഹ്മദുബേഗും മരിക്കും. അനന്തരം അവള്‍ എന്റെ വധുവായിത്തീരും. പിതാവിന്റെ മരണം വരന്റെ ശേഷമാക്കി ആറുമാസം നീട്ടിക്കൊടുത്തതെന്തിന്? മകളെ തനിക്കു വിവാഹം ചെയ്തുതരാത്തതില്‍ കുറ്റബോധമുണ്ടെങ്കില്‍ പശ്ചാത്തപിച്ച് അവളുടെ ദീക്ഷ കാലം കഴിയുമ്പോള്‍ മിര്‍സാ ഗുലാമിന് വിവാഹം ചെയ്തുകൊടുക്കാനും അങ്ങനെ അദ്ദേഹത്തെ മരണത്തില്‍നിന്ന് മോചിപ്പിക്കാനുമായിരുന്നു.

പിന്നീടെന്തുണ്ടായി? 1892 ഏപ്രില്‍ 7 ന് ലാഹോറിലെ പട്ടി ജില്ലയിലെ സുല്‍ത്താന്‍ മുഹമ്മദ് എന്ന ഒരു പട്ടാളക്കാരന്‍ à´ˆ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. എന്നാല്‍ തന്റെ പ്രവചനത്തെ അട്ടിമറിച്ചുകൊണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ വധുവിന്റെ പിതാവ് പ്രവചനത്തില്‍ പറയപ്പെട്ട രണ്ടരവര്‍ഷം മുമ്പ് – മരിച്ചു. വരന്‍ സുല്‍ത്താന്‍ മുഹമ്മദാകട്ടെ പട്ടാളത്തിലെ വെടിയുണ്ടകള്‍ക്കിടയിലൂടെ മുഹമ്മദീബീഗത്തോടൊത്ത് ശാന്തമായ കുടുംബജീവിതം നയിച്ചു. ഇതിനിടയില്‍ ഗുലാം അഹ്മദ് ഖാദിയാനി സാഹിബ് തൊട്ടതിനും പിടിച്ചതിനുമെല്ലാം എതിരാളിയുടെ മരണംകൊണ്ട് പ്രവചനക്കളി നടത്തുന്നതിനാല്‍ പല പ്രശ്‌നങ്ങളുമുണ്ടായി. അങ്ങനെ 1901 ല്‍ കോടതിയില്‍വെച്ച് ജഡ്ജിയോടും ഇക്കാര്യം വ്യക്തമാക്കി. ‘അഹ്മദ് ബേഗിന്റെ മകളുമായി നടക്കേണ്ട വിവാഹപ്രവചനം പരസ്യമാണ്… à´† സ്ത്രീയുടെ വിവാഹം ഞാനുമായി നടന്നിട്ടില്ല.(ആകാശത്തുവെച്ച് അല്ലാഹു നികാഹ് ചെയ്തുകൊടുത്തു എന്ന കാര്യം കോടതിയില്‍ പറഞ്ഞില്ല). പക്ഷേ, ഞാനുമായി അവളുടെ ‘നികാഹ്’ ഒരുനാള്‍ നടക്കും. പ്രതീക്ഷയല്ല, പൂര്‍ണ ഉറപ്പാണ്. ഇത് ദൈവത്തിന്റെ തീരുമാനമായതിനാല്‍ മാറ്റമില്ല. സംഭവിക്കുകതന്നെ ചെയ്യും.’ അവസാനം 1908 മെയ് 26 ന് ഗുലാം അഹ്മദ് സാഹിബ് à´ˆ ലോകത്തോടു വിടപറഞ്ഞു. അപ്പോഴും സുല്‍ത്താന്‍ മുഹമ്മദും നമ്മുടെ കഥയിലെ വീരവനിത മുഹമ്മദീബീഗവും സുഖമായി ജീവിക്കുകയായിരുന്നു. ആരെയും കൊല്ലാനും ജീവിപ്പിക്കാനും ശക്തിയുള്ള ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ഓമനപുത്രന്റെ പ്രവചനത്തിന് അവരെ കൊല്ലാന്‍ കഴിഞ്ഞില്ല. ഗുലാംസാഹിബിന്റെ മരണശേഷം 30 വര്‍ഷത്തിലധികം സുല്‍ത്താന്‍ മുഹമ്മദും 58 വര്‍ഷം മുഹമ്മദീബീഗവും കഴിഞ്ഞുകൂടി. 1966 നവംബര്‍ 19 നായിരുന്നു ബീഗത്തിന്റെ മരണം. à´ˆ നീണ്ടകാലമത്രയും ഗുലാം അഹ്മദ് എന്ന വ്യാജപ്രവാചകന്റെ വ്യാജപ്രവചനത്തിന്റെ ജീവിക്കുന്ന സാക്ഷിയായി അവര്‍ കഴിഞ്ഞുകൂടി. ഗുലാം അഹ്മദ് ഖാദിയാനി തന്റെ പ്രവചനത്തിലൂടെ ഭീഷണിപ്പെടുത്തി വശത്താക്കാന്‍ നോക്കിയ à´† പെണ്‍കുട്ടി 90 വയസ്സിലേറെ ജീവിച്ചു. കരുണാമയനായ അല്ലാഹു അവര്‍ക്ക് മരിക്കുന്നത് വരെ നല്ല ആരോഗ്യവും സമ്പത്തും സന്താനങ്ങളും നല്‍കി. മരണസമയത്ത് വസ്വിയ്യത്തില്‍ തന്റെ ‘മയ്യിത്’ കാണാന്‍ ഒരു ഖാദിയാനിയേയും അനുവദിക്കരുതെന്ന് അവര്‍ എഴുതിവെച്ചു.

(മുഹമ്മദീ ബീഗവുമായി നടന്ന ആകാശ വിവാഹക്കഥ-‘തതിമ്മയേ ഹഖീഖത്തുല്‍ വഹ്‌യ്, പുറം: 132, ആയിനയേകമാലാതെ ഇസ്‌ലാം പു: 573, ശഹാദതുല്‍ ഖുര്‍ആന്‍ പു:80, സമീമെ അന്‍ജാമെആദം(ഹാശിയ) പു:31 തബ്‌ലീഗേരിസാലത്-വാ:1 പു: 115 തുടങ്ങിയ ഗുലാം അഹ്മദിന്റെ കൃതികളിലുണ്ട്. അല്‍ഹകം-ഖാദിയാന്‍ 1905 ജൂണ്‍ 30 അല്‍ ഇഅ് തിസ്വാം 1967 ഏപ്രില്‍ 7-ലാഹോര്‍’)

നാല്: പരിശോധനക്കു പറ്റിയ മറ്റൊരു അടിസ്ഥാനപരമായ അളവുകോല്‍ ഗുലാം അഹ്മദ് ഖാദിയാനിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധമാണ്. ‘കുഫ്‌റു’, ധര്‍മനിഷേധം, അക്രമം, അധര്‍മവാഴ്ച തുടങ്ങിയ ഗുണങ്ങളുള്ള ഭരണകൂടങ്ങളുടെ സ്തുതിപാഠകരായ à´ˆ ലോകത്തു ഒരു പ്രവാചകനും വന്നിട്ടില്ല. പ്രവാചകന്‍ പോയിട്ട് ശുദ്ധപ്രകൃതിയുള്ള ഒരു സാധാരണക്കാരന്‍ പോലും അധര്‍മകാരികളും അക്രമികളുമായ ഭരണാധികാരികളെ വാഴ്താനോ പുകഴ്ത്താനോ അതിലൂടെ അവരില്‍ നിന്ന് ആനുകൂല്യം പറ്റാനോ തയ്യാറാവുകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടവും ഇംഗ്ലിഷുകാരും പറങ്കികളും ലോകത്തിന്റെ പല ഭാഗത്തും കാട്ടിക്കൂട്ടിയ അക്രമങ്ങളും അഴിച്ചുവിട്ട ധര്‍മച്യുതിയും ആര്‍ക്കും പറഞ്ഞറിയിക്കേണ്ടതില്ല. ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ക്രൂരഹസ്തങ്ങളില്‍ നിന്ന് മോചനം നേടി സ്വതന്ത്രരായി ജീവിക്കാന്‍ വേണ്ടിയാണ് ഇവിടെ നടന്ന സ്വാതന്ത്ര്യസമരങ്ങള്‍ നടന്നത്. കച്ചവടാവശ്യാര്‍ഥം ഇന്ത്യയില്‍ വന്ന് ക്രമേണ à´ˆ നാട്ടിലെ മനുഷ്യരെ മുഴുവനും തമ്മില്‍തല്ലിച്ച് പരസ്പരം ഭിന്നിപ്പിച്ച് ഭരണചെങ്കോല്‍ ഏറ്റെടുത്തവരാണ് ഇംഗ്ലിഷുകാര്‍. ഭരിക്കുന്നതാരാകട്ടെ, à´ˆ രാജ്യം കൊള്ളയടിക്കാതെ, ഇവിടത്തെ വിഭവങ്ങള്‍ ഇവിടെയുള്ളവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ചെലവാക്കുകയും ബഹുസ്വരസമൂഹത്തില്‍ സത്യവും നീതിയും നടപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ ബ്രിട്ടീഷുകാരെ ഇവിടെനിന്നു പുറത്താക്കാന്‍ സകല ജാതിമതസ്ഥരും ഒരുമിച്ചു പടക്കളത്തിലിറങ്ങുമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെനിന്നും പോകരുത്. അവരുടെ ഭരണത്തിന് സമാനമായ ഭരണം ഭൂമുഖത്തെവിടെയുമില്ല എന്നുവേണമെങ്കില്‍ ഒരാള്‍ക്ക് അന്ന് സ്വന്തം അഭിപ്രായം പറയാം. അങ്ങനെ പറഞ്ഞ നിരവധി ആളുകള്‍ എല്ലാ വിഭാഗത്തിലുമുണ്ടായിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ അതയാളുടെ രാഷ്ട്രീയ വീക്ഷണമായിട്ടേ ഗണിക്കുകയുള്ളൂ. അതു പിന്നീട് മാറാം മാറാതിരിക്കാം. പക്ഷേ, ഇക്കാര്യം എനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് ‘വഹ്‌യ്'(ദിവ്യബോധനം) ലഭിക്കുന്നു എന്നു പറഞ്ഞത് മിര്‍സാം ഗുലാം അഹ്മദ് ഖാദിയാനി മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന à´ˆ ‘വഹ്‌യി’നെ അവഗണിച്ചുകൊണ്ട് അവര്‍ക്കെതിരില്‍ ‘ജിഹാദ്’ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രബോധനം. ഗുലാം അഹ്മദ് സാഹിബ് ആദ്യം പാതിരിമാരോട് വാദപ്രതിവാദനാടകം നടത്തിയതും പിന്നീടങ്ങോട്ട് ‘മുജദ്ദിദ്’, ‘മുഹദ്ദഥ്’, വസീഹ്, അവസാനബിയുമെല്ലാം ആയി. ഇടക്ക് അദ്ദേഹം ഇങ്ങനെയും എഴുതി:
‘ഇന്ത്യാരാജ്യത്ത് കൃഷ്ണന്‍ എന്ന നാമത്തില്‍ ഒരു പ്രവാചകന്‍ കഴിഞ്ഞുപോയിട്ടുണ്ട്. രുദ്രഗോപാലന്‍ എന്നും അദ്ദേഹത്തിനു പേരുണ്ടായിരുന്നു. à´† നാമവും എനിക്കു നല്‍കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ആര്യവിഭാഗക്കാര്‍ ഇന്ന് കാത്തുകൊണ്ടിരിക്കുന്ന കൃഷ്ണനും ഞാന്‍ തന്നെയാണ്….’ അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന ആര്യവംശ രാജാവ് നീ തന്നെയാണെന്നും പല പ്രാവശ്യം അല്ലാഹു എനിക്കു ബോധനം നല്‍കി.’ (തതിമ്മയേഹഖീഖത്തുല്‍ വഹ്‌യ്. പേജ്:85) à´ˆ പദവിയെല്ലാമുള്ള ഒരാളുടെ പ്രധാന ദൗത്യം എന്ത്? മുസ്‌ലിംകളോട് ‘നബി’യുടെ പദവി ഉപയോഗിച്ച് ഹിന്ദുക്കളോട് കൃഷ്ണന്റെ പദവി ഉപയോഗിച്ചും ഗുലാംസാഹിബിന് പറയാനുള്ള കാര്യമെന്ത്? അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളിലും à´† കാര്യം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു സ്ഥലത്തല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് വ്യംഗ്യമായോ വ്യക്തമായോ അദ്ദേഹം വ്യക്തമാക്കി. തന്റെ ‘ശഹാദത്തുല്‍ ഖുര്‍ആന്‍’ എന്ന കൃതിയുടെ കൂടെ പ്രസിദ്ധീകരിച്ച ‘ഗവര്‍മെന്റിന്റെ ശ്രദ്ധയ്ക്ക്’ എന്ന ലേഖനത്തിന്റെ ഒരു ഭാഗം ഇവിടെ കൊടുക്കാം:
‘എന്റെ പിതാവിന് à´ˆ ഗവണ്‍മെന്റിനോട് എത്രകണ്ട് കൂറും ഗുണകാംക്ഷയും ആത്മാര്‍ഥതയുമുണ്ടായിരുന്നത് പോലെ എനിക്കുമുണ്ടായിരിക്കുമെന്ന് ഞാനിതാ ഉറപ്പുതരുന്നു. എല്ലാ വിധ നാശത്തില്‍നിന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും à´ˆ ഗവണ്‍മെന്റിനെ രക്ഷിക്കേണമേയെന്ന് പ്രാര്‍ഥിക്കുകയല്ലാതെ എന്തുചെയ്യും? ദൈവത്തോട് എങ്ങനെ നന്ദി കാട്ടണമെന്നോ അവന്‍ കല്പിച്ചത് അതേ അളവില്‍ നന്മചെയ്യുന്ന ഗവണ്‍മെന്റിനോടും നന്ദി കാട്ടണമെന്നാണ് അവന്റെ കല്പന. à´ˆ ജനോപകാരം ചെയ്യുന്ന ഭരണകൂടത്തോട് ഒരാള്‍ കൂറുകാട്ടുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അതിന്നെതിരില്‍ എന്തെങ്കിലും തിന്മ മനസ്സില്‍ വിചാരിക്കണമെങ്കില്‍ അവന്‍ ദൈവത്തോടും നന്ദിയില്ലാത്തവനാണ്. കാരണം ദൈവത്തിന്റെ അനുഗ്രഹം ഏതു ഭരണകൂടത്തിലൂടെയാണോ ലഭിക്കുന്നത് à´† ഭരണകൂടത്തിനുള്ള നന്ദിയും ദൈവത്തിനുള്ള നന്ദിയും ഒന്നുതന്നെയാണ്. അത് പരസ്പരപൂരകമാണ്. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. à´ˆ ഗവണ്‍മെന്റിനെതിരില്‍ ‘ജിഹാദു’ പറ്റുമോയെന്ന് വിഡ്ഢികളും വിവരദോഷികളുമായ ചിലര്‍ ചോദിക്കുന്നു. മനസ്സിലാക്കുക: à´ˆ ചോദ്യം അവന്റെ അഗാധമായ അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. കാരണം നന്മക്കു പകരം നന്ദി ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. അപ്പോള്‍ നന്മക്കും പുണ്യത്തിനുമെതിരില്‍ എന്തു ജിഹാദ്? ഞാന്‍ പറയട്ടെ: നന്മ ചെയ്യുന്നവനോടും നന്ദികേടു കാണിക്കല്‍ തനി തെമ്മാടിയുടെയും ‘ഹറാമി’യുടെ ജോലിയാണ്. എന്റെ മതമായ ഇസ്‌ലാമിന് രണ്ടു ഭാഗമുണ്ട്. ഒന്ന്: അല്ലാഹുവിനുള്ള അനുസരണം, രണ്ട്: അക്രമികളെ അടിച്ചമര്‍ത്തി സമാധാനവും ശാന്തിയും നല്‍കുന്ന ബ്രിട്ടീഷുഗവണ്‍മെന്റിനുള്ള അനുസരണം’.(പേജ്-3)
മുന്നൂറു വര്‍ഷത്തോളം രാജ്യത്തിന്റെ സമ്പത്ത് മുഴുവനും കൊള്ളയടിക്കുകയും തദ്ദേശീയരായ ജനങ്ങളെ പട്ടിണിക്കിടുകയും അവരുടെ ജന്മനാട്ടില്‍ അവരെ അടിമകളാക്കി വെക്കുകയും ചെയ്യുന്ന ഭരണകൂടം ഒരു വശത്ത് അതിനെതിരില്‍ മോചനം നേടി സ്വതന്ത്രരായി ജീവിക്കാനും അഭിമാനത്തോടെ കഴിഞ്ഞുകൂടാനും പടപൊരുതുന്ന ഒരു ജനത മറുവശത്ത്. അപ്പോഴാണ് ദൈവത്തിന്റെ ദൂതനാണ് താനെന്നു പറഞ്ഞുകൊണ്ട് ഒരു വ്യക്തി പ്രത്യക്ഷപ്പെടുന്നത്. à´† വ്യക്തി ധര്‍മസമരം ചെയ്യുന്ന യോദ്ധാക്കളെ നന്ദികെട്ടവരും ‘ഹറാമി’കളുമാക്കുന്നു. അക്രമത്തിന്റെയും അധര്‍മത്തിന്റെയും പ്രതീകമായ ഗവര്‍മെന്റിനെ നന്മയുടെ നടുക്കഷ്ണവുമാകുന്നു. à´ˆ വ്യക്തിയെക്കുറിച്ച് ബുദ്ധിയുള്ളവരെന്തുപറയും.

അപ്പോള്‍ നാം പറഞ്ഞുവെന്നതിന്റെ ചുരുക്കമിതാണ്: മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌നബി(സ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നതിനും അദ്ദേഹത്തിന്റെ ശേഷം പ്രവാചകകുലത്തില്‍ ഇനി ആരും ജനിക്കാനില്ലെന്നതിനും തെളിവായി വിശുദ്ധ ഖുര്‍ആനും നബിതിരുമേനി(സ്വ)യുടെ തിരുവചനങ്ങളും മതി. എന്നാല്‍ അതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് വേണ്ടി പറയുന്നു: ഒരു പ്രവാചകനുണ്ടാകണമെന്ന് നാം കാണുന്ന ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. ആ മൂല്യങ്ങള്‍കൊണ്ട് അത്തരക്കാരെ അളന്നുനോക്കണം. അതില്‍ പ്രധാനപ്പെട്ട നാലു കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കപ്പെട്ടത്.

ഒന്ന് : ഏതൊരു പ്രവാചകനും മറ്റൊരു പ്രവാചകനെ അവമതിക്കുകയോ സഭ്യേതരമായി സംസാരിക്കുകയോ ഇല്ല.

രണ്ട് : പ്രവാചകന്‍ തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും തന്റെ വ്യക്തിപ്രഭാവ പ്രകടനത്തിനും കളവു പറയുകയില്ല.

മൂന്ന് : പ്രവാചകന്‍ നടത്തുന്ന പ്രവചനങ്ങള്‍ പുലരുകതന്നെ ചെയ്യും.

നാല്: അക്രമവും അധര്‍മവും നടമാടുന്ന ഒരു ഭരണകൂടത്തിന്റെ പ്രചാരകനും പാദസേവകനുമായി ഒരു കാലത്തും പ്രവാചകന്‍ വരില്ല.

ഈ നാല് അടിസ്ഥാനമൂല്യങ്ങളുടെ അളവുകോല്‍ കൊണ്ടു അല്ലെന്നാലും മിര്‍സാ ഗുലാം അഹ്മദ് തന്റെ വാദത്തില്‍ വ്യാജനാണെന്ന് സൂര്യപ്രകാശംപോലെ സുവ്യക്തമാകും.

[വിഖ്യാതപണ്ഡിതനും റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയയുലെ അംഗവും നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന അല്ലാമ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി എഴുതിയ ‘ഖാദിയാനിയത് പര്‍ ഗൗര്‍കര്‍നേകാ സീദാ രാസ്ത’ (ഖാദിയാനിസത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരെളുപ്പമാര്‍ഗം) എന്ന കൃതിയോടു കടപ്പാട്]

മിര്‍സാ ഖാദിയാനി വാഗ്‌ദത്ത മസീഹോ?

അല്ലാഹുവിന്റെ നിര്‍ദേശങ്ങളും കല്‍പനകളും ലോകത്തിന്‌ വിശദീകരിച്ചുകൊടുത്ത്‌ അവരെ പഠിപ്പിച്ച്‌ സംസ്‌കരിക്കാന്‍ വേണ്ടിയാണ്‌ അവന്‍ പ്രവാചകന്മാരെ അയച്ചത്‌. അതുവഴി മനുഷ്യന്‍ ഇഹപരവിജയത്തിന്‌ അര്‍ഹരായിത്തീരുകയെന്നതാണ്‌ അതിന്റെ ലക്ഷ്യം. പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ്‌ മുഹമ്മദ്‌ മുസ്‌ത്വഫാ (സ്വ) യെന്ന്‌ പരിശുദ്ധ ക്വുര്‍ആനും അതിന്റെ വിശദീകരണമായ നബിചര്യയും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്‌. മുഹമ്മദ്‌ നബി (സ്വ) ക്ക്‌ ശേഷം ഒരു പ്രവാചകന്‍ വരാനില്ല അദ്ദേഹം അന്ത്യപ്രവാചകനാ (ഖാത്തിമുല്‍ അമ്പിയാ) ണ്‌ എന്ന കാര്യത്തില്‍ മുസ്‌ലിം ലോകത്തിന്‌ രണ്ടഭിപ്രായമില്ല. അതുകൊണ്ട്‌ തന്നെയാണ്‌ അദ്ദേഹത്തിന്‌ ശേഷം പ്രവാചകത്വവാദവുമായി വന്ന മുഴുവന്‍ കള്ളവാദികളേയും മുസ്‌ലിം ലോകം തിരസ്‌കരിച്ചതു അവ്വിധം കൈകാര്യം ചെയ്‌തതും. ഇത്‌ മനസ്സിലാക്കിയതുകൊണ്ടാണ്‌ കള്ളപ്രവാചകത്വവാദവുമായി വന്ന മിര്‍സ ഗുലാം അഹ്‌മദ്‌ ഖാദിയാനി തന്റെ വാദത്തിന്‌ പുതിയ ഒരു മാര്‍ഗം കണ്ടെത്തിയത്‌. അതായത്‌ അന്ത്യനാളിന്റെ അടയാളമായി ഈസബ്‌നു മര്‍യം ഭൂമിയിലേക്ക്‌ തിരിച്ചുവരുമെന്നും, അദ്ദേഹം ഇവിടെ ചില കാര്യങ്ങളെല്ലാം ചെയ്യുമെന്നും പ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. ഈസാ നബി (അ) യുടെ പുനരാഗമനം മുസ്‌ലിംകള്‍ ഐകകണ്‌ഠ്യേന അംഗീകരിക്കുന്നതുമാണ്‌.
ഈസബ്‌നു മര്‍യം വീണ്ടും വരുമെന്ന മുസ്‌ലിംകളുടെ വിശ്വാസം ചൂഷണം ചെയ്‌ത്‌ അതിന്റെ മറവില്‍ കൂടിയാണ്‌ മിര്‍സാ തന്റെ പുതിയ വാദം അവതരിപ്പിക്കുന്നത്‌. അതായത്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഈസബ്‌നു മര്‍യം മരണപ്പെട്ടുപോയിരിക്കുന്നു. അദ്ദേഹം ഇനി ഒരിക്കലും ഭുമിയിലേക്ക്‌ തിരിച്ചുവരികയില്ല. നിങ്ങള്‍ പ്രതീക്ഷിക്കുന്ന, ഹദീഥുകളില്‍ പറയപ്പെട്ട, ഈസാനബി ഞാനാകുന്നു. ഞാന്‍ അദ്ദേഹത്തിന്റെ പകരക്കാരനാണ്‌. സദൃശനാണ്‌. പ്രവാചകനും റസൂലുമാണ്‌. ഇത്‌ സമര്‍ത്ഥിക്കാന്‍ വേണ്ടി ധാരാളം ക്വുര്‍ആന്‍ വചനങ്ങളും, ഹദീഥുകളും ചരിത്രങ്ങളും അയാള്‍ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. പഞ്ചാബിലെ ഗുരുദാസ്‌പൂര്‍ ജില്ലയില്‍ ഖാദിയാന്‍ എന്ന ഗ്രാമത്തില്‍ മിര്‍സാ ഗുലാം മുര്‍തളയുടേയും ചിരാഗ്‌ ബീവിയുടേയും മകനായി അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ ജനനം 1835ലോ, 1839ലോ, 1840ലോ ആണെന്നാണ്‌ അദ്ദേഹത്തിന്റെ തന്നെ കൃതികളില്‍നിന്ന്‌ മനസ്സിലാവുന്നത്‌.
ക്രിസ്‌ത്വബ്‌ദം 1700കളില്‍ തന്നെ ബ്രിട്ടീഷ്‌ വിദേശാധിപത്യത്തിനെതിരെ ഇന്ത്യയില്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു. വിദേശാധിപത്യവും അടിമത്തവും ഇഷ്‌ടപ്പെടാത്ത മുസ്‌ലിംകളാണ്‌ പ്രക്ഷോഭങ്ങളുടെ മസ്‌തിഷ്‌കമെന്നും ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയിരുന്നു. 1869ല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ നിയോഗിച്ച ദൗത്യസംഘം ഇന്ത്യയിലെത്തി സ്വാതന്ത്ര്യസമരാവേശം എങ്ങിനെ കെടുത്തിക്കളയാമെന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട്‌ ഗവണ്മെന്റിന്‌ സമര്‍പ്പിച്ചു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ പ്രതിനിധി മിര്‍സാ ഗുലാമുമായി ദീര്‍ഘമായി കൂടിയാലോചന നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ 1891ലാണ്‌ ബ്രിട്ടീഷുകാരന്റെ ഇഷ്‌ടതോഴനായ മിര്‍സാ ഗുലാം തന്റെ സദൃശ മസീഹ്‌ വാദവുമായി രംഗത്തുവരുന്നത്‌. സദൃശവാദമാണ്‌ ആദ്യം ഉന്നയിച്ചത്‌. പിന്നീട്‌ സദൃശവാദം വളര്‍ന്ന്‌ ഞാന്‍ ഈസബ്‌നു മര്‍യം തന്നെയാണ്‌ എന്നേടത്തോളമെത്തി. മിര്‍സാ പറയുന്നു: “ നിങ്ങള്‍ കാത്തിരിക്കുന്ന ഈസ ഞാന്‍ തന്നെയാണ്‌. അല്ലാഹു ഈസയെന്ന്‌ എന്നെ സംബോധനം ചെയ്‌തു. വരാനിരിക്കുന്നതും നിങ്ങള്‍ സംശയിക്കുന്നതുമായ ഈസ ഞാന്‍ തന്നെയാണ്‌. നിങ്ങളുടെ സംശയങ്ങള്‍ അറിവില്ലായ്‌മകൊണ്ട്‌ മാത്രമാണ്‌.” (ക്രിശ്‌ത്തിയേനുഹ്‌. പേജ്‌ 48. ഖാദിയാനിസം ഒരു സമഗ്ര പഠനം.)
ഗുലാം മൂര്‍ത്തളയുടേയും ചിരാഗ്‌ ബീവിയുടേയും മകനായി ജനിച്ച മിര്‍സ ഗുലാം അഹ്‌മദ്‌, മര്‍യമിന്റെ മകന്‍ ഈസയായിത്തീരുന്ന വിചിത്ര പരിണാമം എങ്ങനെയെന്ന്‌ അദ്ദേഹം തന്നെ പറയുന്നു. “എനിക്ക്‌ മര്‍യം എന്ന്‌ പേരിട്ടു. ഈസയുടെ ആത്മാവ്‌ എന്നില്‍ ഊതപ്പെട്ടു. പത്തില്‍ കവിയാത്ത മാസങ്ങള്‍ക്കു ശേഷം എന്നില്‍ നിന്ന്‌ ഈസ ഉണ്ടായി. (ക്രിശ്‌ത്തിയേനൂഹ്‌ പേ. 47 ഖാദിയാനിസംഒരു സമഗ്ര പഠനം ഭാഗം 2, പേ. 36).
ഗര്‍ഭം ധരിച്ചത്‌ സംബന്ധിച്ച്‌ യാര്‍ മുഹമ്മദ്‌ ഖാദിയാനി തന്റെ `ഇസ്‌ലാമീബുര്‍ഹാനീ’ എന്ന ഗ്രന്ഥത്തില്‍ മിര്‍സായുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു. “ഒരു ദര്‍ശനത്തില്‍ ഞാന്‍ സ്വയം സ്‌ത്രീയായി കാണപ്പെട്ടു. അപ്പോള്‍ അല്ലാഹു പൗരുഷത്തിന്റെ ശക്തി പ്രകടിപ്പിച്ചു. (ഇസ്‌ലാമി ബുര്‍ഹാനി പേ. 34)
ദിവ്യപത്‌നീപദം അലങ്കരിച്ച്‌ മര്‍യമിയ്യത്തില്‍ കഴിഞ്ഞുകൂടുമ്പോള്‍ ഋതുമതിയാവുകയും ചെയ്‌തുവത്രെ! മിര്‍സാ സാഹിബ്‌ എഴുതുന്നു. “ബാബു ഇലാഹി ബല്‍ഷിനെപ്പറ്റി എന്റെ `അര്‍ബഈന്‍’ എന്ന പുസ്‌തകത്തില്‍ (നമ്പര്‍ 4. പേ. 9) ഒരു ഇല്‍ഹാമുണ്ട്‌.
ബാബു ഇലാഹീ ബക്ഷ്‌ നിന്റെ ആര്‍ത്തവം കാണാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ ഏതോ വൃത്തികേടിനെപ്പറ്റി അറിയണമെന്ന്‌ പറയുക. അല്ലാഹു നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. നിന്റെ ആര്‍ത്തവം ഒരു കുട്ടിയായിരിക്കുന്നു. ദൈവത്തിന്റെ മക്കളെപ്പോലെ ഉന്നതനായ ഒരു പുത്രന്‍.” (തതിമ്മയേ ഹഖീഖത്തുല്‍ വഹ്‌യ്‌. പേ. 143 ഖാദിയാനിസം ഒരു സമഗ്ര പഠനം. ഭാഗം 2. പേ. 36)
നമ്മുടെ പ്രധാന ചര്‍ച്ച ഈസാനബി മരണപ്പെട്ടുപോയിരിക്കുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന വാഗ്‌ദത്ത മസീഹും, കാലത്തിന്റെ ഇമാമും ലോകത്തിന്റെ മോചകനുമായ പ്രവാചകനാണ്‌ എന്ന്‌ അവകാശപ്പെടുന്നു. എന്നില്‍ വിശ്വസിക്കാത്തവര്‍ കാഫിറുക (അവിശ്വാസികള്‍ ) ളും നരകാവകാശികളുമാണ്‌ എന്ന്‌ വാദിക്കുന്ന മിര്‍സാ ഗുലാം അഹമ്മദിന്നു ഈസാ നബിയുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ്‌. ഈസാ നബി(അ) യുടെ ഗുണങ്ങളും വിശേഷണങ്ങളും പ്രവൃത്തികളും മിര്‍സായില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ? എന്നതാണ്‌. ഇത്‌ പഠന വിധേയമാക്കേണ്ടുന്ന അതിപ്രധാനമായ കാര്യമാണ്‌.
ഈസബ്‌നു മര്‍യമിന്റെ പുനരാഗമനം വിശ്വാസയോഗ്യമായ ധാരാളം ഹദീഥുകളിലൂടെ സ്ഥിരപ്പെട്ട വസ്‌തുതയാണ്‌. പരിശുദ്ധ ക്വുര്‍ആനും അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ മുസ്‌ലിം ലോകം നിരാക്ഷേപം അംഗീകരിക്കുന്നവയുമാണ്‌. ഇവയില്‍ ഈസാ നബിയുടെ വിശേഷണങ്ങളും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും വിവരിക്കുന്നുണ്ട്‌.
അബൂഹുറൈറയില്‍ നിന്ന്‌ നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: “എന്റെ ദേഹി ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. നീതിമാനായ ഭരണകര്‍ത്താവായി മര്‍യമിന്റെ പുത്രന്‍ നിങ്ങളില്‍ ഇറങ്ങുന്ന കാലം വിദൂരമല്ല. അദ്ദേഹം കുരിശുടക്കുകയും പന്നികളെ കൊല്ലുകയും ജിസ്‌യാ (യുദ്ധനികുതി) നിര്‍ത്തലാക്കുകയും ചെയ്യും. സ്വീകരിക്കാന്‍ ആളില്ലാത്തവിധം ധനം ഒഴുക്കും. ഒരൊറ്റ സാഷ്‌ടാംഗം തന്നെ ഈ ലോകത്തെയും അതിലെ സര്‍വ്വ വസ്‌തുക്കളെക്കാളും ഉത്തമമായി ഭവിക്കും. ” മറ്റൊരു പാഠാന്തരത്തില്‍ `യുദ്ധഭാരം ഇറക്കിവെക്കും’ എന്നാണ്‌ (ബുഖാരി, മുസ്‌ലിം, തുര്‍മുദി, അഹ്‌മദ്‌).
അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ്‌: നബി (സ്വ) പറഞ്ഞു: `എന്റെയും അദ്ദേഹത്തിന്റെയും (ഈസയുടെ) ഇടയില്‍ മറ്റൊരു നബിയില്ല. അദ്ദേഹം തീര്‍ച്ചയായും ഇറങ്ങുന്നതാണ്‌. നിങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുക. ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറമുള്ള വടിവൊത്ത ശരീരം രണ്ട്‌ മഞ്ഞ വസ്‌ത്രങ്ങളിലായി. തലമുടിയില്‍നിന്ന്‌ വെള്ളം ഇറ്റുന്നത്‌ പോലെ തോന്നും. പക്ഷേ അതിന്‌ നനവ്‌ ബാധിച്ചിട്ടുണ്ടാവില്ല. അങ്ങനെ അദ്ദേഹം ഇസ്‌ലാമിന്‌ വേണ്ടി യുദ്ധം ചെയ്യും. കുരിശുടയ്‌ക്കും, പന്നിയെ കൊല്ലും, ജിസ്‌യ നിര്‍ത്തലാക്കും. അദ്ദേഹത്തിന്റെ കാലത്ത്‌ ഇസ്‌ലാമൊഴികെയുള്ള സകല മതങ്ങളേയും അല്ലാഹു നശിപ്പിക്കും. മസീഹുദ്ദജ്ജാലിനെ വധിക്കും. പിന്നീട്‌ നാല്‍പത്‌ വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ച്‌ മരണപ്പെടും. മുസ്‌ലിംകള്‍ ജനാസ നമസ്‌കരിക്കും.” (അബൂദാവൂദ്‌, അഹ്‌മദ്‌.)
ദജ്ജാലിനെ സംബന്ധിച്ച ഒരു കഥയില്‍ നവ്വാസുബ്‌നു സംആനില്‍നിന്ന്‌ നിവേദനം ചെയ്യുന്നു. “അങ്ങനെയിരിക്കെ അല്ലാഹു ഈസായെ നിയോഗിക്കുന്നു. ഡമാസ്‌ക്കസിന്‌ കിഴക്കുള്ള വെള്ള മിനാരത്തിനടുത്ത്‌, മഞ്ഞച്ചായമുള്ള രണ്ട്‌ വസ്‌ത്രങ്ങളണിഞ്ഞ്‌, മുന്‍കൈകള്‍ മലക്കുകളുടെ ചുമലിലൂന്നിക്കൊണ്ട്‌ വന്നിറങ്ങും. അദ്ദേഹം ശിരസ്സ്‌ താഴ്‌ത്തുമ്പോള്‍ വെള്ളത്തുള്ളികള്‍ ഇറ്റി വീഴുംപോലെയും ശിരസ്സുയര്‍ത്തുമ്പോള്‍ വെണ്‍മണികള്‍ ഉതിര്‍ന്നു വീഴുംപോലെയും തോന്നും. അദ്ദേഹത്തിന്റെ ഉച്ഛ്വാസവായു ഏല്‍ക്കുന്ന അവിശ്വാസികള്‍ മരിച്ചുവീഴും. ബാബുല്ലുദ്ദില്‍ വെച്ച്‌ ദജ്ജാലിനെ പിടികൂടി വധിക്കും.” (അബൂദാവൂദ്‌, തിര്‍മുദി)
നബി (സ്വ) അരുളിയതായി അബൂഹുറൈറ ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ്‌ ഇങ്ങനെ കാണാം: `മര്‍യമിന്റെ പുത്രന്‍ ഈസ ഇറങ്ങിയിട്ട്‌ പന്നിയെ കൊല്ലുകയും കുരിശ്‌ തകര്‍ക്കുകയും ചെയ്യും. അദ്ദേഹത്തിനുവേണ്ടി നമസ്‌കാരം ജംഅ്‌ ആക്കപ്പെടും. സ്വീകരിക്കാനാളില്ലാത്തവിധം ധനം ദാനം ചെയ്യപ്പെടും. അദ്ദേഹം നികുതി നിര്‍ത്തലാക്കും. അദ്ദേഹം റൗഹഇല്‍ (മദീനയില്‍ നിന്നും ഏതാണ്ട്‌ 35 മൈല്‍ അകലെയുള്ള ഒരു സ്ഥലം) ഇറങ്ങുകയും ഹജ്ജോ ഉംറയോ രണ്ടും കൂടിയോ നിര്‍വ്വഹിക്കുകയും ചെയ്യും.” (മുസ്‌ലിം, അഹ്‌മദ്‌)
ഈസ നബി (അ) യുടെ പുനരാഗമനവുമായി ബന്ധപ്പെട്ട ഏതാനും ചില നബിവചനങ്ങളാണ്‌ മുകളില്‍ കൊടുത്തത്‌. ആഗമന സമയത്തുള്ള അടയാളങ്ങളും അദ്ദേഹത്തിന്റെ വിശേഷണങ്ങളും വന്നതിനുശേഷം അദ്ദേഹം നിര്‍വ്വഹിക്കുന്ന കാര്യങ്ങളാണ്‌ അതില്‍ വിശദീകരിച്ചത്‌. ഈസാ നബിയുടെ പകരക്കാരനാണ്‌ താന്‍. താന്‍ തന്നെയാണ്‌ നിങ്ങള്‍ കാത്തിരിക്കുന്ന ഈസാ അഹ്‌മദ്‌ എന്ന വാദം മുന്നില്‍ വെച്ചുകൊണ്ട്‌ അഹ്‌മദ്‌ ഖാദിയാനിയില്‍ മേല്‍പറഞ്ഞ അടയാളങ്ങളോ ഗുണവിശേഷണങ്ങളോ പുലര്‍ന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കേണ്ടത്‌ അനിവാര്യമാണ്‌.
ഒന്നാമത്തെ അടയാളം മര്‍യമിന്റെ മകന്‍ നിങ്ങളിലേക്ക്‌ `ഇറങ്ങിവരുമെന്നാണ്‌ ഭൂമിയില്‍ ഏതെങ്കിലും പിതാവിന്റെയും മാതാവിന്റെയും മകനായി ജനിക്കുമെന്നല്ല. `ഇറങ്ങുക’യെന്നതിനെ സംബന്ധിച്ച്‌ ന്യായീകരണം നടത്തിയാലും മിര്‍സാ ഗുലാം ജനിച്ചുവളര്‍ന്നവനാണെന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ല.
രണ്ടാമതായി പറഞ്ഞത്‌ ഇബ്‌നുമര്‍യം (മര്‍യമിന്റെ പുത്രന്‍) ഇറങ്ങിവരുമെന്നതാണ്‌. ഗുലാം മുര്‍തളയുടേയും ചിരാഗ്‌ ബീവിയുടേയും പുത്രന്‍ വരുമെന്നല്ല. ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാണ്‌ മിര്‍സാഗുലാം മര്‍യമായതും രണ്ട്‌ വര്‍ഷത്തോളം മര്‍യമിയ്യത്തില്‍ പര്‍ദ്ദയില്‍ കഴിഞ്ഞുകൂടിയതും ആര്‍ത്തവമുണ്ടായതും, ഗര്‍ഭം ധരിച്ചു പ്രസവിച്ചതുമെല്ലാം. തന്റെ വാദങ്ങളോരോന്നും സ്ഥാപിക്കാന്‍ വേണ്ടി പരിശുദ്ധ ക്വുര്‍ആനും നബിവചനങ്ങളും വളച്ചൊടിച്ച്‌ തനിക്ക്‌ തോന്നിയവിധം ദുര്‍വ്യാഖ്യാനം ചെയ്യാനാണ്‌ മിര്‍സാ ഖാദിയാനി ശ്രമിച്ചത്‌. ഇതേ മാര്‍ഗം തന്നെയാണ്‌ അനുയായികളും തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. നബി (സ്വ) ആണയിട്ട്‌ പറഞ്ഞ ഒരു കാര്യം ഇത്തരം വ്യാഖ്യാനക്കസര്‍ത്ത്‌ കൊണ്ടൊന്നും മാറുകയില്ല. അക്കാര്യം മിര്‍സാ ഖാദിയാനി തന്നെ സമ്മതിക്കുന്നു. “അല്ലാഹുവിന്റെ റസൂല്‍ (സ്വ) സത്യം ചെയ്‌തുകൊണ്ട്‌ പറഞ്ഞ ഒരു കാര്യത്തില്‍ ആലങ്കാരികതക്ക്‌ സ്ഥാനമില്ല. അക്കാര്യം യാഥാര്‍ത്ഥ്യമായി തന്നെ സംഭവിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌.’ (ഹമാമതുല്‍ ബുശ്‌റാ, പേജ്‌: 14, ഖാദിയാനിസം ഒരു സമഗ്ര പഠനം പേജ്‌: 33. വാ. 4)
ഈ കാര്യം അംഗീകരിച്ചാല്‍ തന്നെ ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമായി.
മൂന്നാമതായി ഈസാ നബി(അ) ഇറങ്ങുന്നത്‌ സിറിയയുടെ തലസ്ഥാനമായ ഡമസ്‌കസിനു കിഴക്കുള്ള വെള്ള മിനാരത്തിലായിരിക്കുമെന്ന്‌ റസൂല്‍ (സ്വ) പ്രവചിച്ചു. പഞ്ചാബിലെ ഖാദിയാനിലല്ല. മിര്‍സാ ഖാദിയാനി ഡമസ്‌കസില്‍ പോയിട്ടില്ല. വെള്ള ഗോപുരം കണ്ടിട്ടുമില്ല. പക്ഷേ, മിര്‍സായുടെ പക്കല്‍ അതിനും വ്യാഖ്യാനമുണ്ട്‌. ഡമസ്‌കസിലും ഖാദിയാനിലും ഉള്ളവര്‍ യസീദ്‌ പ്രഭൃതികളും യസീദിയന്‍ ചിന്താഗതിക്കാരുമാണ്‌. “ചുരുക്കത്തില്‍ ഈ ഖാദിയാന്‍ പ്രദേശത്ത്‌ കൂടുതലും യസീദിയന്‍ സ്വഭാവക്കാരാണ്‌ അധിവസിക്കുന്നത്‌. പല കാര്യങ്ങളിലും ഖാദിയാന്‌ ഡമസ്‌കസിനോട്‌ സാദൃശ്യവും സാമ്യതയുമുണ്ട്‌. ഉപമയില്‍ പൂര്‍ണ്ണമായ വിശകലനത്തിന്റെ ആവശ്യമില്ല. പൊതുമാനദണ്‌ഡത്തെ ആസ്‌പദമാക്കിയാണ്‌ പാരസ്‌പര്യം കണക്കാക്കുന്നത്‌.” (ഇസാലെ ഔഹാം പേ: 71 ഹാശിയ)
ക്വുര്‍ആനിലും ഹദീഥിലും ദുര്‍വ്യാഖ്യാനം നടത്തി അദ്ദേഹം പറയുന്നു “ഈ വിനീതന്‍ ഖാദിയാന്റെ കിഴക്ക്‌ ഭാഗത്താണ്‌ താമസിക്കുന്നത്‌.” (അതേ പുസ്‌തകം, പേജ്‌: 75) കൊച്ചിയില്‍ ഇന്ന സ്ഥലത്ത്‌ എത്തണമെന്ന്‌ പറഞ്ഞുറപ്പിച്ച ഒരാള്‍ ബോംബെയിലിരുന്ന്‌ കൊച്ചിക്ക്‌ ബോംബെയോട്‌ സാദൃശ്യവും സാമ്യതയുമുണ്ട്‌ എന്ന്‌ ശഠിച്ചാല്‍ അയാളെപ്പറ്റി ലോകമെന്ത്‌ വിധിയെഴുതും.
വെള്ള മിനാരത്തിന്റെ കാര്യമാണെങ്കിലോ അദ്ദേഹത്തിന്റെ ജനനത്തിന്‌ മുമ്പോ, ഈ വാദം പുറപ്പെടുവിക്കുന്ന 1891ലോ അവിടെ വെള്ള മിനാരമില്ല. വെള്ള ഗോപുരം നിര്‍മ്മാണത്തിന്‌ സംഭാവന പിരിപ്പിച്ച്‌ 1905ലാണ്‌ ഖാദിയാനില്‍ അതിന്റെ ശിലയിട്ടത്‌. 1908ല്‍ അദ്ദേഹം മരിക്കുമ്പോള്‍ അതിന്റെ നിര്‍മ്മാണം ആരംഭിച്ചതേയുള്ളൂ. 1930-ല്‍ രണ്ടാം ഖലീഫയുടെ കാലത്താണ്‌ അതിന്റെ പണി പൂര്‍ത്തിയായത്‌.
നാലാമത്തെ കാര്യം, ഈസാ (അ) രണ്ട്‌ മഞ്ഞപ്പുതപ്പുകള്‍ ധരിച്ചുകൊണ്ടായിരിക്കും ഇറങ്ങുകയെന്നതാണ്‌. മഞ്ഞപ്പുതപ്പും മിര്‍സാ ഖാദിയാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന്‌ നോക്കാം. താന്‍ ഈസാ നബിയുടെ പകരക്കാരനാണ്‌ എന്നത്‌ മാത്രമല്ല അദ്ദേഹത്തിന്റെ വാദം. ഞാന്‍ ളില്ലി (നിഴല്‍) നബിയാണ്‌; ബുറൂസി നബിയാണ്‌. മജാസി നബിയാണ്‌. ശരീഅത്തില്ലാത്ത നബിയാണ്‌. ശരീഅത്തുള്ള നബിയും റസൂലുമാണ്‌. ആദം മുതല്‍ മുഹമ്മദ്‌ നബി (സ്വ) വരെയുള്ള മുഴുവന്‍ പ്രവാചകരുടേയും അവതാരമാണ്‌. ശ്രേഷ്‌ഠനബിയാണ്‌. മുജദ്ദിദാണ്‌. മുഹദസയാണ്‌. അന്ത്യപ്രവാചകന്‍ തന്നെയാണ്‌. ശ്രീകൃഷ്‌ണനാണ്‌. കല്‍ക്കിയാണ്‌. രുദ്രഗോപാലനാണ്‌. അങ്ങിനെ പോവുന്നു. പ്രവാചകനെ ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ വിശ്വസിക്കണമെങ്കില്‍ അടയാളങ്ങളും തെളിവുകളും മുഅ്‌ജിസത്തുകളും വേണമല്ലോ. ദിവ്യ അടയാളങ്ങളെപ്പറ്റി മിര്‍സാ തന്നെ പറയട്ടെ. “രണ്ട്‌ രോഗങ്ങള്‍ എന്നെ വിട്ടുമാറാതെ പിടികൂടിയിരുന്നു. ഒന്നു ശരീരത്തിന്റെ മേല്‍ഭാഗത്തും, മറ്റൊന്ന്‌ കീഴ്‌ഭാഗത്തും. തല കറക്കവും അധിക വാര്‍ദ്ധക്യവുമാണ്‌ ഞാനുദ്ദേശിക്കുന്നത്‌. ദൈവനിയുക്തനാണ്‌ ഞാനെന്ന്‌ വാദിക്കാന്‍ തുടങ്ങിയ കാലംതൊട്ടേ ഈ രോഗങ്ങള്‍ എന്നെ ബാധിച്ചിരുന്നു. ഞാനവ മാറിക്കിട്ടുവാന്‍ വേണ്ടി പ്രാര്‍ഥിച്ചുവെങ്കിലും പറ്റില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. അല്ലാഹു പറഞ്ഞു. വാഗ്‌ദത്ത മസീഹ്‌ രണ്ട്‌ മഞ്ഞപ്പുതപ്പുകള്‍ ധരിച്ചുകൊണ്ട്‌ രണ്ട്‌ മലക്കുകളുടെ ചുമലില്‍ കൈവെച്ചുകൊണ്ടായിരിക്കും ഇറങ്ങുക. ആ രണ്ട്‌ മഞ്ഞ വസ്‌ത്രങ്ങളാണ്‌ ഈ രോഗങ്ങള്‍. മഞ്ഞ വസ്‌ത്രങ്ങളുടെ വ്യാഖ്യാനം രോഗങ്ങളാണെന്ന്‌ പ്രവാചക വചനങ്ങളില്‍നിന്ന്‌ വ്യക്തമാവുന്നു. മഞ്ഞ വസ്‌ത്രങ്ങള്‍കൊണ്ട്‌ വിവക്ഷിക്കപ്പെടുന്ന, രോഗങ്ങള്‍ മുഖേന അല്ലാഹു ആ അടയാളം പൂര്‍ത്തിയാക്കുകയും ചെയ്‌തു.” ഹഖീഖത്തുല്‍ വഹയ്‌, പേജ്‌: 306-307, ഖാദിയാനിസം ഒരു പഠനം പേജ്‌: 41, വാ. 4)
ഇത്തരം മാരകരോഗങ്ങളെ ഒരു പ്രവാചകന്‌ ദിവ്യയടയാളമായി നല്‍കപ്പെടുമോ? ഈ രോഗത്തിന്റെ ഭീകരതയും സ്വഭാവവും മിര്‍സാ തന്നെ പറയുന്നതിങ്ങനെ: `ഇരുപത്തഞ്ച്‌ വര്‍ഷത്തോളമായി കടുത്ത തലവേദനയാണ്‌ ഒന്ന്‌. അതില്‍ നിന്നുളവായ തലചുറ്റല്‍ വളര്‍ന്നു ചുഴലിയായി മാറി. എന്റെ ജ്യേഷ്‌ഠന്‍ ഗുലാം ഖാദിര്‍ ചുഴലിദീനം കൊണ്ടാണ്‌ മരണപ്പെട്ടത്‌. ഞാനതോര്‍ത്തു ഭയപ്പെട്ടു. പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കേ `നീണ്ട രോമങ്ങളും കൂര്‍ത്ത നഖങ്ങളുമുള്ള ഒരു കറുത്ത സത്വം’ എന്റെ മേല്‍ ചാടിവീണു. `കടന്നുപോ എന്റെ മുമ്പില്‍ നിന്ന്‌’ എന്നാക്രോശിച്ചുകൊണ്ട്‌ ഞാനതിനെ ആഞ്ഞുതൊഴിച്ചു. അതോടെ എന്റെ വിഷമങ്ങള്‍ക്ക്‌ ആശ്വാസമായി. പക്ഷേ മഞ്ഞപ്പുതപ്പുകളുടെ പ്രവചനം പുലരാന്‍ മാത്രം തല കറക്കം അവശേഷിച്ചു.” (അതേ പുസ്‌തകം പേ: 363)
`പ്രവാചകന്‍’ പരമ്പരാഗതമായിത്തന്നെ മസ്‌തിഷ്‌കരോഗിയായിരുന്നു. മകന്‍ `ഖലീഫത്തുല്‍ മസീഹി’ ന്നും ഈ രോഗമുണ്ടായിരുന്നു. ഇതിനു മറാഖ്‌, ഹിസ്റ്റീരിയ, അപസ്‌മാരം എന്നൊക്കെയാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. താഴ്‌ഭാഗത്തുള്ള രോഗത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു. “ഞാനൊരു നിത്യരോഗിയാണ്‌. ഉറക്കക്കുറവ്‌ കൊണ്ടുള്ള ബലഹീനതയും തലചുറ്റലും കുറേക്കാലമായി പ്രമേഹരോഗവും മൂര്‍ച്ഛിച്ചിരിക്കുന്നു. രാത്രി 100 തവണയെങ്കിലും മൂത്രിക്കേണ്ടിവരുന്നു. അധിക വാര്‍ദ്ധക്യംകൊണ്ട്‌ ശരീരം ശുഷ്‌കിച്ചുപോയി.” (സമീമയേ അര്‍ബഈന്‍. നമ്പര്‍: 4, പേജ്‌: 64, ഖാദിയാനിസം ഒരു സമഗ്രപഠനം. വാ. 1, പേജ്‌:22)
രാത്രി 100 തവണയെങ്കില്‍ പകല്‍ അതിന്റെ ഇരട്ടിയെങ്കിലും കാണും. സത്യാന്വേഷികള്‍ അന്വേഷിച്ചുവരുമ്പോഴെല്ലാം തലകറക്കവും അപസ്‌മാരവും ബാധിച്ച്‌ മൂത്രിച്ചുകൊണ്ടേയിരിക്കുന്ന `പ്രവാചക’നോട്‌ താങ്കളുടെ തെളിവ്‌ എവിടെ എന്ന്‌ ചോദിക്കേണ്ടുന്ന ദുര്‍ഗതി ഉണ്ടാവുകയില്ലയെന്ന്‌ സമാധാനിക്കാം.
പ്രവാചകത്വത്തിന്റെ തെളിവുകള്‍ മാറിക്കിട്ടാന്‍ വേണ്ടി വിവിധതരം ചികില്‍സകള്‍ നടത്തിയിരുന്നു. കറുപ്പ്‌, കസ്‌തൂരി, ടോണിക്‌ വൈന്‍ മുതലായവ `പ്രവാചകനും ഖലീഫമാരും’ കഴിച്ചിരുന്നതായി അവരുടെ പുസ്‌തകങ്ങളും പത്രവും പറയുന്നു.
ഈ അടയാളങ്ങള്‍, മുഅ്‌ജിസത്തുകള്‍ നീങ്ങിക്കിട്ടാന്‍ വേണ്ടി എന്തിന്‌ മരുന്നു ചികില്‍സയും പ്രാര്‍ത്ഥനയുമായി നടന്നു?
അഞ്ചാമതായി രണ്ട്‌ മലക്കുകളുടെ ചുമലില്‍ കൈവെച്ചുകൊണ്ടാണ്‌ ഈസാ നബി (അ) ഇറങ്ങുകയെന്ന്‌ ഹദീഥില്‍ പറയുന്നു. ഇതിന്റെ വിശദീകരണം മിര്‍സാ സാഹിബ്‌ നല്‍കുന്നത്‌ ഇങ്ങനെയാണ്‌. `രണ്ട്‌ വിധത്തിലുള്ള അദൃശ്യസഹായങ്ങളാണ്‌ ഇതിന്റെ വിവക്ഷ. ശ്രമരഹിതമായി കൈവരുന്ന ബുദ്ധിയാണ്‌ ഒന്ന്‌. മനുഷ്യകരങ്ങള്‍ക്ക്‌ അതീതമായ അടയാളങ്ങളാണ്‌ രണ്ടാമത്തേത്‌.” (ഹഖീഖതുല്‍ വഹ്‌യ്‌. പേജ്‌: 308)
ഇതു രണ്ടും നാം സമ്മതിച്ചുകൊടുത്തേ പറ്റൂ. ആ അപാര ബുദ്ധിശക്തികൊണ്ടാണ്‌ ഇത്തരം വങ്കത്തരങ്ങളും വൈരുദ്ധ്യങ്ങളും എഴുതിവിടുന്നത്‌. അടയാളം ഹിസ്റ്റീരിയയും മൂത്രവാര്‍ച്ചയുമാണെന്ന്‌ സാഹിബ്‌ തന്നെ പറഞ്ഞു.